കോളേജ് വിദ്യാർത്ഥികൾക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ കണ്ണികളായ കണ്ണൂർ സ്വദേശികൾ പിടിയിൽ.

ബെംഗളൂരു : ലഹരി വിൽപ്പന സംഘത്തിലെ കണ്ണൂർ സ്വദേശികളായ മൂന്ന് യുവാക്കളെ സെൻട്രൽ ക്രൈംബ്രാഞ്ച് പിടികൂടി.

മങ്കമനപാളയിൽ താമസിച്ചിരുന്ന താഴെചൊവ്വ സ്വദേശി മുഹമ്മദ്(32) എടക്കാട് സ്വദേശി വി വി സക്കീർ മുഹമ്മദ് (30) വളപട്ടണം സ്വദേശി മുഹമ്മദ് സിയാദ് (26) എന്നിവരാണ് പിടിയിലായത്.

ഇവരിൽ നിന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് കഞ്ചാവ് എന്നിവ പിടികൂടി.

  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ

നഗരത്തിലെ കോളേജ് വിദ്യാർത്ഥികൾക്ക് ലഹരി മരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ ഉള്ളവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

ആന്ധ്രയിൽ നിന്നാണ് ഇവർ ലഹരിമരുന്ന് എത്തിച്ചിരുന്നത് വീടിനുള്ളിൽ ലഹരിമരുന്ന് ഒളിപ്പിച്ചു വച്ചിട്ടുണ്ട് എന്ന് പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഇവരുടെ താമസ സ്ഥലത്ത് പരിശോധന നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ പി.ജിയിൽ കടന്നുകയറി മോഷണം: ലക്ഷങ്ങളുടെ ഗാഡ്‌ജെറ്റുകൾ കവർന്നു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'റോഡുകൾ നന്നാക്കുക': ബെംഗളൂരുവിൽ മലയാളി യുവതിയുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നാലെ പ്രതിഷേധം
[masterslider id="10"]

Related posts