വഴിവിട്ട ബന്ധത്തിന് തയ്യാറായില്ലെങ്കില്‍ ഒന്നിച്ചെടുത്ത നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി;ഐ.ടി.ജീവനക്കാരിയുടെ പരാതിയില്‍ യുവാവ്‌ അറസ്റ്റില്‍.

ബെംഗളൂരു: വഴിവിട്ടബന്ധത്തിനു സുഹൃത്തായ യുവാവ് പ്രേരിപ്പിച്ചെന്ന് യുവതിയുടെ പരാതി. ഐ.ടി. കമ്പനിയിലെ ജീവനക്കാരിയായ 29-കാരിയാണ് കൊണനകുണ്ഡെ പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ബിഹാർ സ്വദേശിയായ അങ്കുർ കുമാറിനെതിരേ (32) പോലീസ് കേസെടുത്തു.

നേരത്തേ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്ന ഇവർ ചില പ്രശ്നങ്ങളെത്തുടർന്ന് ബന്ധം ഉപേക്ഷിക്കുകയായിരുന്നു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് കാണിച്ച് ബൊമ്മനഹള്ളി പോലീസിൽ പരാതിയും നൽകി. ഇതിൽ അറസ്റ്റിലായ അങ്കുർകുമാർ ജാമ്യത്തിലിറങ്ങിയശേഷം യുവതിയുമായി അടുക്കാൻ ശ്രമിക്കുകയായിരുന്നു.

  ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു: പ്രതികൾക്കായി തെരച്ചിൽ; പോലീസിനെതിരെ ഗുരുതര ആരോപണം

ഒട്ടേറെത്തവണ യുവതിയെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. തുടർന്ന് മറ്റൊരു ഫോൺനമ്പറിൽ ഇയാൾ യുവതിയെ വിളിച്ചു വീണ്ടും സൗഹൃദത്തിലായി. പിന്നീട് അങ്കുർകുമാറിന്റെ പിറന്നാൾ ആഘോഷത്തിന് യുവതിയെ ക്ഷണിക്കുകയും ചടങ്ങിനെത്തുന്ന സുഹൃത്തുക്കളുമായി വഴിവിട്ടബന്ധത്തിനു നിർബന്ധിക്കുകയായിരുന്നു.

ഇതിനു തയ്യാറായില്ലെങ്കിൽ ഒന്നിച്ചുണ്ടായിരുന്ന കാലത്തെടുത്ത സ്വകാര്യചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതേത്തുടർന്നാണ് യുവതി പോലീസിനെ സമീപിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണംതുടങ്ങി. അങ്കുർകുമാർ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്
[masterslider id="10"]

Related posts