കേരളത്തിലെ ആദ്യ ആറുവരി ദേശീയപാത പദ്ധതിയായ എൻ.എച്ച്. 544 മണ്ണുത്തി-വടക്കഞ്ചേരി റോഡിന്റെ നിർമാണവും കുതിരാൻ തുരങ്കനിർമാണവും പൂർത്തിയാക്കാത്ത സാഹചര്യത്തിൽ ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഉടൻ ഇടപെടണമെന്ന് ടി.എൻ. പ്രതാപൻ ലോക്‌സഭയിൽ ആവശ്യപ്പെട്ടു.
കരാർ കമ്പനിയും ദേശീയപാതാ അതോറിറ്റിയും ഒത്തുകളിക്കുകയാണെന്ന് ശൂന്യവേളയിൽ പ്രതാപൻ ആരോപിച്ചു. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ മുതൽ മന്ത്രിമാരെ വരെ പലതവണ വിഷയം ധരിപ്പിക്കുകയുണ്ടായി.
പത്തു വർഷമായിട്ടും നിർമാണം പൂർത്തിയായിട്ടില്ല. ഇപ്പോഴത്തെ നിർമാണം ശാസ്ത്രീയമല്ല. മതിയായ പുനരുദ്ധാരണ പ്രവർത്തനങ്ങളില്ല. ഇതുവരെ 244 ജീവനുകൾ പാതയിൽ പൊലിഞ്ഞിട്ടുണ്ടെന്നും പ്രതാപൻ പറഞ്ഞു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.