വിദേശത്തുനിന്നുള്ള മൃതദേഹങ്ങളും അസുഖബാധിതരായി എത്തുന്ന പ്രവാസികളെയും സൗജന്യമായി വിമാനത്താവളങ്ങളിൽ നിന്നു വീടുകളിലേയ്ക്കോ ആശുപത്രിയിലേയ്ക്കോ എത്തിക്കാൻ നോർക്ക തുടങ്ങിയ ആംബുലൻസ് സർവീസ് മംഗലാപുരം, കോയമ്പത്തൂർ വിമാനത്താവളങ്ങളിൽ കൂടി ലഭ്യമാക്കുന്നു. വിദേശമലയാളികൾക്കൊപ്പം മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾക്കും ഇനി ആംബുലൻസ് സേവനം ലഭിക്കും.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലാണ് നിലവിൽ ഈ സേവനം ലഭിക്കുന്നത്. സേവനം ലഭിക്കാൻ ടോൾ ഫ്രീ നമ്പർ–1800 425 3939, ബാംഗ്ലൂർ ഓഫീസ് 080-25585090 വിദേശത്തു നിന്നു ബന്ധപ്പെടാനുള്ള നമ്പർ –00918802012345. ഇ–മെയിൽ– norkaemergencyambulance@gmail.com. |
നോർക്ക ആംബുലൻസ് സർവീസ് മംഗലാപുരം വിമാനത്താവളത്തിലും.
