പാസ്‌പോര്‍ട്ട്‌ അപേക്ഷ സ്വീകരിക്കാന്‍ നിരവധി വ്യാജ വെബ് സൈറ്റുകള്‍;സൂക്ഷിക്കുക ഈ വെബ്‌ സൈറ്റുകള്‍ നിങ്ങളുടെ രേഖകള്‍ കൈവശപ്പെടുത്തുന്നതോടൊപ്പം പണവും അടിച്ചു മാറ്റും.

ബെംഗളൂരു: പാസ്പോര്‍ട്ട്‌ അപേക്ഷ സ്വീകരിക്കാന്‍ നിരവധി വ്യാജ വെബ്‌ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി മാനവ വിഭവ ശേഷി വകുപ്പ് അറിയിച്ചു.ഈ വെബ്സൈറ്റുകള്‍ അപേക്ഷകരുടെ രേഖകള്‍ കൈവശപ്പെടുത്തുക മാത്രമല്ല അപേക്ഷ പൂരിപ്പിക്കാനും അപ്പോയിന്റ്മെന്റ് എടുക്കാനുമായി വന്‍ തുകയാണ് ഈടാക്കുന്നത് എന്നും കണ്ടെത്തി. ചില മൊബൈല്‍ ആപ്പുകളും കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ച ഭാരത്,ഡിജിറ്റല്‍ ഇന്ത്യ അടക്കം ഉള്ള  ലോഗോകള്‍  അനുമതിയില്ലാതെ ഉപയോഗിക്കുന്നതായും കണ്ടെത്തി.ഇത്തരം വെബ്‌ സൈറ്റുകളുടെ ചതിയില്‍ പെട്ട് പരാതിയുമായി നഗരത്തിലെ റീജിയണല്‍ പാസ്പോര്‍ട്ട്‌ ഒഫീസില്‍ നിരവധി പേര്‍ എത്തുന്നുണ്ട്.അവരോടെല്ലാം തങ്ങളുടെ ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍…

Read More

പുരുഷന്മാരില്‍ സ്തനവളര്‍ച്ച; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് വന്‍ പിഴ

ന്യൂയോര്‍ക്ക്: മരുന്നിന് പാര്‍ശ്വഫലം, കമ്പനിക്ക് നല്‍കേണ്ടിവരുന്നത് വന്‍ പിഴ. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയ്ക്കാണ് വീണ്ടും പിഴ ചുമത്തിയിരിക്കുന്നത്. മാനസികാരോഗ്യത്തിനുള്ള മരുന്ന് പുരുഷന്മാരില്‍ സ്തനവളര്‍ച്ച ഉണ്ടാകുന്നുവെന്ന കേസില്‍ കമ്പനിക്ക് 800 കോടി ഡോളറാണ് കോടതി ചുമത്തിയിരിക്കുന്നത്. യുഎസിലെ പെന്‍സില്‍വാനിയ കോടതിയാണ് ഭീമമായ ഈ പിഴ ചുമത്തിയത്. മാനസിക രോഗമായ സ്‌കിസോഫ്രീനിയക്ക് റിസ്പെര്‍ഡാല്‍ എന്ന മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് സ്തന വളര്‍ച്ച ഉണ്ടായി എന്ന് ആരോപിച്ച്‌ നിക്കോളാസ് മുറെ എന്ന യുവാവ് നല്‍കിയ കേസിലാണ് കോടതിയുടെ ഉത്തരവ്. മരുന്നിന്‍റെ പാര്‍ശ്വഫലങ്ങളെ കുറിച്ച്‌ അറിവുണ്ടായിരുന്നിട്ടും കമ്പനി അത് മറച്ചുവച്ചെന്ന്…

Read More

ജൂവലറി കവർച്ചകേസ്; കർണാടക പോലീസുമായി ചേർന്ന് പ്രതി സ്വർണം കടത്താൻ ശ്രമിച്ചെന്ന്‌ സംശയം!!

ബെംഗളൂരു: ഈമാസം മൂന്നിന് പുലർച്ചെയാണ് തിരുച്ചിറപ്പള്ളിയിൽ ജൂവലറിയുടെ ഭിത്തി തുരന്ന് 13 കോടി രൂപ വിലമതിക്കുന്ന 28 കിലോ ആഭരണങ്ങൾ കവർന്നത്. ഇതിൽ അഞ്ചുകിലോയോളം സ്വർണം നേരത്തേ പിടിയിലായവരിൽനിന്ന് പോലീസ് പിടിച്ചെടുത്തിരുന്നു. ബെംഗളൂരുവിലെ കോടതിയിൽ കീഴടങ്ങിയ മുഖ്യപ്രതി തിരുവാരൂർ മുരുകൻ കർണാടക പോലീസുമായി ചേർന്ന്, തമിഴ്‌നാട്ടിൽ ഒളിപ്പിച്ചിരുന്ന സ്വർണം കടത്താൻ ശ്രമിച്ചതായി സംശയം. കഴിഞ്ഞദിവസം രഹസ്യമായി പെരമ്പലൂരിലെത്തിയ കർണാടക പോലീസ് സംഘം മുരുകന്റെ ഒളിസങ്കേതത്തിൽനിന്ന് സ്വർണം കണ്ടെത്തി മടങ്ങുന്നതിനിടെ തമിഴ്‌നാട് പോലീസ് തടഞ്ഞിരുന്നു. ഇവരിൽനിന്ന് 12 കിലോ ആഭരണങ്ങൾ പോലീസ് കണ്ടെടുത്തു. ബെംഗളൂരുവിലെ ചില…

Read More

നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് തലപ്പത്ത് ഇനി സൗരവ് ഗാംഗുലി!

മുംബൈ: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ബിസിസിഐ പ്രസിഡന്‍ന്റായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയെ തിരഞ്ഞെടുക്കാന്‍ ഏറെക്കുറെ ഉറപ്പായി. ഇന്നലെ മുംബൈയില്‍ നടന്ന ബിസിസിഐയുടെ യോഗത്തില്‍ നിലവിലെ ബംഗാള്‍ ക്രിക്കറ്റ് അസോസിയഷന്‍റെ തലവന്‍ കൂടിയായ ഗാംഗുലിയുടെ പേര് വരികയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുന്‍ ഇന്ത്യന്‍ നായകന്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തുന്നത്. അഞ്ചു മണിക്കൂര്‍ നീണ്ട യോഗത്തിന് ശേഷമാണ് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് ഗാംഗുലിയുടെ പേര് നിര്‍ദ്ദേശിച്ചത്. ആദ്യം വൈസ് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്കാണ് ഗാംഗുലിയുടെ പേര് നിര്‍ദ്ദേശിച്ചതെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു എന്നാണ്…

Read More

രണ്ടുപേരെ കൊന്ന ബന്ദിപ്പുരിലെ നരഭോജിക്കടുവയെ പിടികൂടി

ബെംഗളൂരു: ബന്ദിപ്പുരിനുസമീപം ഒരു മാസത്തിനിടെ രണ്ടുപേരെ കൊന്ന കടുവയെ അഞ്ചുദിവസത്തെ തിരച്ചിലിനൊടുവിൽ ജീവനോടെ പിടികൂടി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ചാമരാജ്‌പേട്ട് മഗുവനഹള്ളിയിൽ പ്രദേശവാസികളുടെ സഹായത്തോടെ മയക്കുവെടിവെച്ചാണ് കടുവയെ വനം ഉദ്യോഗസ്ഥർ പിടികൂടിയത്. വൈദ്യപരിശോധനയ്ക്കുശേഷം കടുവയെ മൈസൂരുവിലെ പുനരധിവാസകേന്ദ്രത്തിലേക്കു മാറ്റും. കടുവയെ പിടികൂടിയ കാര്യം വനംവകുപ്പ് മേധാവി ശ്രീധർ പുനതിയും ഗോപാൽസ്വാമി ബേട്ട റേഞ്ച് ഫോറസ്റ്റ് അസിസ്റ്റന്റ് കൺസർവേറ്റർ രവികുമാറും സ്ഥിരീകരിച്ചു. ഭൂപ്രദേശത്തിന്റെ സ്ഥിതിയും കുറ്റിക്കാടുകളും കടുവയെ പിടിക്കാനുള്ള ശ്രമം ദുഷ്കരമാക്കിയെന്ന് രവികുമാർ പറഞ്ഞു. ഒരുമാസത്തിനിടെ ഗോപാൽ സ്വാമി ബേട്ട റേഞ്ചിലെ ചൗഡനഹള്ളി ഹന്ദിപുര ഗ്രാമത്തിലെ കർഷകൻ…

Read More

യെദ്യൂരപ്പയെ ഒതുക്കാൻ നീക്കം നടക്കുന്നവെന്ന ആരോപണം ബി.ജെ പി.യിൽ ശക്തമാകുന്നു!!

ബെംഗളൂരു: മുൻ കേന്ദ്രമന്ത്രിയും എം.എൽ. എ.യുമായ ബസനഗൗഡ പാട്ടീലിന് പിന്നാലെ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയെ പിന്തുണച്ച് നജ്ജുണ്ടസ്വാമിയും രംഗത്തെത്തി. പാർട്ടി സംസ്ഥാന നേതൃത്വം യെദ്യൂരപ്പയെ അവഗണിക്കുകയാണെന്ന് നജ്ജുണ്ട സ്വാമി ആരോപിച്ചു. പ്രബല ലിംഗായത്ത് സമുദായത്തിന്റെ നേതാവായ യെദ്യൂരപ്പയെ അവഗണിച്ചാൽ വലിയവില നൽകേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് ബി.ജെ.പി. സർക്കാർ രൂപവത്കരിച്ചതിനുശേഷം പാർട്ടിയിൽ യെദ്യൂരപ്പയുടെ സ്വാധീനം കുറയ്ക്കുന്ന നടപടിയാണ് കേന്ദ്രനേതൃത്വം സ്വീകരിച്ചത്. യെദ്യൂരപ്പ എതിർപക്ഷത്തുള്ള ആർ. എസ്.എസ്. നേതാവ് ബി.എൽ. സന്തോഷ് സംഘടനാ ചുമതലയുള്ള ജനറൽസെക്രട്ടറിയായതോടെ യെദ്യൂരപ്പയെ ഒതുക്കുന്നതിനുള്ളനീക്കം ശക്തമായെന്നാണ് ഒരുവിഭാഗത്തിന്റെ ആരോപണം. യെദ്യൂരപ്പയുടെ…

Read More
Click Here to Follow Us