ചരിത്രപ്രസിദ്ധമായ മൈസൂരു ദസറ ആഘോഷങ്ങൾക്ക് നാളെ തുടക്കമാവും.

ബെംഗളൂരു : ചരിത്ര പ്രസിദ്ധമായ ദസറ ആഘോഷങ്ങൾക്ക് നാളെ കൊട്ടാര നഗരിയിൽ തുടക്കമാകും. നാളെ രാവിലെ 10 മണിക്ക് ചാമുണ്ഡേശ്വരി മലയിൽ നടക്കുന്ന ഉൽഘാടനച്ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ എച്ച് എൽ ഭൈരപ്പ വിളക്കിലേക്ക് അഗ്നി പകരും. ദസറയുടെ ഭാഗമായുള്ള ആചാര ദർബാർ നാളെ അംബവിലാസ് കൊട്ടാരത്തിൽ ആരംഭിക്കും.വോഡയാർ രാജ കുടുംബത്തിലെ ഇപ്പോഴത്തെ അവകാശിയായ യദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാർ ഇനി അടുത്ത 10 ദിവസം അധികാര ചിഹ്നങ്ങളോടെ സുവർണ സിംഹാസനത്തിൽ ഉപവിഷ്ടനാകും. സുവർണ സിംഹാസനം പ്രദർശിപ്പിച്ചിരിക്കുന്ന ദർബാർ ഹാളിന് വൻ സുരക്ഷാ സംവിധാനങ്ങൾ ആണ്…

Read More

അനിശ്ചിതത്വങ്ങൾക്കും കാത്തിരിപ്പിനും വിരാമമായി! മൈസൂരുവിൽ നിന്ന് ദക്ഷിണ കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ നാളെ ഓടിത്തുടങ്ങും

ബെംഗളൂരു: മൈസൂരു മലയാളികളുടെ ഒരാവശ്യം നാളെ സഫലമാവുകയാണ്, മൈസൂരുവിൽ നിന്ന് നേരിട്ട് ദക്ഷിണ കേരളത്തിലേക്കുള്ള ആദ്യ പ്രതിദിന ട്രെയിൻ നാളെ മൈസൂരുവിൽ ഉത്ഘാടനം ചെയ്യും. കൊച്ചുവേളി- ബെംഗളൂരു എക്സ്പ്രസ്(16315/16) ട്രെയിൻ മൈസൂരുവിലേക്ക് നീട്ടിയതോടെ ആണ് ഇത് സാദ്ധ്യമായത്. നാളെ രാവിലെ 10:15 ന് മൈസൂരു റെയിൽവേ സ്റ്റേഷനിൽ വച്ച് നടക്കുന്ന ചടങ്ങിൽ സംസ്ഥാന മുഖ്യമന്ത്രി യെദിയൂരപ്പയും റെയിൽവേ സഹമന്ത്രി സുരേഷ് അംഗദിയും ഫ്ലാഗ് ഓഫ് ചെയ്യും. മൈസൂരു എം പി പ്രതാപ സിംഹയും മറ്റ് റെയിൽവേ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ഈ മാസം 26…

Read More

തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാറിന്റെ കളിപ്പാവ !

ബെംഗളൂരു : തെരഞ്ഞെടുപ്പ് കമ്മീഷന്‍ നരേന്ദ്രമോദി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരിന്‍റെ കളിപ്പാവയാകുകയാണെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. കര്‍ണാടകയിലെ ഉപതെരഞ്ഞെടുപ്പ് മാറ്റിവെച്ച നടപടിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രത്തിന്‍റെ കളിപ്പാവയാകുകയാണ്. കമ്മീഷന്‍റെ നീക്കങ്ങള്‍ വ്യക്തമാക്കുന്നതും അത് തന്നെയാണ്’. എന്നിരുന്നാലും തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമത എംഎല്‍എമാര്‍ രാജിവെച്ചതിനെത്തുടര്‍ന്ന് ഒഴിവുവന്ന കര്‍ണാടകയിലെ 15 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിവെച്ചിരുന്നു. കേരളവും തമിഴ്‍നാടുമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഒപ്പമായിരുന്നു നേരത്തെ കര്‍ണാടകയിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. ഇതേത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്…

Read More

ഇൻഫോസിസിന് യു.എൻ.പുരസ്കാരം;ഗ്ലോബൽ ക്ലൈമറ്റ് ആക്ഷൻ പുരസ്കാരം ലഭിക്കുന്ന ഏക ഇന്ത്യൻ കമ്പനിയായി ബെംഗളൂരുവിന്റെ സ്വന്തം “ഇൻഫി”.

ബെംഗളൂരു : രാജ്യാന്തരതലത്തിൽ കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാൻ ഉള്ള പ്രവർത്തന മികവിന് ഇൻഫോസിസിന് ഐക്യരാഷ്ട്രസംഘടനയുടെ അംഗീകാരം. കാർബൺ ന്യൂട്രൽ വിഭാഗത്തിൽ നൽകുന്ന ഗ്ലോബൽ ആക്ഷൻ പുരസ്കാരം ഡിസംബറിൽ നടക്കുന്ന യുഎൻ കാലാവസ്ഥാവ്യതിയാന സമ്മേളനത്തിൽ സമ്മാനിക്കും. ബഹുമതി ലഭിക്കുന്ന ഏക ഇന്ത്യൻ കമ്പനിയാണ് ഇൻഫോസിസ് . പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളെ ആശ്രയിച്ചുള്ള ഹരിത സൗഹൃദ ക്യാമ്പസുകൾ ആണ് ഇൻഫോസിസിൽ ഉള്ളത്. 2008 ൽ ആളോഹരി ഊർജ ഉപയോഗം 51 ശതമാനമായി കുറക്കാൻ ഇൻഫോസിസിന് കഴിഞ്ഞിരുന്നു. 2018-19 അത്  46% കുറയ്ക്കാൻ കഴിഞ്ഞെന്ന് ചീഫ്ഓപ്പറേറ്റിംഗ് ഓഫീസർ പ്രവീൺ…

Read More

ഉപതെരഞ്ഞെടുപ്പിന് പുതിയ തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ.

ബെംഗളൂരു : എം.എൽ.എ മാരെ അയോഗ്യത സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാൽ കർണാടകയിൽ 15 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബർ 5ലേക്ക് മാറ്റി. ഡിസംബർ 9 ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനമിറക്കി. അടുത്ത മാസം 21ന് വോട്ടെടുപ്പും 24 വോട്ടെണ്ണലും നടത്താനാണ് തീരുമാനിച്ചിരുന്നത്. തെരഞ്ഞെടുപ്പ് മാറ്റി വെക്കാം എന്ന് കഴിഞ്ഞ ദിവസം കമ്മീഷണർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. അയോഗ്യരാക്കപ്പെട്ടവരുടെ കേസ്അടുത്ത മാസം 22നാണ് സുപ്രീംകോടതി ഇനി പരിഗണിക്കുന്നത്. പുതിയ വിജ്ഞാപനമനുസരിച്ച് നവംബർ 11 മുതൽ 19 വരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാമെന്ന് കമ്മീഷൻ അറിയിച്ചു. കഴിഞ്ഞ…

Read More
Click Here to Follow Us