അനിശ്ചിതത്വങ്ങൾക്കും കാത്തിരിപ്പിനും വിരാമമായി! മൈസൂരുവിൽ നിന്ന് ദക്ഷിണ കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ നാളെ ഓടിത്തുടങ്ങും

ബെംഗളൂരു: മൈസൂരു മലയാളികളുടെ ഒരാവശ്യം നാളെ സഫലമാവുകയാണ്, മൈസൂരുവിൽ നിന്ന് നേരിട്ട് ദക്ഷിണ കേരളത്തിലേക്കുള്ള ആദ്യ പ്രതിദിന ട്രെയിൻ നാളെ മൈസൂരുവിൽ ഉത്ഘാടനം ചെയ്യും.

കൊച്ചുവേളി- ബെംഗളൂരു എക്സ്പ്രസ്(16315/16) ട്രെയിൻ മൈസൂരുവിലേക്ക് നീട്ടിയതോടെ ആണ് ഇത് സാദ്ധ്യമായത്.

നാളെ രാവിലെ 10:15 ന് മൈസൂരു റെയിൽവേ സ്റ്റേഷനിൽ വച്ച് നടക്കുന്ന ചടങ്ങിൽ സംസ്ഥാന മുഖ്യമന്ത്രി യെദിയൂരപ്പയും റെയിൽവേ സഹമന്ത്രി സുരേഷ് അംഗദിയും ഫ്ലാഗ് ഓഫ് ചെയ്യും.

  വൈറലായി ബേബി ബമ്പ് ചിത്രങ്ങളും സാമന്തയുടെ വെളിപ്പെടുത്തലും

മൈസൂരു എം പി പ്രതാപ സിംഹയും മറ്റ് റെയിൽവേ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

ഈ മാസം 26 ന് തീരുമാനിച്ചിരുന്ന ഉൽഘാടനം ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതോടെ മാറ്റി വക്കുകയായിരുന്നു.പിന്നീട് തെരഞ്ഞെടുപ്പ് മാറ്റി വച്ചതോടെ സർവ്വീസിന്റെ ഉൽഘാടനം നാളെ നടത്താൻ തീരുമാനിക്കുകയായിരുന്നു.

ഉൽഘാടനത്തിന് ശേഷം സ്ഥിര സർവീസ് 30 ന് തുടങ്ങും. റിസർവേഷൻ ആരംഭിച്ചിട്ടില്ല. ബെംഗളൂരു – കൊച്ചുവേളി സർവീസിന്റെ സമയത്തിൽ മാറ്റം വരുത്താതെയാണ് ട്രെയിൻ മൈസൂരുവിലേക്ക് നീട്ടിയിട്ടുള്ളത്.

  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു

ദസറ ആഘോഷങ്ങളോടുത്ത ദിവസങ്ങളിൽ ട്രെയിൻ സർവ്വീസ് തുടങ്ങിയത് മലയാളികൾക്ക് ഉപകാരപ്രദമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൻസർ ബാധിച്ച ആരാധകനെ വീഡിയോ കോളിൽ വിളിച്ച് നടൻ യാഷ്; ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു
[masterslider id="10"]

Related posts