തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാറിന്റെ കളിപ്പാവ !

ബെംഗളൂരു : തെരഞ്ഞെടുപ്പ് കമ്മീഷന്‍ നരേന്ദ്രമോദി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരിന്‍റെ കളിപ്പാവയാകുകയാണെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ.

കര്‍ണാടകയിലെ ഉപതെരഞ്ഞെടുപ്പ് മാറ്റിവെച്ച നടപടിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രത്തിന്‍റെ കളിപ്പാവയാകുകയാണ്. കമ്മീഷന്‍റെ നീക്കങ്ങള്‍ വ്യക്തമാക്കുന്നതും അത് തന്നെയാണ്’.

എന്നിരുന്നാലും തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ

വിമത എംഎല്‍എമാര്‍ രാജിവെച്ചതിനെത്തുടര്‍ന്ന് ഒഴിവുവന്ന കര്‍ണാടകയിലെ 15 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിവെച്ചിരുന്നു.

കേരളവും തമിഴ്‍നാടുമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഒപ്പമായിരുന്നു നേരത്തെ കര്‍ണാടകയിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. ഇതേത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് സിദ്ധരാമയ്യ രംഗത്തെത്തിയത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൺസൂണിനൊപ്പം നഗരത്തിലേക്ക് ഒഴുകിയെത്തിയ 'പർപ്പിൾ വിപ്ലവം; പ്രമേഹരോഗികൾക്ക് അമൃത്, വ്യാപാരികൾക്ക് വൻ ലാഭം; ബെംഗളൂരുവിനെ കീഴടക്കി പഴത്തിന്റെ പടയോട്ടം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts