ബെംഗളൂരു : രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും കുറവുള്ള സംസ്ഥാനമായി മാറി കർണാടക. 2016 ജനുവരിയിലെ 6.4% ൽ നിന്ന് 0.7% ലേക്കാണ് കർണാടകയുടെ തൊഴിലില്ലായ്മയുടെ സൂചിക താഴ്ന്നത്.
അതേ സമയം ദേശീയ ശരാശരി 8.4% ആണ്. മോണിറ്ററിങ് ഇന്ത്യൻ എക്കണോമി (MIE) യുടെ കണക്ക് പ്രകാരമാണ് ഇത്.
ഓരോ 3 വർഷം കൂടുമ്പോഴാണ് ഈ ഫലം പ്രസിദ്ധീകരിക്കുന്നത്.
3 വർഷം കൊണ്ട് തൊഴിലില്ലായ്മയുടെ നിരക്ക് കുറഞ്ഞ മറ്റൊരു ഇന്ത്യൻ സംസ്ഥാനം ഗോവ മാത്രമാണ്. 12.30 % (2016) ൽ നിന്നും 3.7% ആയി കുറഞ്ഞു.
തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറവുള്ള മറ്റ് സംസ്ഥാനങ്ങൾ മേഘാലയ ( 1.6%), സിക്കിം (2.1%) എനിവയാണ്.
ദക്ഷിണേന്ത്യയിൽ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതൽ കേരള (9.1%) ത്തിൽ ആണ് ആന്ധ്ര ( 3.7% ) ,തമിഴ്നാട് (5.8% ) തെലങ്കാന (2.4%) എന്നിങ്ങനെയാണ് മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ നിര.
ബീഹാർ (11.8% ), ഉത്തർപ്രദേശ് (12.3% ) രാജസ്ഥാൻ (13.1% ) ഡൽഹി (13.6%) ഝാർഖണ്ഡ് (14.3%) ഹിമാചൽ പ്രദേശ്(19.2%) ജമ്മു കാശ്മീർ(22.4%) ഹരിയാന(28.7% ) ത്രിപുര (27.9%)എന്നിവയുടെ തൊഴിലില്ലായ്മ നിരക്ക് വളരെ പരിതാപകരമാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.