തൊഴിലില്ലായ്മ ഏറ്റവും കുറവ്”നമ്മ കർണാടക”യിൽ;ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ കേരളത്തിൽ;രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും കൂടിയ സംസ്ഥാനം ഹരിയാനയും ത്രിപുരയും.

ബെംഗളൂരു : രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും കുറവുള്ള സംസ്ഥാനമായി മാറി കർണാടക. 2016 ജനുവരിയിലെ 6.4% ൽ നിന്ന് 0.7% ലേക്കാണ് കർണാടകയുടെ തൊഴിലില്ലായ്മയുടെ സൂചിക താഴ്ന്നത്. അതേ സമയം ദേശീയ ശരാശരി 8.4% ആണ്. മോണിറ്ററിങ് ഇന്ത്യൻ എക്കണോമി (MIE) യുടെ കണക്ക് പ്രകാരമാണ് ഇത്. ഓരോ 3 വർഷം കൂടുമ്പോഴാണ് ഈ ഫലം പ്രസിദ്ധീകരിക്കുന്നത്. 3 വർഷം കൊണ്ട് തൊഴിലില്ലായ്മയുടെ നിരക്ക് കുറഞ്ഞ മറ്റൊരു ഇന്ത്യൻ സംസ്ഥാനം ഗോവ മാത്രമാണ്. 12.30 % (2016) ൽ നിന്നും 3.7% ആയി കുറഞ്ഞു.…

Read More

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് ഇടതു മുന്നണി;പാലായിൽ മാണി.സി.കാപ്പന് അട്ടിമറി വിജയം;അടിതെറ്റി യു.ഡി.എഫ്;ഒന്നും മിണ്ടാനാവാതെ എൻ.ഡി.എ.

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിനെ 2943 വോട്ടുകള്‍ക്ക് തോല്‍പിച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയും എന്‍സിപി നേതാവുമായ മാണി സി കാപ്പന്‍ പാലാ പിടിച്ചെടുത്തു. വോട്ടെണ്ണല്‍ ആരംഭിച്ച ശേഷം ഒരു ഘട്ടത്തിലും എതിരാളിക്ക് ലീഡ് വിട്ടു കൊടുക്കാതെയാണ് മാണി സി കാപ്പന്‍ പാലായില്‍ ജയിച്ചു കയറിയത്. യുഡിഎഫ് ശക്തികേന്ദ്രമായ രാമപുരത്തടക്കം ലീഡ് പിടിച്ച മാണി സി കാപ്പന് യുഡിഎഫിലെ ആഭ്യന്തരപ്രശ്നങ്ങള്‍ മൂലമുണ്ടായ വോട്ടു ചോര്‍ച്ച നേട്ടമായി മാറി. എസ്എൻഡിപിയുടെ വോട്ട് കൈപ്പിടിയിലൊതുക്കാനായതും, മണ്ഡലത്തിലെ ദീർഘകാലപരിചയം വച്ച് വോട്ട് വരുന്ന വഴി നോക്കി ചിട്ടയായ പ്രചാരണം…

Read More

ട്രെയിനിൽ കവർച്ചാ സംഘങ്ങളുടെ അക്രമണങ്ങൾ വർധിക്കുന്നു;ബെംഗളൂരു-മൈസൂരു ട്രെയിനിൽ മോഷണശ്രമം എതിർത്ത വിദ്യാർഥിയെ കവർച്ചസംഘം ട്രെയിനിൽനിന്ന് തള്ളിയിട്ടു

ബെംഗളൂരു: ബെംഗളൂരു-മൈസൂരു ട്രെയിനിൽ മോഷണശ്രമം എതിർത്ത വിദ്യാർഥിയെ കവർച്ചസംഘം ട്രെയിനിൽനിന്ന് പുറത്തേക്ക്‌ തള്ളിയിട്ടു. മാണ്ഡ്യയിലേക്ക് പോകുകയായിരുന്ന സുമന്ത് കുമാറിനാണ് (23) തീവണ്ടിയിൽ നിന്ന്‌ വീണ് പരിക്കേറ്റത്. മാണ്ഡ്യ സ്വദേശിയായ സുമന്ത് കുമാർ ബെംഗളൂരുവിലെ സുഹൃത്തിനെ സന്ദർശിച്ചശേഷം നാട്ടിലേക്കു മടങ്ങുകയായിരുന്നു. കെങ്കേരി റെയിൽവേ സ്റ്റേഷനുസമീപമെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. വാതിലിനടുത്ത് മൊബൈലുമായി നിൽക്കുകയായിരുന്നു സുമന്ത് കുമാർ. യുവാക്കളായ മൂന്നുപേർ അടുത്തെത്തി മൊബൈൽ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ശക്തമായി എതിർക്കുകയും ബഹളം വെക്കുകയും ചെയ്തതോടെ സംഘം സുമന്തിനെ തീവണ്ടിക്കു പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ട്രാക്കിനുസമീപം വീണ വിദ്യാർഥി തൊട്ടടുത്ത കെങ്കേരി സ്‌റ്റേഷനിലെത്തി അധികൃതരെ…

Read More

സവാളയ്ക്കു പിന്നാലെ തക്കാളിയുടെ വിലയും ഉയരുന്നു..

ന്യൂഡൽഹി: സവാളയ്ക്കു പിന്നാലെ തക്കാളിയുടെ വിലയും ഉയരുന്നു. തലസ്ഥാനത്ത് തക്കാളിയുടെ ചില്ലറവിൽപ്പന വില 40 മുതൽ 60 വരെ രൂപയായി. ഏതാനും ആഴ്ചകൾക്കിടെ വില 70 ശതമാനത്തോളമാണ് ഉയർന്നത്. മഹാരാഷ്ട്രയിലും കർണാടകയിലുമുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം തക്കാളിച്ചെടികൾ നശിച്ചതാണ് വിലക്കയറ്റത്തിനു കാരണമെന്ന് ഡൽഹിയിലെ ആസാദ് അഗ്രിക്കൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ് കമ്മിറ്റി അധികൃതർ പറഞ്ഞു.

Read More

തിരഞ്ഞെടുപ്പ്‌ കമ്മിഷൻ കേന്ദ്രസർക്കാരിന്റെ കൈയിലെ പാവയാണെന്ന് കുമാരസ്വാമി!!

ബെംഗളൂരു: തിരഞ്ഞെടുപ്പ്‌ കമ്മിഷൻ കേന്ദ്രസർക്കാരിന്റെ കൈയിലെ പാവയാണെന്ന് കുമാരസ്വാമി!! സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ്‌ മാറ്റിവെച്ച തിരഞ്ഞെടുപ്പ്‌ കമ്മിഷന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് മുൻമുഖ്യമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ എച്ച്.ഡി. കുമാരസ്വാമി. തിരഞ്ഞെടുപ്പ്‌ കമ്മിഷൻ കേന്ദ്രസർക്കാരിന്റെ കൈയിലെ പാവയാണെന്നും തീയതി പ്രഖ്യാപിച്ചശേഷം ഭരണഘടനാസ്ഥാപനം തിരഞ്ഞെടുപ്പ്‌ മാറ്റിവെക്കുന്നത് ആദ്യസംഭവമാണെന്നും കുമാരസ്വാമി പറഞ്ഞു. 15 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ തീരുമാനിച്ച തിരഞ്ഞെടുപ്പ്‌ കമ്മിഷന്റെ നടപടി സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ്‌ കമ്മിഷൻ കേസിൽ കക്ഷിയല്ലാത്തപ്പോൾ അവർക്കെങ്ങനെയാണ് വാദത്തിൽ ഇടപെടാൻ സാധിക്കുന്നത്. കേന്ദ്രത്തിന്റെ കീഴിൽ നിയമവിരുദ്ധമായാണ് തിരഞ്ഞെടുപ്പ്‌ കമ്മിഷൻ പ്രവർത്തിക്കുന്നത്. സുപ്രീംകോടതിയിൽ ഹർജി നൽകിയത് അയോഗ്യരാക്കപ്പെട്ട…

Read More

വിവാഹം നിശ്ചയിച്ച യുവതി കാമുകനുമൊത്ത് ഹോട്ടലിൽ മുറിയെടുത്തു;പിന്നീട് സംഭവിച്ചത്..

ബെംഗളൂരു : നാഗർഭാവിയിലെ ഐടി ഐ ലേ ഔട്ടിലെ താമസക്കാരിയും കൂടെ ജോലി ചെയ്യുന്ന സെയിൽസ് മാൻ ആയ കാർത്തികും വിവാഹിതരാണ് എന്ന് കാണിച്ച്  ബാലകുണ്ടെയിലുള്ള ഒരു ലോഡ്ജിൽ ഓൺലൈൻ വഴി മുറി ബുക്ക് ചെയ്തു. അതിന് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം 8 മണിയോടെ ചെക്കിൻ ചെയ്തു. 9 മണിക്ക് റൂമിൽ ഭക്ഷണം നൽകിയ ജീവനക്കാരനും സാക്ഷ്യപ്പെടുത്തിയത് എല്ലാം സാധരണ ഗതിയിൽ ആയിരുന്നു എന്നാണ്. എന്നാൽ 9:30 ഓടു കൂടി യുവതി (21)യുമായി വിവാഹം ഉറപ്പിച്ചിരുന്ന യുവാവ് അവരെ ഫോണിൽ വിളിക്കുകയും താൻ…

Read More

കർണാടക ആർ.ടി.സി. ദീർഘദൂര യാത്രയ്ക്കുള്ള അംബാരി ഡ്രീം ക്ലാസ് ബസുകളുടെ എണ്ണം ഇരട്ടിയാക്കുന്നു

ബെംഗളൂരു: നഗരത്തിൽ നിന്ന് എറണാകുളം, ഹൈദരാബാദ്, സെക്കന്തരാബാദ്, പുണെ, വിജയവാഡ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന അംബാരി ഡ്രീം ക്ലാസ് ബസുകൾ കുറഞ്ഞകാലം കൊണ്ടുതന്നെ യാത്രക്കാരുടെ പ്രീതി നേടിയിരുന്നു. യാത്രക്കാരുടെ മികച്ച പ്രതികരണം ലഭിച്ചതിനാൽ കർണാടക ആർ.ടി.സി. ദീർഘദൂര യാത്രയ്ക്കുള്ള അംബാരി ഡ്രീം ക്ലാസ് ബസുകളുടെ എണ്ണം ഇരട്ടിയാക്കുന്നു. നിലവിൽ നഗരത്തിൽ 10 ബസുകളും മംഗളൂരുവിൽ രണ്ടു ബസുകളുമാണുള്ളത്. വാരാന്ത്യങ്ങളിൽ 70 ശതമാനത്തിലധികം ബുക്കിങ് ഇത്തരം ബസുകളിലുണ്ടെന്ന് കർണാടക ആർ.ടി.സി. പറയുന്നു. മൾട്ടി ആക്സിൽ വോൾവോ സ്ലീപ്പർ ബസുകളാണ് അംബാരി ഡ്രീം ക്ലാസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ ബസുകൾ പുറത്തിറക്കിയാൽ നിലവുള്ള…

Read More
Click Here to Follow Us