വിവാഹം നിശ്ചയിച്ച യുവതി കാമുകനുമൊത്ത് ഹോട്ടലിൽ മുറിയെടുത്തു;പിന്നീട് സംഭവിച്ചത്..

ബെംഗളൂരു : നാഗർഭാവിയിലെ ഐടി ഐ ലേ ഔട്ടിലെ താമസക്കാരിയും കൂടെ ജോലി ചെയ്യുന്ന സെയിൽസ് മാൻ ആയ കാർത്തികും വിവാഹിതരാണ് എന്ന് കാണിച്ച്  ബാലകുണ്ടെയിലുള്ള ഒരു ലോഡ്ജിൽ ഓൺലൈൻ വഴി മുറി ബുക്ക് ചെയ്തു. അതിന് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം 8 മണിയോടെ ചെക്കിൻ ചെയ്തു.

9 മണിക്ക് റൂമിൽ ഭക്ഷണം നൽകിയ ജീവനക്കാരനും സാക്ഷ്യപ്പെടുത്തിയത് എല്ലാം സാധരണ ഗതിയിൽ ആയിരുന്നു എന്നാണ്.

  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി

എന്നാൽ 9:30 ഓടു കൂടി യുവതി (21)യുമായി വിവാഹം ഉറപ്പിച്ചിരുന്ന യുവാവ് അവരെ ഫോണിൽ വിളിക്കുകയും താൻ ബന്ധുവീട്ടിൽ ആണെന്ന് യുവതി മറുപടി നൽകുകയും ചെയ്തു.

ഇതേ ചൊല്ലി യുവതിയും കാർത്തിക്കും തമ്മിൽ കലഹം ഉടലെടുത്തതായി പോലീസ് പറയുന്നു.

ഉറങ്ങിയതിന് ശേഷം രാവിലെ ബെഡിൽ നിന്ന് എഴുന്നേറ്റ് നോക്കിയ യുവതിയുടെ സമീപത്ത് കാർത്തിക് ഉണ്ടായിരുന്നില്ല.

ബാത്ത് റൂം ഉള്ളിൽ നിന്ന് അടഞ്ഞു കിടന്നു, യുവതി തന്റെ സുഹൃത്തുക്കളെ ഫോണിൽ വിളിച്ചത് പ്രകാരം അവർ ഹോട്ടലിൽ ബന്ധപ്പെട്ട് കുളിമുറിയുടെ കതക് പൊളിച്ച് അകത്ത് കയറി നോക്കിയപ്പോൾ യുവാവ് തൂങ്ങി നിൽക്കുന്നതാണ് കണ്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?
[masterslider id="10"]

Related posts