തൊഴിലില്ലായ്മ ഏറ്റവും കുറവ്”നമ്മ കർണാടക”യിൽ;ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ കേരളത്തിൽ;രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും കൂടിയ സംസ്ഥാനം ഹരിയാനയും ത്രിപുരയും.

ബെംഗളൂരു : രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും കുറവുള്ള സംസ്ഥാനമായി മാറി കർണാടക. 2016 ജനുവരിയിലെ 6.4% ൽ നിന്ന് 0.7% ലേക്കാണ് കർണാടകയുടെ തൊഴിലില്ലായ്മയുടെ സൂചിക താഴ്ന്നത്.

അതേ സമയം ദേശീയ ശരാശരി 8.4% ആണ്. മോണിറ്ററിങ് ഇന്ത്യൻ എക്കണോമി (MIE) യുടെ കണക്ക് പ്രകാരമാണ് ഇത്.

ഓരോ 3 വർഷം കൂടുമ്പോഴാണ് ഈ ഫലം പ്രസിദ്ധീകരിക്കുന്നത്.

3 വർഷം കൊണ്ട് തൊഴിലില്ലായ്മയുടെ നിരക്ക് കുറഞ്ഞ മറ്റൊരു ഇന്ത്യൻ സംസ്ഥാനം ഗോവ മാത്രമാണ്. 12.30 % (2016) ൽ നിന്നും 3.7% ആയി കുറഞ്ഞു.

  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ

തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറവുള്ള മറ്റ് സംസ്ഥാനങ്ങൾ മേഘാലയ ( 1.6%), സിക്കിം (2.1%) എനിവയാണ്.

ദക്ഷിണേന്ത്യയിൽ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതൽ കേരള (9.1%) ത്തിൽ ആണ് ആന്ധ്ര ( 3.7% ) ,തമിഴ്നാട് (5.8% ) തെലങ്കാന (2.4%) എന്നിങ്ങനെയാണ് മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ നിര.

ബീഹാർ (11.8% ), ഉത്തർപ്രദേശ് (12.3% ) രാജസ്ഥാൻ (13.1% ) ഡൽഹി (13.6%) ഝാർഖണ്ഡ് (14.3%) ഹിമാചൽ പ്രദേശ്(19.2%) ജമ്മു കാശ്മീർ(22.4%) ഹരിയാന(28.7% ) ത്രിപുര (27.9%)എന്നിവയുടെ തൊഴിലില്ലായ്മ നിരക്ക്  വളരെ പരിതാപകരമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊന്മുട്ടയിടുന്ന ഈ താറാവിനും' പണികിട്ടി! ബെംഗളൂരു യാത്രക്കാർ പെരുവഴിയിൽ; കെ.എസ്.ആർ.ടി.സിക്ക് പ്രതിദിന വരുമാനം 65,000 നഷ്ടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'
[masterslider id="10"]

Related posts