ബെംഗളൂരു : കള്ളപ്പണക്കേസിൽ അറസ്റ്റിലായ മുൻ മന്ത്രി ഡി കെ ശിവകുമാറിനെ ഈ മാസം 13 വരെ റിമാൻഡ് ചെയ്തു. 14 ദിവസത്തെ റിമാൻഡായിരുന്നു എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 9 ദിവസത്തേക്കാണ് ഇപ്പോൾ പ്രത്യേക സിബിഐ കോടതി ശിവകുമാറിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. എല്ലാ ദിവസവും അരമണിക്കൂർ നേരം ബന്ധുക്കൾക്ക് ശിവകുമാറിനെ സന്ദർശിക്കാനും സിബിഐ ജഡ്ജി അജയ് കുമാർ കുഹാർ അനുമതി നൽകി. അന്വേഷണവുമായി പൂർണമായി സഹകരിച്ചു എന്ന് ശിവകുമാർ കോടതിയെ അറിയിച്ചു. താൻ അന്വേഷണത്തിൽ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും ഡി കെ ശിവകുമാർ കോടതിയിൽ വ്യക്തമാക്കി. ആദായ…
Read MoreDay: 4 September 2019
ബെംഗളുരുവിൽ നിന്നും മൈസൂരു വഴി കേരളത്തിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നിർത്തിവെച്ചു
ബെംഗളൂരു: സംസ്ഥാനത്തുടനീളം കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. ബെംഗളുരു- മൈസൂരു പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ബെംഗളുരുവിൽ നിന്നും മൈസൂരു വഴി കേരളത്തിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് താൽക്കാലികമായി നിർത്തിവെച്ചു. ഈ വഴിയിലൂടെ സഞ്ചരിക്കേണ്ട വാഹനങ്ങൾ വഴിതിരിച്ചു വിട്ടിരിക്കുകയാണ്. ശിവകുമാറിന്റെ ശക്തികേന്ദ്രമായ രാമനഗര ജില്ലയിൽ ഹർത്താലാണ്. കനകപുര, ചെന്നപട്ടണ മേഖലയിൽ കോൺഗ്രസ് പ്രവർത്തകർ റോഡിൽ ടയറുകളും മറ്റും കത്തിച്ച് പ്രതിഷേധിച്ചു. പത്തിലേറെ ബസുകൾ പ്രതിഷേധക്കാർ എറിഞ്ഞു തകർത്തു. ബെംഗളുരുവിലെ ബി.ജെ.പി ആസ്ഥാനത്തും, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി ഓഫീസുകൾക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ വസതിക്ക്…
Read Moreകോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ബന്ദില്‍ പരക്കെ അക്രമം, ബസ്സുകൾക്ക് തീവച്ചു
ബെംഗളൂരു: ഡി.കെ.ശിവകുമാറിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ബന്ദില്‍ പരക്കെ അക്രമം. കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ രണ്ടു ബസുകള്‍ തീവച്ചു നശിപ്പിച്ചു. കനകപുരയിലും രാമനഗരത്തുമാണ് രാവിലെ അക്രമികള്‍ ബസിന് തീയിട്ടത്. ഇതോടെ ബസ് സര്‍വീസുകള്‍ നിര്‍ത്തവയ്ക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ തീരുമാനിച്ചു. ഡല്‍ഹിയില്‍ ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെയും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. മുന്‍കരുതലെന്ന നിലയില്‍ സ്‌കൂളുകളും കോളജുകളും അടച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പ്രതിഷേധം തുടരാനാണ് കോണ്‍ഗ്രസ് തീരുമാനം. പി.ചിദംബരത്തിന് പിന്നാലെ ഡി.കെ ശിവകുമാറും അറസ്റ്റിലായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.…
Read Moreഡി.കെ.ശിവകുമാര്‍ തന്‍റെ നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരുമെന്ന്‍ സിദ്ധരാമയ്യ
ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിന്‍റെ അറസ്റ്റില്‍ പ്രതികരിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ഡി.കെ.ശിവകുമാര്‍ തന്‍റെ നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരുമെന്ന്‍ സിദ്ധരാമയ്യ പറഞ്ഞു. ബിജെപി ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നതെന്താണെന്നും അവരുടെ ലക്ഷ്യമെന്താണെന്നും രാജ്യം തിരിച്ചറിയുന്നുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. കേന്ദ്ര എജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ നിരന്തരം ബിജെപി വേട്ടയാടുകയാണെന്നും അത് ബിജെപി ഭരണത്തില്‍ ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പല കാര്യങ്ങളും അതായത് അടിസ്ഥാനരഹിതമായ ഭരണപരാജയമുള്‍പ്പെടെ മറച്ചുവെക്കാന്‍ വേണ്ടിയാണ് ഇത്തരം നീക്കമെന്നും സിദ്ധരാമയ്യ പറഞ്ഞു. മാത്രമല്ല ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിന്‍റെ ഒടുവിലത്തെ ഇരയാണ് ഡികെയെന്നും സിദ്ധരാമയ്യ…
Read Moreശിവകുമാർ പുറത്തിറങ്ങിയാൽ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് താനായിരിക്കും: യെദ്ദ്യൂരപ്പ
ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് ഡികെ.ശിവകുമാറിന്‍റെ അറസ്റ്റില്‍ പ്രതികരണവുമായി കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്ദ്യൂരപ്പ. ഡികെ.ശിവകുമാറിന്‍റെ അറസ്റ്റില്‍ സന്തോഷമില്ലയെന്നും ശിവകുമാര്‍ എത്രയും പെട്ടെന്ന് പുറത്തു വരാന്‍ താന്‍ പ്രാര്‍ത്ഥിക്കുമെന്നുമാണ് യെദ്ദ്യൂരപ്പ പ്രതികരിച്ചത്. താന്‍ ജീവിതത്തില്‍ ആരെയും വെറുത്തിട്ടില്ലയെന്നും ആരെയും ദ്രോഹിക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ലയെന്നും നിയമം നിയമത്തിന്‍റെ വഴി സ്വീകരിക്കുമെന്നും യെദ്ദ്യൂരപ്പ പറഞ്ഞു. മാത്രമല്ല ശിവകുമാര്‍ പുറത്തിറങ്ങുന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് താനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാലു ദിവസത്തെ ചോദ്യം ചെയ്യലിനുശേഷം ഇന്നലെ രാത്രിയാണ് ശിവകുമാറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് അദ്ദേഹത്ത…
Read Moreസിദ്ധരാമയ്യ തന്റെ അനുയായിയുടെ മുഖത്തടിക്കുന്ന വീഡിയോ പുറത്ത്!!
ബെംഗളൂരു: സിദ്ധരാമയ്യ തന്റെ അനുയായിയുടെ മുഖത്തടിക്കുന്ന വീഡിയോ പുറത്ത്. മൈസൂരു വിമാനത്താവളത്തിന് പുറത്ത് മാധ്യമപ്രവര്‍ത്തകരെ കണ്ടശേഷം മടങ്ങിപ്പോകുമ്പോഴാണ് സംഭവം. #WATCH: Congress leader and Karnataka's former Chief Minister Siddaramaiah slaps his aide outside Mysuru Airport. pic.twitter.com/hhC0t5vm8Q — ANI (@ANI) September 4, 2019 കോണ്‍ഗ്രസ് നേതാവ് ഡി ശിവകുമാറിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ. മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച് തിരിഞ്ഞു നടക്കവേ വെള്ള വസ്ത്രം ധരിച്ച ആളോട് സിദ്ധരാമയ്യ കയര്‍ക്കുകയും മുഖത്ത് അടിക്കുകയുമായിരുന്നു. അനുയായിയുടെ…
Read Moreബാദൽ നഞ്ജുണ്ട സ്വാമിയുടെ പ്രതിഷേധം ഫലം കണ്ടു; റോഡിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി ബി.ബി.എം.പി.
ബെംഗളൂരു : കുണ്ടും കുഴിയും നിറഞ്ഞ റോഡിനെ ചന്ദ്രോപരിതലമാക്കി ബാദൽ നഞ്ജുണ്ട സ്വാമി നടത്തിയ പ്രതിഷേധം ഫലം കണ്ടു. റോഡിൻറെ അറ്റകുറ്റപ്പണികൾ ആരംഭിച്ച ബംഗളൂരു മഹാ നഗര പാലിക അർജുനും ബിബിഎം കമ്മീഷണർ ബി എച്ച് അനിൽകുമാറും എൻജിനീയർമാർക്ക് കർശന നിർദ്ദേശം നല്കിയതോടെ പല റോഡുകളിലും കുഴിയടയ്ക്കൽ തുടങ്ങി ഗതാഗതക്കുരുക്ക് രൂക്ഷമായി ബന്നാർഘട്ട റോഡ് കയ്യേറി കച്ചവടങ്ങളും ഒഴിപ്പിച്ചു. റോഡിന്റെ ദുരവസ്ഥയിൽ പ്രതീഷേധിച്ച് കലാകാരനായ ബാദൽ നഞ്ചുണ്ട സ്വാമി നിർമ്മിച്ച മൂൺ വാക്ക് ഇൻസ്റ്റാലേഷൻ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Read Moreകനക്പുരയിലും സമീപ പ്രദേശങ്ങളിലും കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറ്;9 ബസുകൾ തകർത്തു;നഗരത്തിൽ സ്ഥിതി ശാന്തം; ബി.എം.ടി.സിയും കെ.എസ്.ആർ.ടി.സി.യും സാധാരണ രീതിയിൽ സർവ്വീസ് നടത്തുന്നു.
ബെംഗളൂരു : മുൻ മന്ത്രി ഡി. കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രഖ്യാപിച്ച ബന്ദ് ശിവകുമാറിന്റെ ശക്തി കേന്ദ്രമായ കനക് പുരയിൽ അക്രമാസക്തമായി. കനക് പുര ഡിപ്പോയിലെ 5 ബസുകൾക്കെതിരെ അക്രമികൾ കല്ലെറിഞ്ഞു. ചന്നപട്ടണയിലും സമീപ പ്രദേശങ്ങളിലുമായി ആകെ 9 കെ.എസ്.ആർ.ടി.സി ബസുകൾ കല്ലെറിഞ്ഞ് തകർത്തിട്ടുണ്ട്. Protests across #Karnataka intensify after the arrest of former minister and senior @INCKarnataka leader #DKShivakumar. Stone pelting on 5 KSRTC buses in Satanur, 2 buses…
Read Moreഡി.കെ.ശിവകുമാറിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന ബന്ദ് പ്രഖ്യാപിച്ച് കോൺഗ്രസ്;നഗരത്തിൽ നിരവധി സ്ഥലങ്ങളിൽ അക്രമണം.
ബെംഗളൂരു : ഡി.കെ.ശിവകുമാറിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന ബന്ദ് പ്രഖ്യാപിച്ച് കോൺഗ്രസ്;നഗരത്തിൽ നിരവധി സ്ഥലങ്ങളിൽ അക്രമണം. ഡി കെ ശിവകുമാറിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചും ഇ.ഡി.യെ ദുരുപയോഗം ചെയ്യുന്നതിനും എതിരെ ഇന്ന് സംസ്ഥാന വ്യാപകമായ ബന്ദ് പ്രഖ്യാപിക്കുന്നതായി കെ.പി.സി.സി. സെക്രട്ടറി സത്യൻ പുത്തൂർ അറിയിച്ചു. വാർത്ത അപ്ഡേറ്റ് ചെയ്യുന്നു.
Read More