ബെംഗളൂരു: സംസ്ഥാനത്തുടനീളം കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. ബെംഗളുരു- മൈസൂരു പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
ബെംഗളുരുവിൽ നിന്നും മൈസൂരു വഴി കേരളത്തിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് താൽക്കാലികമായി നിർത്തിവെച്ചു. ഈ വഴിയിലൂടെ സഞ്ചരിക്കേണ്ട വാഹനങ്ങൾ വഴിതിരിച്ചു വിട്ടിരിക്കുകയാണ്.
ശിവകുമാറിന്റെ ശക്തികേന്ദ്രമായ രാമനഗര ജില്ലയിൽ ഹർത്താലാണ്. കനകപുര, ചെന്നപട്ടണ മേഖലയിൽ കോൺഗ്രസ് പ്രവർത്തകർ റോഡിൽ ടയറുകളും മറ്റും കത്തിച്ച് പ്രതിഷേധിച്ചു. പത്തിലേറെ ബസുകൾ പ്രതിഷേധക്കാർ എറിഞ്ഞു തകർത്തു.
ബെംഗളുരുവിലെ ബി.ജെ.പി ആസ്ഥാനത്തും, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി ഓഫീസുകൾക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ വസതിക്ക് സമീപവും കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.