ഡി.കെ.ശിവകുമാര്‍ തന്‍റെ നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരുമെന്ന്‍ സിദ്ധരാമയ്യ

ബെംഗളൂരു: കോണ്‍ഗ്രസ്‌ നേതാവ് ഡി.കെ.ശിവകുമാറിന്‍റെ അറസ്റ്റില്‍ പ്രതികരിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ.

ഡി.കെ.ശിവകുമാര്‍ തന്‍റെ നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരുമെന്ന്‍ സിദ്ധരാമയ്യ പറഞ്ഞു. ബിജെപി ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നതെന്താണെന്നും അവരുടെ ലക്ഷ്യമെന്താണെന്നും രാജ്യം തിരിച്ചറിയുന്നുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.

കേന്ദ്ര എജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ നിരന്തരം ബിജെപി വേട്ടയാടുകയാണെന്നും അത് ബിജെപി ഭരണത്തില്‍ ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പല കാര്യങ്ങളും അതായത് അടിസ്ഥാനരഹിതമായ ഭരണപരാജയമുള്‍പ്പെടെ മറച്ചുവെക്കാന്‍ വേണ്ടിയാണ് ഇത്തരം നീക്കമെന്നും സിദ്ധരാമയ്യ പറഞ്ഞു.

  മഴയിൽ കുതിർന്ന് ബെംഗളൂരു; ഓലയും ഊബറുമില്ല;വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ: ടാക്സി കിട്ടാനില്ല!

മാത്രമല്ല ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിന്‍റെ ഒടുവിലത്തെ ഇരയാണ് ഡികെയെന്നും സിദ്ധരാമയ്യ പറഞ്ഞു.  അദ്ദേഹം വിഷമഘട്ടങ്ങളില്‍ പെട്ടപ്പോഴെല്ലാം പാര്‍ട്ടി ഒപ്പം നിന്നിട്ടുണ്ടെന്നും ഇത്തവണയും പാര്‍ട്ടി അദ്ദേഹത്തിന് പൂര്‍ണപിന്തുണ നല്‍കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

അതേസമയം ഡി.കെ.ശിവകുമാറിന്‍റെ അറസ്റ്റിനെതിരെ കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല തുടങ്ങിയവരും രംഗത്തെത്തിയിരുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നാലു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും കോടികളുടെ ഹവാലപ്പണം കടത്തിയെന്നാണു ശിവകുമാറിനെതിരെയുള്ള ആരോപണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോക്സോ കേസ് പ്രതിയെ പെൺകുട്ടിയുടെ പിതാവും സംഘവും കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തൊണ്ടിമുതൽ തിരിമറി കേസ്: ആന്റണി രാജുവിന് സുപ്രീംകോടതിയിലും തിരിച്ചടി
[masterslider id="10"]

Related posts

Click Here to Follow Us