ബെംഗളൂരു : കർണാടക മുൻ മന്ത്രി ഡി കെ ശിവകുമാർ അറസ്റ്റിൽ. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. തുടർച്ചയായ നാല് ദിവസം ചോദ്യം ചെയ്തതിന് ശേഷമാണ് ശിവകുമാറിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. ചോദ്യം ചെയ്യലുമായി ശിവകുമാർ സഹകരിക്കുന്നില്ലെന്ന് ഇഡി വ്യക്തമാക്കി. ചോദ്യങ്ങൾക്ക് ശിവകുമാർ നൽകിയ ഉത്തരങ്ങൾ തൃപ്തികരമല്ലെന്നും ഇഡി അറിയിച്ചു. ഈ സാഹചര്യത്തിലാണ് രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. നേരത്തേ ഇഡിയുടെ സമൻസ് ചോദ്യം ചെയ്ത് ശിവകുമാർ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടർന്ന് എൻഫോഴ്സ്മെന്റ് വീണ്ടും ശിവകുമാറിന്…
Read MoreDay: 3 September 2019
ഐ.എം.എ. ജൂവലറി തട്ടിപ്പ്; സി.ബി.ഐ. 25 പേർക്കെതിരേ കേസെടുത്തു, മുൻമുഖ്യമന്ത്രിയും മുൻ ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണറും സി.ബി.ഐ. നിരീക്ഷണത്തിൽ
ബെംഗളൂരു: ഐ.എം.എ. ജൂവലറി നിക്ഷേപ തട്ടിപ്പ് കേസിൽ സി.ബി.ഐ. 25 പേർക്കെതിരേ കേസെടുത്തു, മുൻമുഖ്യമന്ത്രിയും മുൻ ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണറും സി.ബി.ഐ. നിരീക്ഷണത്തിൽ. ജൂവലറി ഉടമ മുഹമ്മദ് മൻസൂർ ഖാൻ ഉൾപ്പെടെ 25 പേരെ പ്രതിചേർത്താണ് സി.ബി.ഐ. കേസെടുത്തത്. ഐ.എം.എ. ഉൾപ്പെടെ ആറ് കമ്പനികൾക്കെതിരേയും കേസെടുത്തിട്ടുണ്ട്. കുമാരസ്വാമി സർക്കാർ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. മൻസൂർഖാൻ സംസ്ഥാനത്തെ വിവിധ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും കൈക്കൂലിയായി 1750 കോടിരൂപ നൽകിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. മലയാളികളുൾപ്പെടെ 40,000-ത്തിലധികം പേരാണ് ഐ.എം.എ. നിക്ഷേപപദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത്. മൻസൂർ ഖാൻ…
Read Moreസർക്കാർ കാലാവധി തികക്കില്ല; പാർട്ടി പ്രവർത്തകരോട് ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ ആഹ്വാനം ചെയ്ത് സിദ്ധരാമയ്യ!!
ബെംഗളൂരു: ബി.ജെ.പി. സർക്കാർ കാലാവധി പൂർത്തിയാക്കില്ലെന്നും ഇടക്കാല തിരഞ്ഞെടുപ്പുണ്ടാകുമെന്നും കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. പാർട്ടി പ്രവർത്തകർ തിരഞ്ഞെടുപ്പിന് ഒരുങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരുമാസമായി സംസ്ഥാനത്ത് ഭരണമില്ല. 17 എം.എൽ.എ.മാർ രാജിവെച്ചതിനെ തുടർന്നാണ് ബി.ജെ.പി. സർക്കാർ നിലവിൽ വന്നത്. ഇത് എത്രകാലം തുടരും. സർക്കാർ പരമാവധി ഒരു വർഷം വരെ നിലനിന്നേക്കും. രാജിവെച്ചവരെ സ്പീക്കർ അയോഗ്യരാക്കിയിരിക്കുകയാണ്. എന്നാൽ ഇത് സുപ്രീം കോടതി റദ്ദാക്കിയാൽ ഇവരെ ബി. ജെ. പി.ക്ക് മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടി വരും. ബി.ജെ.പി.ക്കുള്ളിലെ വിഭാഗീയത സർക്കാറിന്റെ പതനത്തിനിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreഡി.കെ. ശിവകുമാറിനെ മൂന്നാം തവണയും ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
ബെംഗളൂരു: സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഡി.കെ. ശിവകുമാറിനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മൂന്നാം തവണയും ചോദ്യം ചെയ്തു. ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം തിങ്കളാഴ്ച രാവിലെ ശിവകുമാർ ഖാൻ മാർക്കറ്റിലെ ഇ.ഡി. ഓഫീസിലെത്തി. കഴിഞ്ഞ വെള്ളിയാഴ്ച നാലര മണിക്കൂറും ശനിയാഴ്ച എട്ടുമണിക്കൂറും അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
Read More“ഹാരോഹളളിയിൽ ചന്ദ്രയാൻ”റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ഒരു കലാകാരന്റെ പ്രതിഷേധം ഇങ്ങനെ!
ബെംഗളൂരു : ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ 2 അടുത്ത ദിവസങ്ങളിൽ ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങാൻ തയ്യാറെടുക്കുകയാണ്.അതേ സമയം കലാകാരനായ ബാദൽ നഞ്ജുണ്ട സ്വാമിയുടെ പ്രതിഷേധം ചന്ദ്രയാനായി പറന്നിറങ്ങിയത് നഗരത്തിലെ ഹാരോഹള്ളിയിൽ. കഴിഞ്ഞ ശനിയാഴ്ച യശ്വന്ത് പൂർ നിയമസഭാ മണ്ഡലത്തിലെ തുംഗ നഗർ ,വിശ്വനീടം തുടങ്ങിയ സ്ഥലങ്ങളിലെ ആളുകൾ റോഡിൽ ബഹിരാകാശ സഞ്ചാരിയെ കണ്ട് ആദ്യമെന്ന് ഞെട്ടി. പിന്നീടത് സ്വാമിയുടെ ഇൻസ്റ്റലേഷനാണ് എന്ന് തിരിച്ചറിഞ്ഞതോടെ തദ്ദേശവാസികൾ എല്ലാം സഹായിക്കാൻ കൂടെ ചേർന്നു. ഹാരോഹള്ളിയിലെ റോഡിന്റെ ശോചനീയ അവസ്ഥ കാൻവാസ് ആക്കിക്കൊണ്ടാണ് സ്വാമിയുടെ സൃഷ്ടി പിറന്നത്, ബഹിരാകാശ…
Read More