ബെംഗളൂരു: മന്ത്രിസഭാ രൂപവത്കരണത്തിനുപിന്നാലെ ബി.ജെ.പി.യിൽ അമർഷം പുകയുന്നു. അതൃപ്തരായ എം.എൽ.എ.മാരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. മന്ത്രിസ്ഥാനം പ്രതീക്ഷിച്ച ഉമേഷ് കട്ടി, ബാലചന്ദ്ര ജാർക്കിഹോളി, രേണുകാചാര്യ, രാമപ്പ ലമനി, രാജു ഗൗഡ, മുരുഗേഷ് നിരാനി തുടങ്ങിയവർ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
മന്ത്രിസ്ഥാനം ലക്ഷ്യമിടുന്ന ബസനഗൗഡ പാട്ടീൽ യത്‌നൽ, സി.എം. ഉദസി, രാജു ഗൗഡ എന്നിവർ ബുധനാഴ്ച യെദ്യൂരപ്പയെ കണ്ട് ചർച്ചനടത്തി. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ലക്ഷ്മൺ സാവാദിയെ ഉൾപ്പെടുത്തിയതിലും പ്രതിഷേധമുയർന്നിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അത്താണിയിൽനിന്നാണ് സാവാദി തോറ്റത്. വിരാജ്‌പേട്ട് എം.എൽ.എ.യും മുൻ സ്പീക്കറുമായ കെ.ജി. ബൊപ്പയ്യ, അരവിന്ദ് ലിംബാവലി, ജി.എച്ച്. തിപ്പറെഡ്ഡി, അംഗാര, മുരുഗേഷ് നിരാനി തുടങ്ങിയവരും മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നവരാണ്.
അതൃപ്തരായ എം.എൽ.എ.മാർ കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞാ ചടങ്ങിൽനിന്ന് വിട്ടുനിന്നിരുന്നു. അതൃപ്തിയുള്ള എം.എൽ.എ.മാരുമായി സംസാരിച്ച് അനുനയിപ്പിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അറിയിച്ചു. പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.