ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി നീട്ടിയേക്കും. ജൂലായ് 31 ആണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന തീയതി. ജീവനക്കാര്‍ക്ക് ഫോം 16 നല്‍കേണ്ട അവസാന തിയതി പ്രത്യക്ഷ നികുതി ബോര്‍ഡ് നീട്ടിയതാണ് അതിലൊരു കാരണം. ഇതുപ്രകാരം ജീവനക്കാര്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ലഭിക്കുക 20 ദിവസം മാത്രമാണ്. നേരം വൈകി ഫോം 16 നല്‍കിയതോടെ അതിലും ശമ്പള സര്‍ട്ടിഫിക്കറ്റിലുമുള്ള തിരുത്തലുകള്‍ വരുത്താന്‍ സമയം കുറവാണ്. ഇത് കൂടാതെ കുറഞ്ഞ സമയത്തിനുള്ളില്‍ എല്ലാവരും റിട്ടേണ്‍ ഓണ്‍ലൈനില്‍ സമര്‍പ്പിക്കേണ്ടതുള്ളതുകൊണ്ട് സൈറ്റ് ഡൗണാകുമെന്ന ആശങ്കയും തീയതി നീട്ടാൻ ഒരു…
Read MoreMonth: July 2019
ആഗ്രയിൽ വ്യവസായിയുടെ പിറന്നാള്‍ സമ്മാനമായി 17 തടവുകാര്‍ക്ക് മോചനം!!
ആഗ്ര: വ്യവസായിയുടെ പിറന്നാള്‍ സമ്മാനമായി 17 തടവുകാര്‍ക്ക് മോചനം. ജന്മദിനത്തിൽ തീർത്തും വ്യത്യസ്തനായി ആഗ്രയിലെ വ്യവസായി മോട്ടിലാൽ യാദവ്. 73ാം ജന്മദിനത്തിലാണ് മോട്ടിലാൽ യാദവ് വ്യത്യസ്തമായ പ്രവർത്തനത്തിലൂടെ ശ്രദ്ധേയനായത്. ജില്ലാ ജയിലെത്തി 35,000 രൂപ കെട്ടിവെക്കുകയാണ് അദ്ദേഹം ചെയ്തത്. ശിക്ഷയ്ക്കൊപ്പം കോടതി വിധിച്ച പിഴ തുക അടയ്ക്കാൻ കഴിയാത്തതിനാൽ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലിൽനിന്ന് പുറത്തിറങ്ങാൻ കഴിയാതിരുന്ന 17 തടവുകാർക്ക് ഇതോടെ മോചനം ലഭിച്ചു. തന്റെ മകൻ ഒരു അഭിഭാഷകൻ ആയതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിരവധി തടവുകാർക്ക് പിഴത്തുക കെട്ടിവെക്കാൻ…
Read Moreദക്ഷിണേന്ത്യയിൽ സ്വകാര്യ തീവണ്ടി സർവീസ് ആരംഭിക്കാൻ നീക്കം!
ചെന്നൈ: ദക്ഷിണേന്ത്യയിൽ സ്വകാര്യ തീവണ്ടി സർവീസ് ആരംഭിക്കാനുള്ള സാധ്യതാപഠനം ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ(ഐ.ആർ.സി.ടി.സി.) ആരംഭിച്ചു. ചെന്നൈ-മധുര റൂട്ടിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ തേജസ് സർവീസ് ഓടിക്കാനുള്ള സാധ്യതകളാണ് ആരായുന്നത്. ദക്ഷിണേന്ത്യയിൽ തീർഥാടനകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള തീവണ്ടി സർവീസുകൾ ആരംഭിക്കാനും സാധ്യതാ പഠനം നടത്തുമെന്ന് ഐ.ആർ.സി.ടി.സി. വൃത്തങ്ങൾ അറിയിച്ചു. വടക്കേയിന്ത്യയിൽ ഡൽഹി-ലഖ്നൗ, ഗാന്ധിനഗർ-മുംബൈ റൂട്ടിൽ സ്വകാര്യ തീവണ്ടി സർവീസ് ആരംഭിക്കാനുള്ള സാധ്യതാപഠനം നടത്തിവരികയാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. കൂടുതൽ യാത്രസൗകര്യം എർപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യ തീവണ്ടി സർവീസുകൾ ആരംഭിക്കുന്നത്. റെയിൽവേ സർവീസ് കൂടുതൽ കാര്യക്ഷമമാക്കാൻ…
Read Moreഇന്ത്യയിൽ ഒരു സ്പീക്കർക്കും തന്‍റെ അവസ്ഥ വന്നിട്ടുണ്ടാവില്ലെന്ന് കെ.ആർ.രമേശ് കുമാർ;വിശ്വാസ വോട്ടെടുപ്പിന് ദിവസം നീട്ടി ആവശ്യപ്പെട്ട് കുമാരസ്വാമി;തന്നെ ബലിയാടാക്കരുത് എന്നും സ്പീക്കർ.
ബെംഗളൂരു : ഇന്ത്യയിൽ ഒരു സ്പീക്കർക്കും തന്‍റെ അവസ്ഥ വന്നിട്ടുണ്ടാവില്ലെന്ന് കെ ആർ രമേശ് കുമാർ സഭയിൽ ഹാജരാകാത്ത വിമതർക്കടക്കം എല്ലാ എംഎൽഎമാർക്കും വിപ്പ് ബാധകമെന്ന് സ്പീക്കർ കെ ആർ രമേശ് കുമാർ. വരാത്ത എംഎൽഎമാരെ വരുത്താനുള്ള അവസാന അടവ്. വോട്ടെടുപ്പ് നീട്ടി തന്നെ ബലിയാടാക്കരുത് എന്ന് സ്പീക്കർ സഭയിൽ. ഇന്ന് വൈകിട്ട് ആറ് മണിക്കുള്ളിൽ ചർച്ച പൂർത്തിയാക്കണമെന്ന് സഭയിൽ ആവശ്യപ്പെട്ടു. വോട്ടെടുപ്പിന് സമയപരിധി നിശ്ചയിക്കണമെന്നുള്ള ബിജെപി അംഗങ്ങളുടെ ആവശ്യം സ്പീക്കർ തള്ളി. ഇന്ന് തന്നെ വിശ്വാസവോട്ടെടുപ്പ് നടത്താൻ സ്പീക്കർക്ക് മേൽ സമ്മർദ്ദം ശക്തമായിരിക്കെ വോട്ടെടുപ്പ് നീട്ടാൻ കുമാരസ്വാമി.…
Read Moreവിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തുമെന്ന് സ്പീക്കർ:കുമാരസ്വാമി സർക്കാറിന്റെ വിധി ഇന്നറിയാം.
ബെംഗളൂരു: വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തുമെന്ന് സ്പീക്കർ ഉറപ്പ് നൽകിയതോടെ അൽഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ കുമാരസ്വാമി സർക്കാറിന്റെ പതനം ഇന്ന് നടക്കുമെന്ന് ഏകദേശം ഉറപ്പായി. നാളെ 11 മണിയോടെ രാജി നൽകിയ 10 എംഎൽഎമാരോടും ഹാജരാകാൻ സ്പീക്കർ കെ ആർ രമേശ് കുമാർ ആവശ്യപ്പെട്ടു. കോൺഗ്രസ് അയോഗ്യരാക്കാൻ ശുപാർശ നൽകിയ എംഎൽഎമാരോടാണ് ഹാജരാകാൻ സ്പീക്കർ ആവശ്യപ്പെട്ടിരിക്കുന്നത്. അധികാരത്തിൽ നിന്ന് താഴെപ്പോയാൽ രാജി വച്ച എംഎൽഎമാരെ അയോഗ്യരാക്കാതെ പോകില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് കോൺഗ്രസ് – ജെഡിഎസ് സഖ്യം. കൂറു മാറ്റ നിരോധന നിയമപ്രകാരമാണ് ഇവരെ…
Read Moreവാട്സാപ് വഴി തൊഴിൽ തട്ടിപ്പ്; 9 മലയാളികൾ യു.എ.ഇ.യില്‍ കുടുങ്ങി!!
ദുബായ്: സാമൂഹിക മാധ്യമം വഴിയുള്ള തൊഴിൽതട്ടിപ്പിൽ കുടുങ്ങി ഒൻപത് മലയാളികൾ യു.എ.ഇ.യിൽ പെട്ടു. അജ്മാനിലെ പ്രമുഖ സൂപ്പർ മാർക്കറ്റിൽ മികച്ച ശമ്പളത്തിലുള്ള ജോലി വാഗ്ദാനം വിശ്വസിച്ചാണ് ഇവരെത്തിയത്. ഒരു റിക്രൂട്ടിങ് ഏജന്റ് ആണ് എഴുപതിനായിരം രൂപ വീതം വാങ്ങി ഇവരെ യു.എ.ഇ.യിൽ എത്തിച്ചത്. എന്നാൽ, ഏജന്റ് നൽകിയത് സന്ദർശകവിസയായിരുന്നു. വിശാഖ്, ഐനാസ്, റഫീഖ്, നൗഫൽ, അസ്ഹറലി, ഫാസിൽ, പ്രവീൺ, അർഷൽ, അസീസ് എന്നിവരാണ് തട്ടിപ്പിനിരയായത്. വിമാനത്താവളത്തിൽ സൂപ്പർ മാർക്കറ്റ് അധികൃതർ എത്തുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, വിമാനമിറങ്ങിയ ശേഷം ആരും എത്തിയില്ല. സൂപ്പർ മാർക്കറ്റ് അധികൃതരെ ബന്ധപ്പെട്ടപ്പോഴാണ്…
Read Moreവീണ്ടും ട്വിസ്റ്റ്! കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാറിനെ പിൻതുണക്കാൻ തയ്യാറായി ജെ.ഡി.എസ് നേതൃത്വം;സിദ്ധരാമയ്യയോ,പരമേശ്വരയോ,ശിവകുമാറോ മുഖ്യമന്ത്രിയാകണം;ബി.ജെ.പിയെ മാറ്റി നിർത്താൻ പുതിയ ഫോർമുല അണിയറയിൽ.
ബെംഗളൂരു :സഖ്യത്തിന് തന്നെ ഭരണം നിലനിർത്തുന്നതിന് വേണ്ടിയും ബി.ജെ.പിയെ അകറ്റി നിർത്തുന്നതിനായും കോൺഗ്രസ് നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുന്നതിനെ ജെ.ഡി.എസ് പിൻതുണക്കുമെന്ന് ഹൈക്കമാന്റിനെ അറിയിച്ചതായി കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ അറിയിച്ചു. സിദ്ധരാമയ്യയേയോ,ഉപമുഖ്യമന്ത്രിയായ പരമേശ്വരയ്യയേയോ തന്നെയോ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിൻതുണക്കാൻ സമ്മതിച്ചതായി ശിവകുമാർ അറിയിച്ചു. അതേ സമയം കെ.പി.സി.സി പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു ഇത്തരം വാർത്തകളെ തള്ളിക്കളഞ്ഞു. ഇന്ന് സഖ്യ സർക്കാർ വിശ്വാസ വോട്ട് നേടുന്നതിലാണ് ശ്രദ്ധ എന്നും, അത് നേടുകയും ചെയ്യും എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വിമതരുടെ അഭിപ്രായത്തിന് ശേഷമേ പുതിയ സർക്കാർ രൂപീകരിക്കാൻ…
Read Moreഅൽഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ നിയമസഭയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കും;കുമാരസ്വാമി സർക്കാർ ഇന്ന് നിലം പതിക്കും.
ബെംഗളൂരു : ഇന്ന് വിശ്വാസ വോട്ടെടുപ്പ്. കുമാരസ്വാമി സർക്കാർ വീഴുമോ വാഴുമോയെന്ന് ഇന്ന് അറിയാം. വിശ്വാസ പ്രമേയം ചർച്ച ഇന്ന് പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി സ്പീക്കർക്ക് ഉറപ്പ് നൽകിയിരുന്നു. 15 വിമത എംഎൽഎമാരും രാജിയിൽ ഉറച്ച് നിൽക്കുന്ന സാഹചര്യത്തിൽ സർക്കാരിന് ഭൂരിപക്ഷം ഉണ്ടാകാനിടയില്ല. എംഎൽഎമാരായ ശ്രീമന്ത് പാട്ടീൽ, ബി നാഗേന്ദ്ര എന്നിവരുടെ അസാന്നിധ്യവും കോൺഗ്രസിന് തിരിച്ചടിയാകും. ബിഎസ്പി അംഗത്തോട് സർക്കാരിന് വോട്ട് ചെയ്യാൻ പാർട്ടി അധ്യക്ഷ മായാവതി നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, വിശ്വാസ വോട്ടെടുപ്പ് ഇന്ന് അഞ്ച് മണിക്കുള്ളിൽ നടത്തണം എന്നാവശ്യപ്പെട്ട് രണ്ട് സ്വാതന്ത്ര എംഎൽഎമാരുടെ…
Read Moreരണ്ടാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ച് ചികിത്സതേടിയത് 1714 പേർ; അതീവ ജാഗ്രതയിൽ ആരോഗ്യവകുപ്പ്
ബെംഗളൂരു: രണ്ടാഴ്ചയ്ക്കിടെ വിവിധ ജില്ലകളിലായി ഡെങ്കിപ്പനി ബാധിച്ച് ചികിത്സയ്ക്കെത്തിയത് 1714 പേരാണ്. ഇതോടെ സംസ്ഥാനത്ത് അതീവ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. ജനുവരി ഒന്നുമുതൽ ജൂലായ് നാലുവരെ ആറുമാസത്തിനിടെ 3058 പേർക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എന്നാൽ ജൂലായ് നാലുമുതലുള്ള രണ്ടാഴ്ചയ്ക്കിടെ ഇതിന്റെ പകുതിയിലധികം പേർക്കാണ് ഡെങ്കിപ്പനി പിടിപ്പെട്ടത്. ജില്ലാ ആരോഗ്യ ഓഫീസർമാർക്ക് ആവശ്യമായ സൗകര്യമൊരുക്കാൻ അധികൃതർ നിർദേശം നൽകി. ഇടവിട്ട് മഴ പെയ്യുന്നതോടെ കൊതുകുശല്യം വർധിച്ചതാണ് ഇതിന്റെ പ്രധാന കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. കൊതുകുകൾ പെറ്റു പെരുകിയതും കാലാവസ്ഥയിലുണ്ടായ മാറ്റവും രോഗം വ്യാപിക്കുന്നതിന്റെ വേഗത വർധിപ്പിച്ചു.…
Read Moreവിനയന്‍റെ ആകാശഗംഗ 2-ന്‍റെ ടീസര്‍ പുറത്തിറങ്ങി
ആകാശഗംഗ 2-ന്‍റെ ടീസര്‍ പുറത്തിറങ്ങി. വിനയന്‍ തന്നെ സംവിധാനം ചെയ്യുന്ന രണ്ടാം ഭാഗത്തില്‍ ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, പുതുമുഖം ആരതി, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് അഭിനേതാക്കള്‍. പ്രകാശ് കുട്ടി ക്യാമറയും, ബിജിബാല്‍ സംഗീതവും ഹരി നാരായണനും രമേശന്‍ നായരും ചേര്‍ന്ന് ഗാനരചനയും നിര്‍വ്വഹിക്കുന്നു. പുതുമഴയായി…
Read More