ബെംഗളൂരു : ഇന്ത്യയിൽ ഒരു സ്പീക്കർക്കും തന്‍റെ അവസ്ഥ വന്നിട്ടുണ്ടാവില്ലെന്ന് കെ ആർ രമേശ് കുമാർ
സഭയിൽ ഹാജരാകാത്ത വിമതർക്കടക്കം എല്ലാ എംഎൽഎമാർക്കും വിപ്പ് ബാധകമെന്ന് സ്പീക്കർ കെ ആർ രമേശ് കുമാർ. വരാത്ത എംഎൽഎമാരെ വരുത്താനുള്ള അവസാന അടവ്.
വോട്ടെടുപ്പ് നീട്ടി തന്നെ ബലിയാടാക്കരുത് എന്ന് സ്പീക്കർ സഭയിൽ. ഇന്ന് വൈകിട്ട് ആറ് മണിക്കുള്ളിൽ ചർച്ച പൂർത്തിയാക്കണമെന്ന് സഭയിൽ ആവശ്യപ്പെട്ടു. വോട്ടെടുപ്പിന് സമയപരിധി നിശ്ചയിക്കണമെന്നുള്ള ബിജെപി അംഗങ്ങളുടെ ആവശ്യം സ്പീക്കർ തള്ളി.
ഇന്ന് തന്നെ വിശ്വാസവോട്ടെടുപ്പ് നടത്താൻ സ്പീക്കർക്ക് മേൽ സമ്മർദ്ദം ശക്തമായിരിക്കെ വോട്ടെടുപ്പ് നീട്ടാൻ കുമാരസ്വാമി.
ബുധനാഴ്ച വരെ വിശ്വാസപ്രമേയ ചർച്ച നടത്താൻ സ്പീക്കറോട് അഭ്യർത്ഥിച്ചു. ആവശ്യം സ്പീക്കർ അംഗീകരിച്ചില്ല എന്ന് സൂചന. ഇന്ന് വിശ്വാസവോട്ടെടുപ്പ് നടന്നാൽ സർക്കാർ താഴെ വീഴുമെന്നുറപ്പാണ്. അയോഗ്യത ഉൾപ്പടെയുള്ള നടപടികളെക്കുറിച്ച് തീരുമാനമെടുക്കാൻ നാളെ എംഎൽഎമാരോട് സ്പീക്കർ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കുമാരസ്വാമിയുടെ നീക്കം.
എല്ലാ അംഗങ്ങൾക്കും അവസരം നൽകി, ചർച്ച പൂർത്തിയായ ശേഷം മതി വോട്ടെടുപ്പ് എന്ന് മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ ഡി കെ ശിവകുമാർ. സർക്കാരിന് ഒരു തിടുക്കവുമില്ലെന്നും ഡി കെ ശിവകുമാർ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.