വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തുമെന്ന് സ്പീക്കർ:കുമാരസ്വാമി സർക്കാറിന്റെ വിധി ഇന്നറിയാം.

ബെംഗളൂരു: വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തുമെന്ന് സ്പീക്കർ ഉറപ്പ് നൽകിയതോടെ അൽഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ  കുമാരസ്വാമി സർക്കാറിന്റെ പതനം ഇന്ന് നടക്കുമെന്ന് ഏകദേശം ഉറപ്പായി.

നാളെ 11 മണിയോടെ രാജി നൽകിയ 10 എംഎൽഎമാരോടും ഹാജരാകാൻ സ്പീക്കർ കെ ആർ രമേശ് കുമാർ ആവശ്യപ്പെട്ടു. കോൺഗ്രസ് അയോഗ്യരാക്കാൻ ശുപാർശ നൽകിയ എംഎൽഎമാരോടാണ് ഹാജരാകാൻ സ്പീക്കർ ആവശ്യപ്പെട്ടിരിക്കുന്നത്. അധികാരത്തിൽ നിന്ന് താഴെപ്പോയാൽ രാജി വച്ച എംഎൽഎമാരെ അയോഗ്യരാക്കാതെ പോകില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് കോൺഗ്രസ് – ജെഡിഎസ് സഖ്യം. കൂറു മാറ്റ നിരോധന നിയമപ്രകാരമാണ് ഇവരെ അയോഗ്യരാക്കാൻ കോൺഗ്രസ് ശുപാർശ നൽകിയിരിക്കുന്നത്. ഇത് സ്പീക്കർ അംഗീകരിച്ച് ഇവരെ അയോഗ്യരാക്കിയാൽ അടുത്ത ആറ് വർഷത്തേക്ക് ആർക്കും മത്സരിക്കാനാകില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹിതർക്ക് നഗരം ചെലവേറിയത്; രണ്ടുപേരും ജോലി ചെയ്യണം അല്ലെങ്കിൽ നഗരം വിട്ടുപോകണം
  പെട്രോൾ തീരുന്നോ? പരിഭ്രാന്തരായി പെട്രോൾ പമ്പുകളിലേക്ക് ജനത്തിരക്ക്, ആളുകളെത്തുന്നത് ബാരലുകളുമായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡിജിറ്റലായി പിഴയൊടുക്കാം, പക്ഷേ വണ്ടി കൊണ്ടുപോകും; ന​ഗരത്തിലെ അനധികൃത പാർക്കിങ്ങിനെതിരെ കോർപ്പറേഷന്റെ സർജിക്കൽ സ്ട്രൈക്ക്.
[masterslider id="10"]

Related posts

Click Here to Follow Us