വീണ്ടും ട്വിസ്റ്റ്! കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാറിനെ പിൻതുണക്കാൻ തയ്യാറായി ജെ.ഡി.എസ് നേതൃത്വം;സിദ്ധരാമയ്യയോ,പരമേശ്വരയോ,ശിവകുമാറോ മുഖ്യമന്ത്രിയാകണം;ബി.ജെ.പിയെ മാറ്റി നിർത്താൻ പുതിയ ഫോർമുല അണിയറയിൽ.

ബെംഗളൂരു :സഖ്യത്തിന് തന്നെ ഭരണം നിലനിർത്തുന്നതിന് വേണ്ടിയും ബി.ജെ.പിയെ അകറ്റി നിർത്തുന്നതിനായും കോൺഗ്രസ് നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുന്നതിനെ ജെ.ഡി.എസ് പിൻതുണക്കുമെന്ന് ഹൈക്കമാന്റിനെ അറിയിച്ചതായി കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ അറിയിച്ചു.

സിദ്ധരാമയ്യയേയോ,ഉപമുഖ്യമന്ത്രിയായ പരമേശ്വരയ്യയേയോ തന്നെയോ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിൻതുണക്കാൻ സമ്മതിച്ചതായി ശിവകുമാർ അറിയിച്ചു.

അതേ സമയം കെ.പി.സി.സി പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു ഇത്തരം വാർത്തകളെ തള്ളിക്കളഞ്ഞു. ഇന്ന് സഖ്യ സർക്കാർ വിശ്വാസ വോട്ട് നേടുന്നതിലാണ് ശ്രദ്ധ എന്നും, അത് നേടുകയും ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.

  സിനിമയല്ലിത് ജീവിതം; രാഷ്ട്രീയത്തിൽ ചരിത്രമെഴുതി വിജയ്; എതിരാളികൾ വീണിടത്ത് 'ദളപതി' ഉദിച്ചുയർന്നത് എങ്ങനെ?

എന്നാൽ വിമതരുടെ അഭിപ്രായത്തിന് ശേഷമേ പുതിയ സർക്കാർ രൂപീകരിക്കാൻ കഴിയൂ, മുംബൈയിൽ താമസിക്കുന്ന വിമത ജെ.ഡി.എസ് എംഎൽഎമാരിൽ പ്രധാനിയായ എ.എൻ വിശ്വനാഥ് ഒരു കടുത്ത സിദ്ധരാമയ്യ വിരുദ്ധനും സിദ്ധരാമയ്യ കാരണം കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവച്ച ആളുമാണ്.ഡി കെ ശിവകുമാറിന്റെ ബെളഗാവിയിലേക്ക് ഉള്ള കടന്നുകയറ്റമാണ് ജാർക്കി ഹോളി സഹോദരൻമാരിൽ മുറുമുറുപ്പ് ഉണ്ടാക്കിയത്, വിമത കോൺഗ്രസ് എംഎൽഎമാരിൽ പ്രധാനി രമേഷ് ജാർക്കി ഹോളിയാണ്.

  മുന്നറിയിപ്പുകൾ വെറും പാഴ് വാക്ക് ; വനമേഖലകളിൽ നിയമം ലംഘിച്ച് വനംവകുപ്പിനെ വെല്ലുവിളിച്ച് ട്രെക്കിംഗ് സഞ്ചാരികൾ

പുതിയ ഫോർമുല വരികയാണെങ്കിൽ ജി.പരമേശ്വരക്ക് ആണ് കൂടുതൽ സാദ്ധ്യത.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ പദ്ധതിയിട്ട മൂന്നുപേര്‍ അറസ്റ്റില്‍
[masterslider id="10"]

Related posts

Click Here to Follow Us