ബെംഗളൂരു :ചൊവ്വാഴ്ച വരെ കർണാടകത്തിൽ തൽസ്ഥിതി തുടരണമെന്ന സുപ്രീംകോടതി ഉത്തരവ് വന്നതോടെ, വിശ്വാസവോട്ട് തേടാനൊരുങ്ങി കുമാരസ്വാമി. എല്ലാ ജെഡിഎസ് – കോൺഗ്രസ് എംഎൽഎമാർക്കും പാർട്ടി വിപ്പ് നൽകി. വിമതർക്ക് ഉൾപ്പടെയാണ് വിപ്പ് നൽകിയിരിക്കുന്നത്. വിപ്പ് ലംഘിച്ചാൽ, വിശ്വാസവോട്ടെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയില്ലെങ്കിൽ എല്ലാ എംഎൽഎമാരും അയോഗ്യരാകും. വിശ്വാസവോട്ടിന് തയ്യാറാണെന്നും തീയതി സ്പീക്കർക്ക് തീരുമാനിക്കാമെന്നും കുമാരസ്വാമി നിയമസഭയിൽ പറഞ്ഞു. വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് കർണാടക മുഖ്യമന്ത്രി കുമാരസ്വാമി സ്പീക്കർക്ക് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ബിജെപി നേതാക്കളുമായി സ്പീക്കർ കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം വിശ്വാസ…
Read MoreDay: 12 July 2019
ഗ്രീൻ കാർഡിന് പരിധി ഒഴിവാക്കാനുള്ള ബില്ല് അമേരിക്കൻ പ്രതിനിധി സഭ പാസ്സാക്കി!!
വാഷിംഗ്ടൺ: അമേരിക്കയിൽ സ്ഥിരമായി താമസിച്ച് ജോലി ചെയ്യുന്നതിന് പ്രൊഫഷണൽസിന് നൽകുന്ന അനുമതിയാണ് ഗ്രീൻ കാർഡ് (ലീഗൽ പെർമനന്റ് റസിഡൻസി കാർഡ്). ഗ്രീൻ കാർഡ് നൽകുന്നതിന് വിവിധ രാജ്യങ്ങൾക്ക് നൽകുന്ന വാർഷിക പരിധി ഒഴിവാക്കാനുള്ള ബില്ല് അമേരിക്കൻ പ്രതിനിധി സഭ പാസ്സാക്കി. 65 വോട്ടുകൾക്കെതിരെ 365 വോട്ട് നേടിയാണ് ബില്ല് പ്രതിനിധി സഭ പാസ്സാക്കിയത്. ബില്ല് പാസ്സാക്കിയതിനെ രാജ്യത്തെ പ്രമുഖ ഐടി കമ്പനികളെല്ലാം സ്വാഗതം ചെയ്തിട്ടുണ്ട്. ഇനി സെനറ്റ് കൂടി ഇത് പാസ്സാക്കിയാൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ട് നിയമമാക്കും. അമേരിക്കയിൽ താമസിച്ച് ജോലി ചെയ്യുന്ന…
Read Moreചൊവ്വാഴ്ച്ച വരെ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി;ജെഡിഎസ്-കോൺഗ്രസ് സഖ്യത്തിന് ആശ്വാസം.
ബെംഗളൂരു : കർണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ചൊവ്വാഴ്ച വരെ തൽസ്ഥിതി തുടരാൻ സുപ്രീംകോടതി ഉത്തരവ്. വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിലും ഇവരെ അയോഗ്യരാക്കണമെന്ന ജെഡിഎസ്, കോൺഗ്രസ് നേതൃത്വങ്ങളുടെ ആവശ്യത്തിലും കർണാടക സ്പീക്കർ ചൊവ്വാഴ്ച വരെ തീരുമാനമെടുക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ചട്ടം 190 (3) ബി അടക്കം, സ്പീക്കറുടെ അധികാരങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന എല്ലാ ഭരണഘടനപരമായ വിഷയങ്ങളും വിശദമായി പരിശോധിക്കും. ചൊവ്വാഴ്ചയാകും ഇനി ഹർജികൾ പരിഗണിക്കുന്നത്. അതുവരെ നിലവിലെ സ്ഥിതി തുടരാനാണ് സുപ്രീംകോടതിയുടെ തീരുമാനം. സ്പീക്കറുടെയും വിമത എംഎൽഎമാരുടെയും ഹർജി സുപ്രീംകോടതി പരിഗണിക്കവെയായിരുന്നു…
Read Moreപ്രണയവും രാഷ്ട്രീയവും പിന്നെ ക്രിക്കറ്റും; സഖാവായി വിജയ് ക്രിക്കറ്റ് താരമായി രശ്മികയും!!
വിജയ് ദേവരക്കൊണ്ടെ- രശ്മിക മന്ദാന എന്നിവരെ പ്രധാന കഥപാത്രങ്ങളാക്കി ഭരത് കമ്മ കഥയും സംവിധാനവും നിര്‍വഹിക്കുന്ന ‘ഡിയര്‍ കോമ്രേഡി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വിദ്യാര്‍ത്ഥി നേതാവായ സഖാവ് ബോബി കൃഷണനായി വിജയ് എത്തുമ്പോള്‍ ലില്ലി എന്ന ക്രിക്കറ്റ് താരമായി രശ്മികയെത്തുന്നു. മലയാള ചലച്ചിത്ര താരം ശ്രുതി രാമചന്ദ്രന് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ജയപ്രകാശ്, ബ്രഹ്മാജി, സുകന്യ, റാവു രമേശ്, രഘു ബാബു, അനീഷ് കുരുവിള എന്നിവരും വേഷമിടുന്നു. മൈത്രി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ. രവിശങ്കര്‍, മോഹന്‍, യഷ് രങ്കിനേനി എന്നിവരാണ്…
Read Moreഓസ്ട്രേലിയയെ തകർത്ത് ആതിഥേയരായ ഇംഗ്ലണ്ട് ഫൈനലിൽ
ബര്‍മിംഗ്ഹാം: ലോകകപ്പ് സെമിയില്‍ ഓസ്ട്രേലിയയെ തകർത്ത് ആതിഥേയരായ ഇംഗ്ലണ്ട് ഫൈനലിൽ. സെമിയിൽ എട്ട് വിക്കറ്റിനാണ് ഓസിസിനെ ഇംഗ്ലണ്ട് തകർത്തത്. ആദ്യ സെമിയിൽ ഇന്ത്യയെ തോൽപ്പിച്ച ന്യൂസിലൻഡാണ് ഫൈനലിൽ ഇംഗ്ലണ്ടിന്റെ എതിരാളികൾ. ഇതോടെ ലോകകിരീടത്തിന് ഇക്കുറി പുതിയ അവകാശികളാകുമെന്നുറപ്പ്. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഓസിസിന്റെ തുടക്കം പാളി. സ്കോർ ബോർഡ് 14 ൽ എത്തിയപ്പോഴേയ്ക്കും മൂന്ന് മുൻ നിര വിക്കറ്റുകൾ നഷ്ടമായി. അർദ്ധ സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്തിന്റെയും 46 റൺസെടുത്ത അലക്സ് ക്യാരിയുടെയും പ്രകടനമാണ് ഓസിസിന്റെ സ്കോർ 200 കടത്തിയത്. 224 റണ്‍സ്…
Read Moreഇനി നാടകം സഭക്കുള്ളിൽ;കർണാടക നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കുന്നു.
ബെംഗളൂരു: രാഷ്ട്രീയ നാടകങ്ങൾക്കിടെ കർണാടക നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും. അന്തരിച്ച അംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കലാണ് ഇന്നത്തെ അജണ്ട. രാജി നൽകി മുംബൈയിലേക്ക് പോയ വിമത എം എൽ എമാരുടെ അസാന്നിധ്യം സഭയിൽ സർക്കാരിന് തിരിച്ചടിയാകും. രാമലിംഗ റെഡ്ഢി ഉൾപ്പെടെ ബംഗളുരുവിൽ തന്നെയുള്ള വിമത എം എൽ എമാർ പങ്കെടുക്കുന്ന കാര്യവും സംശയമാണ്. എം എൽ എമാരുടെ രാജിയിൽ തീരുമാനം ഉടൻ ഇല്ലെന്നു സ്പീക്കർ വ്യക്തമാക്കിക്കഴിഞ്ഞു. അയോഗ്യത ശുപാർശയിലും കൂടുതൽ തെളിവുകൾ വേണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഭൂരിപക്ഷമില്ലാത്ത സർക്കാരുള്ളപ്പോൾ സഭ ചേരുന്നത് ചട്ടവിരുദ്ധമെന്ന് നേരത്തെ…
Read More18 വിദേശ രാജ്യങ്ങളിലേക്കുള്ള എമിഗ്രേഷൻ നടപടിക്കായി ഇനി ചെന്നൈയിൽ പോകേണ്ടതില്ല; വരുന്നു നമ്മ ബൈംഗളൂരുവിൽ വിദേശ് ഭവൻ.
ബെംഗളൂരു : വിദേശരാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്നവർക്ക് എമിഗ്രേഷൻ ക്ലിയറൻസ് പരിശോധനയ്ക്കുള്ള കേന്ദ്രം ബംഗളൂരുവിലും ആരംഭിക്കുന്നു. നിലവിൽ ചെന്നൈയിലെത്തിയ 18 രാജ്യങ്ങളിലേക്ക് പോകുന്നവർ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി യിരുന്നത്. കോറമംഗല പാസ്പോർട്ട് ഓഫീസിൽ സമീപത്തായാണ് വിദേശ ഭവൻ എന്ന പേരിൽ കേന്ദ്രം സാധിക്കുന്നത്. മലേഷ്യ ,സുഡാൻ, ലിബിയ, ബഹ്റൈൻ ,സൗദി അറേബ്യ, യുഎഇ, ഒമാൻ ,കുവൈത്ത്, ജോർദാൻ, അഫ്ഗാനിസ്ഥാൻ, ഇന്തോനേഷ്യ, സിറിയ, ലബനൻ എന്നിവിടങ്ങളിലേക്ക് പോകുന്നവർക്ക് പുതിയ കേന്ദ്രം ഉപകാരപ്രദമാകും
Read Moreബ്രിഗേഡ് റോഡിന്റേയും കന്റോൺമെന്റ് റെയിൽവേ സ്റ്റേഷന്റേയും പേര് മാറ്റുന്നു!
ബെംഗളൂരു : ഒരുകാലത്ത് സഞ്ചാരികളെ ആകർഷിച്ചിരുന്ന നഗരത്തിലെ ബ്രിഗേഡ് റോഡിൻറെ പേരു മാറ്റാൻ ഉള്ള നടപടികൾ വീണ്ടും സജീവമാകുന്നു മുൻപ് സോഷ്യലിസ്റ്റ് നേതാവ് മുൻ കേന്ദ്രമന്ത്രിയുമായ ജോർജ് ഫെർണാണ്ടസ് പേരാണ് ബ്രിഗേഡ് റോഡിന് നൽകുന്നത് വൈറ്റ്ഫീൽഡിലെ കോഡി സർക്കിളിന് മുൻ ഐപിഎസ് ഓഫീസർ മധുകർ റെഡ്ഡിയുടെ പേരും നൽകും. നഗരത്തിലെ 31 റോഡുകളുടെ പേരുകൾ മാറ്റാനാണ് നിർദേശം ലഭിച്ചിട്ടുള്ളത് . കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ മുൻ റെയിൽവേ മന്ത്രി ആയിരുന്ന ജാഫർ ഷെരീഫിന്റെ പേര് നൽകണമെന്ന നിർദേശവും ബിബിഎംപി കൗൺസിലിന് മുന്നിലെത്തിയിട്ടുണ്ട്. വിവിധ കോർപ്പറേറ്റ് കുമാർ…
Read Moreജയദേവ മേൽപ്പാലം പൊളിക്കുന്നു;15 മുതൽ ഗതാഗത നിയന്ത്രണം;വിശദ വിവരങ്ങൾ.
ബെംഗളൂരു :ബന്നാർ ഘട്ട റോഡ് ഇന്നർ റിംഗ് റോഡുകൾ യോജിക്കുന്ന ബി.ടി.എം ചെക്ക് പോസ്റ്റ് ,ജയദേവ മേൽപ്പാലം ഉടൻ പൊളിക്കും. നമ്മ മെട്രോ രണ്ടാം ഘട്ടത്തിലെ ഇന്റർ ചേഞ്ച് സറ്റേഷൻ പണിയുന്നതിനാണ് ഈ നടപടി. ഈ മാസം 15 മുതൽ ആണ് ഗതാഗത നിയന്ത്രണം ബി ടി എം ലേ ഔട്ട് ,സിൽക്ക് ബോർഡ്, ബന്നാർ ഘട്ട റോഡ് എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് വർദ്ധിക്കാൻ ഇത് കാരണമാകും. ബന്നാർ ഘട്ട റോഡിൽ നിന്നും സിൽക്ക് ബോർഡിലേക്കും തിരിച്ചുമുള്ള ഗതഗതാണ് വഴിതിരിച്ച് വിടുന്നത്.ഇവിടെ ബിഎംആർസി എൽ ബദൽ…
Read More