ഇനി നാടകം സഭക്കുള്ളിൽ;കർണാടക നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കുന്നു.

ബെംഗളൂരു: രാഷ്ട്രീയ നാടകങ്ങൾക്കിടെ കർണാടക നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും. അന്തരിച്ച അംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കലാണ് ഇന്നത്തെ അജണ്ട. രാജി നൽകി മുംബൈയിലേക്ക് പോയ വിമത എം എൽ എമാരുടെ അസാന്നിധ്യം സഭയിൽ സർക്കാരിന് തിരിച്ചടിയാകും.

രാമലിംഗ റെഡ്ഢി ഉൾപ്പെടെ ബംഗളുരുവിൽ തന്നെയുള്ള വിമത എം എൽ എമാർ പങ്കെടുക്കുന്ന കാര്യവും സംശയമാണ്.

  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ

എം എൽ എമാരുടെ രാജിയിൽ തീരുമാനം ഉടൻ ഇല്ലെന്നു സ്പീക്കർ വ്യക്തമാക്കിക്കഴിഞ്ഞു.

അയോഗ്യത ശുപാർശയിലും കൂടുതൽ തെളിവുകൾ വേണമെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്.

ഭൂരിപക്ഷമില്ലാത്ത സർക്കാരുള്ളപ്പോൾ സഭ ചേരുന്നത് ചട്ടവിരുദ്ധമെന്ന് നേരത്തെ ആരോപിച്ചെങ്കിലും ബിജെപി എംഎൽഎമാർ ഇന്ന് സഭയിലെത്തും. പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ട്.

സുപ്രീം കോടതി ഉത്തരവ് വന്നശേഷമാവും ബിജെപിയുടെ കൂടുതൽ നീക്കങ്ങൾ.

തിങ്കളാഴ്ച ധനകാര്യ ബില്ല് മേശപ്പുറത്ത് വെക്കും. ബിജെപി വോട്ടെടുപ്പ് ആവശ്യപ്പെടുമെന്നാണ് സൂചന

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
[masterslider id="10"]

Related posts