ബെംഗളൂരു: ഗോ എയറിൽ നാട്ടിലേക്ക് ഇനി കുറഞ്ഞചെലവിൽ യാത്ര ചെയ്യാം. പ്രത്യേക പദ്ധതിയായ ‘മിനിക്കേഷനു’മായി ഗോ എയർ. ബെംഗളൂരുവിൽ നിന്ന് കണ്ണൂർ ഉൾപ്പെടെ എട്ടു നഗരങ്ങളിലേക്കാണ് പറക്കാൻ അവസരം. കണ്ണൂരിലേക്ക് 1658 രൂപയാണ് പദ്ധതിയനുസരിച്ച് ഈടാക്കുന്നത്. മുംബൈ, ഹൈദരാബാദ്, നാഗ്പുർ, അഹമ്മദാബാദ്, ലഖ്‌നൗ, റാഞ്ചി, പട്‌ന എന്നിവിടങ്ങളാണ് പട്ടികയിലെ മറ്റുനഗരങ്ങൾ. മുംബൈയിലേക്ക് 2099 രൂപയും ഹൈദരാബാദിലേക്ക് 1599 രൂപയുമാണ് നിരക്ക്. ജൂലായ് ഒന്നുമുതൽ സെപ്റ്റംബർ 30 വരെയാണ് യാത്രാ കാലാവധി. 18 മുതൽ 23 വരെ ബുക്ക് ചെയ്യുന്നവർക്കാണ് പദ്ധതിയുടെ നേട്ടം. ഗോ എയർ ഡോട്ട് കോമിലൂടെയോ…
Read MoreMonth: June 2019
ഐ.എം.എ ജ്വല്ലറിക്ക് സമാനമായ വൻ നിക്ഷേപ തട്ടിപ്പ്;20% ലാഭവിഹിതം വാഗ്ദാനം ചെയ്ത് 3.81 കോടി പറ്റിച്ച കാർവിക്കെതിരെ കേസ്.
ബെംഗളൂരു :നിക്ഷേപക തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കാർവി പ്രൈവറ്റ് വെൽത്ത് കമ്പനിക്കെതിരെ പോലീസ് കേസെടുത്തു. 18-20% ലാഭവിഹിതം വാഗ്ദാനം ചെയ്ത് കമ്പനി 3.81 കോടി രൂപ തട്ടിയെടുത്തു എന്നാരോപിച്ച് 9 പേർ നൽകിയ പരാതിയിലാണ് സിഇഒക്കും ഡയറക്ടർമാർക്കും എതിരെ ബസവനഗുഡി പോലീസ് കേസെടുത്തത്. 2015ൽ കമ്പനിയിൽ നിക്ഷേപം നടത്തിയെന്നും 2017 മുതൽ റിട്ടേൺ ലഭിക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു. എന്നാൽ തട്ടിപ്പിൽ പങ്കില്ലെന്നും, പരാതിക്കാരൻ ചില റിയൽ എസ്‌റ്റേറ്റ് കമ്പനികളിലാണ് നിക്ഷേപം നടത്തിയത് എന്നും കാർവി അതിൽ ഇടനിലക്കാരൻ മാത്രമാണെന്നുമാണ് അവരുടെ വിശദീകരണം.
Read Moreനിർമ്മാണത്തിലിരുന്ന മലിനജല ശുദ്ധീകരണ പ്ലാന്റ് തകർന്നു വീണു;3 പേർ മരിച്ചു;16 പേർക്ക് പരിക്കേറ്റു.
ബെംഗളൂരു : നിർമ്മാണത്തിലിരുന്ന സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് കെട്ടിടം തകർന്നു വീണ് 3 മരണം.16 പേർക്ക് പരിക്കേറ്റു. ലുംബിനി ഗാർഡന് എതിർവശത്തുള്ള ജോഗപ്പ ലേ ഔട്ടിൽ ഇന്ന് രാവിലെ 11.30 യോടെയാണ് ദാരുണ സംഭവം നടന്നത് .പരിക്കുപറ്റിയ 16 പേരിൽ 6 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു . പരിക്കുപറ്റിയവരെ സമീപത്തുള്ള 3 സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.അശ്രദ്ധയോടെയുള്ള കെട്ടിട നിർമ്മാണത്തിന് എഞ്ചിനീയർമാർ അടക്കമുള്ള ഉദ്യോഗസ്തർക്ക് എതിരെ പോലീസ് കേസെടുത്തു. മരിച്ച 3 തൊഴിലാളികളും പശ്ചിമ ബംഗാളിൽ നിന്നുള്ളവരാണ് ഇവരുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ട്.…
Read Moreപുൽവാമയിൽ വീണ്ടും സൈനിക വാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം; വാഹനം തകർന്നു!!
പുൽവാമയിൽ സൈനിക വാഹന വ്യൂഹത്തിന് നേരെ വീണ്ടും ഭീകരാക്രമണം. സ്ഫോടനത്തിനു ശേഷം വാഹനത്തിന് നേരെ തീവ്രവാദികൾ വെടിയുതിര്‍ത്തു പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. Jammu & Kashmir: An IED blast took place while a security forces' vehicle was moving in Arihal, Pulwama. Police at the spot ascertaining the facts. More details awaited. pic.twitter.com/GgKkSaym9u — ANI (@ANI) June 17, 2019 44 രാഷ്ട്രീയ റെഫിൾസിന്‍റെ വാഹന വ്യൂഹത്തിന് നേരെ ഐഇഡി ഉപയോഗിച്ചുള്ള ആക്രമണമാണ്…
Read Moreമോദിയുടെ ആശയങ്ങളെ വിമർശിച്ചു; പ്രകാശ് രാജിനൊപ്പമുള്ള ഫോട്ടോ ഡിലീറ്റ് ചെയ്യാൻ ആവശ്യം!
ബെംഗളൂരു: മോദിയുടെ ആശയങ്ങളെ വിമര്‍ശിക്കുന്നതിന്‍റെ പേരില്‍ തനിക്കുണ്ടായ ഒരു ദുരനുഭവം പങ്കുവച്ച് ചലച്ചിത്ര താരം പ്രകാശ് രാജ്. കാശ്മീരിലെ ഗുല്‍മാര്‍ഗിലെ ഹോട്ടലില്‍ താമസിക്കുന്നതിനിടെ പുറത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു സംഭവം. ഒരു സ്ത്രീയും കുട്ടിയും സെല്‍ഫിയെടുക്കാന്‍ തന്നെ സമീപിച്ചതായും ഫോട്ടോ എടുത്ത ശേഷമുള്ള അവരുടെ ഭര്‍ത്താവിന്‍റെ പ്രതികരണവുമാണ് പ്രകാശ് രാജ് വിശദീകരിച്ചിരിക്കുന്നത്. തനിക്കൊപ്പം എടുത്ത ഫോട്ടോ ഫോണില്‍ നിന്നും നീക്ക൦ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് യുവതിയെ ശകാരിക്കുകയായിരുന്നു. ചുറ്റുമുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ എല്ലാം ഇത് കണ്ടുവെന്നും ശകാരത്തെ തുടര്‍ന്ന് സ്ത്രീ കരഞ്ഞതായും കുറിപ്പില്‍ പറയുന്നു. തന്‍റെ ഔദ്യോഗിക ട്വിറ്ററിലൂടെ പങ്കുവച്ച കുറിപ്പിലാണ്…
Read More‘വര്‍മ്മ’യുടെ തിരിച്ചുവരവ് ‘ആദിത്യ വര്‍മ്മ’യുടെ രൂപത്തിൽ!
വന്‍ വിജയം നേടിയ തെലുങ്ക് ചിത്രം ‘അര്‍ജ്ജുന്‍ റെഡ്ഡി’യുടെ തമിഴ് പതിപ്പായ ‘ആദിത്യ വര്‍മ്മ’യുടെ ടീസറാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. തമിഴ് സൂപ്പര്‍ താരം വിക്രമിന്‍റെ മകന്‍ ധ്രുവാണ് ആദിത്യ വര്‍മ്മയിലെ നായകന്‍. ഗിരീസായ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബനിതാ സന്ധു, പ്രിയാ ആനന്ദ് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദേശീയ അവാര്‍ഡ് ജേതാവായ ബാല സംവിധാനം ചെയ്ത ‘വര്‍മ്മ’യുടെ പ്രിവ്യൂ ഇഷ്ടപ്പെടാതെ വന്നതോടെ സംവിധായകനെ മാറ്റി ചിത്രം റീ ഷൂട്ട് ചെയ്യാൻ നിർമ്മാതാക്കൾ തീരുമാനിക്കുകയായിരുന്നു. ചിത്രത്തിന്‍റെ റിലീസിന് ദിവസങ്ങള്‍ മാത്രം…
Read Moreപുതിയ ടോൾ നയം ഉടൻ; സ്വകാര്യ കാറുകൾക്കുള്ള ടോൾ നിരക്ക് ഉയർന്നേക്കും!
ന്യൂഡൽഹി: പുതിയ ടോൾ നയം ഉടൻ; സ്വകാര്യ കാറുകൾക്കുള്ള ടോൾ നിരക്ക് ഉയർന്നേക്കും. ദേശീയപാതകളിലെ ടോൾനിരക്കുകൾ പരിഷ്കരിക്കാനും വാഹനങ്ങളുടെ തരംതിരിക്കൽ പുനർനിർണയിക്കാനും കേന്ദ്രസർക്കാർ നയം കൊണ്ടുവന്നേക്കും. സ്വകാര്യ കാറുകൾക്കുള്ള ടോൾ നിരക്ക് ഉയർത്തിയേക്കുമെന്നും സൂചനയുണ്ട്. ഗതാഗതമന്ത്രാലയം കൺസൾട്ടൻസി കമ്പനിയായ ബോസ്റ്റൺ ഗ്രൂപ്പിനെ ദേശീയപാതാ അതോറിറ്റിയുമായി ചേർന്നു കരടുനയം തയ്യാറാക്കാൻ ചുമതലപ്പെടുത്തിയിരുന്നു. ടോൾറോഡിലൂടെ കയറി എന്നതുകൊണ്ട് മുഴുവൻ തുകയും കൊടുക്കുന്ന സാഹചര്യം ഒഴിവാക്കാനും സാധ്യതയുണ്ട്. എത്രദൂരം സഞ്ചരിച്ചു എന്നതിനെ ആശ്രയിച്ച് അതിന്റെ തുക നൽകിയാൽ മതിയാകും. യാത്രാവാഹനങ്ങളുടെ ടോൾ ഉയർത്തിയും ചരക്കുവണ്ടികളുടേതു കുറച്ചും ഏകീകരണം ആവശ്യമാണെന്നാണ്…
Read Moreമാഞ്ചസ്റ്ററിൽ ഒഴുകിയത് മഴ വെള്ളമല്ല, പാക് ക്രിക്കറ്റ് പ്രേമികളുടെ കണ്ണീര്!
ലോകകപ്പ് മത്സരത്തില്‍ ഏഴാം തവണയും പാക്കിസ്ഥാനെ ഇന്ത്യ തറപറ്റിച്ചു. മാഞ്ചസ്റ്ററിൽ ഒഴുകിയത് മഴ വെള്ളമല്ല, പാക് ക്രിക്കറ്റ് പ്രേമികളുടെ കണ്ണീര്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തിന്റെ സിംഹഭാഗവും കൈയ്യടിക്കിയിരുന്നതും ഇന്ത്യക്കാരായിരുന്നു. പലരും ക്രിക്കറ്റ് എന്ന സ്പിരിറ്റിലല്ല സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നത്, ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു ലക്‌ഷ്യം. അഭിനന്ദനെ ചോദ്യം ചെയ്യുന്നു, കപ്പ് തിരികെ വാങ്ങുന്നു, എന്തൊക്കെ ബഹളങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പാക് മാദ്ധ്യമങ്ങൾ ലോക കപ്പിന്റെ പേരിൽ കാട്ടികൂട്ടിയത്. എന്നാൽ അതിനെ ഒന്നാകെ തകർത്തെറിഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ ചുണക്കുട്ടികൾ. പാകിസ്ഥാനിൽ നിന്ന് 18 ശതമാനം പേരാണ് കളി കാണാൻ…
Read More“ഇതൊന്നും നമുക്ക് പറഞ്ഞിട്ടുള്ളതല്ല”സൈക്കിൾ-ബൈക്ക് വാടകക്ക് നൽകുന്ന കമ്പനിയിൽ നിന്ന് വണ്ടിയെടുത്ത് ബാറ്ററി ഇളക്കിയെടുത്തു വിൽക്കുന്നു,വണ്ടികൾ വഴിയിലുപേക്ഷിക്കുന്നു!
ബെംഗളൂരു : മറ്റ് പലരാജ്യങ്ങളിലും വർഷങ്ങൾക്ക് മുമ്പേ നിലവിൽ വന്ന ഒരു സംഗതിയാണ് സൈക്കിളുകളും ബൈക്കുകളും വാടകക്ക് കൊടുക്കുക എന്നത്.പല വിദേശ രാജ്യങ്ങളിലും ഇത് നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. സിറ്റിയുടെ ഒരിടത്ത് നിന്ന് എടുത്ത വാഹനം അതേ കമ്പനിയുടെ തന്നെ മറ്റൊരു സ്റ്റേഷനിൽ കൊടുക്കാം എന്നതാണ് ഇതുകൊണ്ട് യാത്രക്കാർക്ക് ഉള്ള മെച്ചം. സൈക്കിൾ ഷെയറിംഗ് പദ്ധതി മൈസൂരുവിൽ വൻ ഹിറ്റായിരുന്നു. എന്നാൽ നമ്മ ബെംഗളൂരു വിലെ കാര്യം വ്യത്യസ്ഥമാണ്, യുലു, ബൗൺസ്, വോഗോ, ഡ്രൈവ് ഈസി എന്നീ കമ്പനികളാണ് ഇത്തരം സേവനങ്ങൾ നഗരത്തിൽ…
Read Moreവാട്സാപ്പിലെ പച്ചക്കൊടി പാകിസ്താന്റേതെന്നു തെറ്റിദ്ധരിച്ച് ദാവണഗരെ സ്വദേശിയെ സുഹൃത്തുക്കൾ വെട്ടിക്കൊന്നു!!
ബെംഗളൂരു: വാട്സാപ്പിലെ പച്ചക്കൊടി പാകിസ്താന്റേതെന്നു തെറ്റിദ്ധരിച്ച് ദാവണഗരെ സ്വദേശിയെ സുഹൃത്തുക്കൾ വെട്ടിക്കൊന്നു. ദാവണഗരെ സ്വദേശിയും ശിവമോഗ ഹൊന്നല്ലിയിലെ വർക്ക്‌ഷോപ്പ് ജീവനക്കാരനുമായ ദയനാഥ് ഖാൻ (20) ആണ് കൊല്ലപ്പെട്ടത്. ശിവമോഗ ജില്ലയിൽ ഹൊന്നല്ലിയിലാണു സംഭവം. സുഹൃത്തുക്കളായ ഹേമന്ദ്, ലോഹിത്, സഞ്ജു എന്നിവർക്കെതിരേ പോലീസ് കേസെടുത്തു. ദയനാഥ് ഖാൻ ഈദുൽഫിത്തറിനോടനുബന്ധിച്ച് പച്ചക്കൊടിയും ആശംസാവാചകവും വാട്സാപ്പ് ഡി.പി.യാക്കിയിരുന്നു. ഇതേച്ചൊല്ലി ചില സുഹൃത്തുക്കൾ ദയനാഥ് ഖാനെ ചോദ്യംചെയ്തു. പച്ചക്കൊടി പാകിസ്താന്റേതാണെന്നായിരുന്നു ഇവരുടെ വാദം. ക്രൂരമായി മർദനമേറ്റ യുവാവ് പിന്നീട് ആശുപത്രിയിൽ ചികിത്സതേടി. ശനിയാഴ്ച ഇതേസംഘം വീണ്ടുമെത്തി പ്രദേശത്തെ ബൾബ് ഫാക്ടറിക്ക് സമീപത്തുവെച്ച്…
Read More