‘വര്‍മ്മ’യുടെ തിരിച്ചുവരവ് ‘ആദിത്യ വര്‍മ്മ’യുടെ രൂപത്തിൽ!

വന്‍ വിജയം നേടിയ തെലുങ്ക് ചിത്രം ‘അര്‍ജ്ജുന്‍ റെഡ്ഡി’യുടെ തമിഴ് പതിപ്പായ ‘ആദിത്യ വര്‍മ്മ’യുടെ ടീസറാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.

തമിഴ് സൂപ്പര്‍ താരം വിക്രമിന്‍റെ മകന്‍ ധ്രുവാണ് ആദിത്യ വര്‍മ്മയിലെ നായകന്‍. ഗിരീസായ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബനിതാ സന്ധു, പ്രിയാ ആനന്ദ്‌ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ദേശീയ അവാര്‍ഡ് ജേതാവായ ബാല സംവിധാനം ചെയ്ത ‘വര്‍മ്മ’യുടെ പ്രിവ്യൂ ഇഷ്ടപ്പെടാതെ വന്നതോടെ സംവിധായകനെ മാറ്റി ചിത്രം റീ ഷൂട്ട് ചെയ്യാൻ നിർമ്മാതാക്കൾ  തീരുമാനിക്കുകയായിരുന്നു. ചിത്രത്തിന്‍റെ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് നിര്‍മ്മാതാക്കളായ ഇ ഫോര്‍ എന്‍റര്‍ടെയിന്‍മെന്‍റ് ചിത്രം ഉപേക്ഷിച്ചത്.

  രണ്ടാം ദിനവും ആഗോള ബോക്സ് ഓഫീസിനെ ഞെട്ടിച്ച് 'ജോര്‍ജുകുട്ടി'; 100 കോടി നാഴികക്കല്ല് പിന്നിടാന്‍ വെറും 3 ദിവസം!

നായകനെ നിലനിര്‍ത്തി സംവിധായകനെയും ചില അണിയറ പ്രവര്‍ത്തകരെയും, അഭിനേതാക്കളെയും മാറ്റി പൂര്‍ണ്ണമായി ചിത്രം റീഷൂട്ട്‌ ചെയ്യുകയായിരുന്നു.

 

പുതുമുഖ നടി മേഘ ചൗധരിയെയായിരുന്നു ആദ്യം വർമ്മയിലെ നായികയായി നിശ്ചയിച്ചിരുന്നത്. കൂടാതെ, ഈശ്വരി റാവു, റെയ്സ, ആകാശ് പ്രേംകുമാർ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. സന്ദീപ് വാങ്ക ആദ്യമായി സംവിധാനം ചെയ്ത ‘അർജ്ജുൻ റെഡ്ഡി’യ്ക്ക് തെലുങ്കില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.

  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ

ബോക്‌സ് ഓഫീസ് കളക്ഷന്‍റെ കാര്യത്തിലും മികച്ച നേട്ടമുണ്ടാക്കാന്‍ ‘അര്‍ജ്ജുന്‍ റെഡ്ഡി’ക്ക് കഴിഞ്ഞു. ചിത്രത്തിന്‍റെ ഹിന്ദി റിമേക്കില്‍ ഷാഹിദ് കപൂറാണ് അര്‍ജ്ജുന്‍ റെഡ്ഡിയായി എത്തുന്നത്. കബിര്‍ സി൦ഗ് എന്നാണ് ഹിന്ദി പതിപ്പിന്‍റെ പേര്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
[masterslider id="10"]

Related posts