നിർമ്മാണത്തിലിരുന്ന മലിനജല ശുദ്ധീകരണ പ്ലാന്റ് തകർന്നു വീണു;3 പേർ മരിച്ചു;16 പേർക്ക് പരിക്കേറ്റു.

ബെംഗളൂരു : നിർമ്മാണത്തിലിരുന്ന സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് കെട്ടിടം തകർന്നു വീണ് 3 മരണം.16 പേർക്ക് പരിക്കേറ്റു.

ലുംബിനി ഗാർഡന് എതിർവശത്തുള്ള ജോഗപ്പ ലേ ഔട്ടിൽ ഇന്ന് രാവിലെ 11.30 യോടെയാണ് ദാരുണ സംഭവം നടന്നത് .പരിക്കുപറ്റിയ 16 പേരിൽ 6 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു .

  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ

പരിക്കുപറ്റിയവരെ സമീപത്തുള്ള 3 സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.അശ്രദ്ധയോടെയുള്ള കെട്ടിട നിർമ്മാണത്തിന് എഞ്ചിനീയർമാർ അടക്കമുള്ള ഉദ്യോഗസ്തർക്ക് എതിരെ പോലീസ് കേസെടുത്തു.

മരിച്ച 3 തൊഴിലാളികളും പശ്ചിമ ബംഗാളിൽ നിന്നുള്ളവരാണ് ഇവരുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ട്.

പോലീസ് റിപ്പോർട്ട് പ്രകാരം, 20 പേർ കെട്ടിടത്തിന്റെ ഉള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. എമർജൻസി ടീം ജനങ്ങൾ അറിയിച്ചത് പ്രകാരം സ്ഥലത്ത് എത്തുകയും ആളുകളെ പുറത്ത് എത്തിക്കുകയുമായിരുന്നു.

  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്

3 പേർ അപ്പോഴേക്കും മരണപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts