ആകാംക്ഷ കരുതിവച്ച് ‘ലൂസിഫര്‍’ ടീം ഇന്ന് അനൗണ്‍സ് ചെയ്യുമെന്ന് പറഞ്ഞിരുന്നത് ‘ലൂസിഫറി’ന്റെ തുടര്‍ഭാഗം തന്നെ. ‘ലൂസിഫര്‍ 2’ന്റെ പേരും കൊച്ചിയില്‍ മോഹന്‍ലാലിന്റെ വീട്ടില്‍വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കപ്പെട്ടു. ‘എംപുരാന്’ എന്നാണ് ചിത്രത്തിന്റെ പേര്. മോഹന്‍ലാല്‍, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പൃഥ്വിരാജാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്. സീക്വല്‍ ആണെന്നുകരുതി ലൂസിഫറില്‍ കണ്ടതിന്റെ തുടര്‍ച്ച മാത്രമല്ല ചിത്രത്തില്‍ ഉണ്ടാവുകയെന്നും പല കഥാപാത്രങ്ങളുടെയും മുന്‍കാലവും പറയുന്ന ചിത്രമായിരിക്കും വരികയെന്നും പൃഥ്വിരാജും മുരളി ഗോപിയും പറഞ്ഞു. ലൂസിഫര്‍ ഇത്ര വലിയ വിജയമായതിനാലാണ് രണ്ടാംഭാഗം യാഥാര്ത്യമാക്കാന് കഴിയുന്നതെന്നും…
Read MoreDay: 18 June 2019
ബസ് ഡേ ആഘോഷം പൊടി പൊടിച്ചു”ദേ കിടക്കുന്നു റോഡില്‍”
ചെന്നൈ: ബസ് ഡേ ആഘോഷത്തിനിടെ ബ്രേക്കിട്ട ബസിന് മുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ റോഡിലേക്ക് വീണു. വൈറലായി വീഡിയോ. കോളേജ് തുറക്കുന്ന ദിവസം ബസുകള്‍ പിടിച്ചെടുത്ത് വിദ്യാര്‍ത്ഥികള്‍ നടത്തിയ ആഘോഷത്തിനിടെ ഒഴിവായത് വന്‍ ദുരന്തം. ബസ് ഡേയുടം ഭാഗമായി നിരവധി വിദ്യാര്‍ത്ഥികളാണ് ബസിന് മുകളിലേക്ക് കയറിയത്. Look what happened on Chennai Bus Day celebrations. ??? pic.twitter.com/Z6UHawD7DX — Naveen N (@tweetstonaveen) June 18, 2019 ആഘോഷം പൊടിപൊടിക്കുന്നതിനിടെയാണ് ബസ് അപ്രതീക്ഷിതമായി ബ്രേക്കിട്ടത്. ഇതോടെ ബസിന് മുകളില്‍ കയറിയിരുന്ന വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച്…
Read Moreതിരഞ്ഞെടുപ്പിൽ പാർട്ടിക്ക് പരാജയം; നേതാവിനെ പൊതിരെ തല്ലി അനുയായികൾ!
അമരാവതിയിൽ തിങ്കളാഴ്ച വിളിച്ചു ചേർത്ത് യോഗത്തിനിടെയാണ് സംഭവം. ദേശീയ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ പരാജയം ചർച്ചചെയ്യാൻ വിളിച്ച ചേർത്ത യോഗത്തിൽ മുതിർന്ന നേതാവിന് അനുയായികളുടെ വക പൊരിഞ്ഞ തല്ല്. മഹാരാഷ്ട്രയിലെ ബിഎസ്പി സംസ്ഥാന നേതാവ് സന്ദീപ് താജ്നെയ്ക്കാണ് ദുര്യോഗമുണ്ടായത്. സംഭവത്തിന്റെ വീഡിയോ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. സംഘം ചേർന്ന് നേതാവിനെ വളഞ്ഞ രോഷാകുലരായ പാർട്ടി പ്രവർത്തകർ സന്ദീപിന്റെ ഷർട്ട് വലിച്ചു കീറുന്നതും വാതിലിനടുത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന സന്ദീപിനെയും ദൃശ്യങ്ങളിൽ കാണാം. തുടർന്ന് സന്ദീപിനെ പ്രവർത്തകർ കസേരയെടുത്ത് തല്ലാനോടിക്കുന്നതും വീഡിയോയിലുണ്ട്.
Read More“ഹലാല്‍”ബാങ്കിംഗ് വഴി 2000 കോടിയോളം രൂപ തട്ടിച്ച ഐ.എം.എ ജ്വല്ലറി ഉടമ”ആത്മഹത്യ ചെയ്ത” മന്‍സൂര്‍ ഖാനെ റാസല്‍ഖൈമയില്‍ കണ്ടെത്തി;ഉടന്‍ നാട്ടിലെത്തിക്കും.
ബെംഗളൂരു: “ഹലാല്‍”ബാങ്കിംഗ് വഴി 2000 കോടിയോളം രൂപ തട്ടിച്ച ഐ.എം.എ ജ്വല്ലറി ഉടമ മന്‍സൂര്‍ ഖാനെ ദുബായില്‍ നിന്നും 122 കിലോ മീറ്റെര്‍ അകലെയുള്ള റാസല്‍ഖൈമയില്‍ കണ്ടെത്തി.കര്‍ണാടക പോലീസ് മുന്‍പ് നല്കിയ വിവരപ്രകാരം ദുബായിപോലീസിന്റെ സഹായത്താല്‍ ആണ് ഖാനെ കണ്ടെത്തിയത്. ഖാന്റെ നീക്കങ്ങള്‍ പോലീസ് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്,ഉടനെ അറസ്റ്റ് ചെയ്തു ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഉള്ള ശ്രമം തുടരുന്നു. നഗരത്തില്‍ ഹെന്നൂര്‍ റോഡില്‍ മദ്രസ നടത്തുന്ന മന്‍സൂര്‍ ഖാന്റെ സുഹൃത്തായ മൌലവിയെ ആദ്യ ദിവസം മുതല്‍ തന്നെ പോലീസ് നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.ഓരോ മണിക്കൂര്‍ ഇടവിട്ട് മന്‍സൂര്‍ ഖാന്…
Read Moreഐ.എം.എ ജ്വല്ലറിയുടെ ജയനഗർ ഷോറും തുറന്നു നോക്കിയ പ്രത്യേക അന്വേഷണ സംഘം ഞെട്ടി!
ബെംഗളൂരു:മുതലാളി മുങ്ങിയതിലൂടെ കുപ്രസിദ്ധി ആര്‍ജിച്ച ഐ എം എ ജ്വല്ലറിയുടെ ജയനഗറില്‍ ഉള്ള ഷോറൂം തുറന്നു നോക്കിയ പ്രത്യേക അന്വേഷണ സംഘം അത്ഭുതപ്പെട്ടു,90% ആഭരണങ്ങളും ഷോറൂമില്‍ നിന്ന് നഷ്ട്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സാധാരണ ജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുകയും 30% ഓളം റിട്ടേണ്‍ നല്‍കാം എന്നും ഉറപ്പു നല്കിയ നിക്ഷേപം സ്വീകരിച്ച ഐ എം എ ഗ്രൂപ്പിന് രണ്ടു ജ്വല്ലറി ഷോ റൂമുകള്‍ ആണ് നഗരത്തില്‍ ഉള്ളത് ഒന്ന് ശിവാജി നഗറിലും അടുത്തത് ജയനഗറിലും. ജയനഗറിലെ ഷോ റൂം തുറന്നു പരിശോധിച്ച പ്രത്യേക അന്വേഷണ സംഘം…
Read Moreദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ ഇരുപത്തഞ്ചാമത് വാര്‍ഷിക പൊതുയോഗം ജാലഹള്ളിയില്‍ നടന്നു;പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ബെംഗളൂരു :ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ ഇരുപത്തഞ്ചാമത് വാര്‍ഷിക പൊതുയോഗം ജാലഹള്ളി ക്രോസിന് സമീപമുളള ദീപ്തി ഹാളില്‍ നടന്നു. പ്രസിഡണ്ട് വിഷ്ണുമംഗലം കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.സന്തോഷ് കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ രാമനാഥ കാമത്ത് വരവുചെലവുകണക്കുകളും വെല്‍ഫെയര്‍ സെക്രട്ടറി പി.കെ.സജി ക്ഷേമപ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. രജതജൂബിലി വിപുലമായി ആഘോഷിക്കാനും സ്മരണിക പുറത്തിറക്കാനും യോഗം തീരുമാനിച്ചു. അടുത്ത പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. പുതിയ ഭാരവാഹികള്‍ : വിഷ്ണുമംഗലം കുമാര്‍ (പ്രസിഡണ്ട്), സി ഡി.ആന്റണി (വൈസ് പ്രസിഡണ്ട്), വി.സോമരാജന് (ജനറല്‍ സെക്രട്ടറി),…
Read Moreസാനിയയെ വിടാതെ ട്രോളന്മാർ; “അമ്മായി അമ്മയ്ക്കൊപ്പം കളി കാണുന്ന സാനിയയുടെ ഒരവസ്ഥ”!
കളിക്കളത്തിലും പുറത്തും ആരാധകരെ നേടിയെടുത്ത ഇന്ത്യയുടെ ടെന്നീസ് താരമാണ് സാനിയ മിര്‍സ. പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് താരം നേരിടാറുള്ളത്. പുല്‍വാമ-ബാലക്കോട്ട് ആക്രമണങ്ങളെ തുടര്‍ന്ന് സാനിയയ്ക്ക് കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ, ഇന്ത്യ-പാക് ലോകകപ്പ് മത്സരങ്ങളെ ചുറ്റിപ്പറ്റിയാണ് സാനിയയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നത്. ട്രോളുകളിലൂടെയും മീമുകളിലൂടെയുമാണ് സാനിയയെ ആരാധകര്‍ വിമര്‍ശിക്കുന്നത്. ഷൊയ്ബിന്റെ മോശം പ്രകടനത്തിന് കുറ്റപ്പെടുത്തിയും ഇന്ത്യക്കാരി എന്ന നിലയിലുമാണ് സാനിയ ട്രോളുകള്‍ക്ക് ഇരയായിരിക്കുന്നത്. ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലാകും സാനിയ എന്നാണ് ആരാധകരുടെ കണ്ടെത്തല്‍. സാനിയയുടെ ഈ…
Read Moreയുവതിയുമായി മുൻപരിചയമുണ്ട്;ആരോപണങ്ങൾ വസ്തുതാ വിരുദ്ധവും കെട്ടിച്ചമച്ചതും; ബ്ലാക്ക് മെയിൽ ചെയ്യാനുള്ള ശ്രമം;നിയമ നടപടി സ്വീകരിക്കും:ബിനോയ് കോടിയേരി.
കൊച്ചി :തനിക്കെതിരെ ബിഹാർ സ്വദേശിനി നൽകിയ പീഡന പരാതി തള്ളി ബിനോയ് കോടിയേരി. ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന് ബിനോയ് പറഞ്ഞു. യുവതിയെ നേരിട്ട് അറിയാം. എന്തുകൊണ്ട് പരാതി നൽകിയെന്ന് അറിയില്ല. ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ബിനോയ് കൊടിയേരി മാധ്യമങ്ങളോട് വ്യക്തമാക്കി. ബാർ ഡാൻസറായിരുന്ന യുവതിയാണ് ബിനോയ്ക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ദുബായിയിൽ ഡാൻസ് ബാറിൽ ജോലി ചെയ്യുമ്പോൾ ബിനോയ് സ്ഥിരം സന്ദർശകനായിരുന്നുവെന്നും അവിടെവെച്ചാണ് ബിനോയിയെ പരിചയപ്പെടുന്നതെന്നും യുവതി പരാതിയിൽ പറയുന്നു. വിവാഹവാഗ്ദാനം നൽകി വർഷങ്ങളോളം ബലാൽസംഗം ചെയ്തു. ആ ബന്ധത്തിൽ 8 വയസ്സുള്ള കുട്ടിയുണ്ടെന്നും ആരോപണമുണ്ട്.…
Read Moreദുബായിലെ ഒരു ബാർ നർത്തകിയെ 9 വർഷത്തോളം തുടർച്ചയായി പീഡിപ്പിച്ചു;ഒരു കുഞ്ഞുണ്ട്;ബിനോയ് കോടിയേരിക്കെതിരെ മാനഭംഗക്കേസ്.
മുംബൈ :സിപിഐ എം കേരള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ മാനഭംഗക്കേസുമായി യുവതി. ദുബായിൽ ബാർ ഡാൻസറായിരുന്ന ബീഹാർ സ്വദേശിനിയാണ് ബിനോയ് കോടിയേരിക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വിവാഹ വാഗ്ദാനം നൽകി 2009 മുതൽ 2018 വരെ തന്നെ പീഡിപ്പിച്ചെന്നും, ബന്ധത്തിൽ 8 വയസ്സുള്ള ഒരു കുട്ടിയുണ്ടെന്നും അന്ധേരി ഓഷിവര പോലീസ് സറ്റേഷനിൽ 33 കാരി നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ബിനോയിക്കെതിരെ പോലീസ് എഫ്ഐആർ റെജിസ്റ്റർ ചെയ്ത് കേസെടുത്തു. വഞ്ചന, മാനഭംഗം…
Read Moreഗോ എയറിൽ നാട്ടിലേക്ക് ഇനി കുറഞ്ഞചെലവിൽ യാത്ര ചെയ്യാം!!
ബെംഗളൂരു: ഗോ എയറിൽ നാട്ടിലേക്ക് ഇനി കുറഞ്ഞചെലവിൽ യാത്ര ചെയ്യാം. പ്രത്യേക പദ്ധതിയായ ‘മിനിക്കേഷനു’മായി ഗോ എയർ. ബെംഗളൂരുവിൽ നിന്ന് കണ്ണൂർ ഉൾപ്പെടെ എട്ടു നഗരങ്ങളിലേക്കാണ് പറക്കാൻ അവസരം. കണ്ണൂരിലേക്ക് 1658 രൂപയാണ് പദ്ധതിയനുസരിച്ച് ഈടാക്കുന്നത്. മുംബൈ, ഹൈദരാബാദ്, നാഗ്പുർ, അഹമ്മദാബാദ്, ലഖ്നൗ, റാഞ്ചി, പട്ന എന്നിവിടങ്ങളാണ് പട്ടികയിലെ മറ്റുനഗരങ്ങൾ. മുംബൈയിലേക്ക് 2099 രൂപയും ഹൈദരാബാദിലേക്ക് 1599 രൂപയുമാണ് നിരക്ക്. ജൂലായ് ഒന്നുമുതൽ സെപ്റ്റംബർ 30 വരെയാണ് യാത്രാ കാലാവധി. 18 മുതൽ 23 വരെ ബുക്ക് ചെയ്യുന്നവർക്കാണ് പദ്ധതിയുടെ നേട്ടം. ഗോ എയർ ഡോട്ട് കോമിലൂടെയോ…
Read More