136 യാത്രക്കാരുമായി പറന്ന അമേരിക്കന്‍ ബോയിംഗ് 737 വിമാനം നദിയില്‍ പതിച്ചു;യാത്രക്കാർ സുരക്ഷിതർ.

വാഷിങ്ടൻ: 136 യാത്രക്കാരുമായി പറന്ന അമേരിക്കന്‍ ബോയിംഗ് 737 വിമാനം നദിയില്‍ പതിച്ചു. യുഎസിലെ ഫ്ലോറിഡയിലെ ജാക്സൺവില്ലയ്ക്കു സമീപം സെന്റ് ജോൺസ് നദിയിലേക്കാണ് ബോയിങ് 737 വിമാനം വീണത്. ഇതുവരെ ഏതെങ്കിലും യാത്രക്കാര്‍ ആപത്ത് പറ്റിയതായി റിപ്പോര്‍ട്ടില്ല ഗ്വാണ്ടനാമോ നാവിക കേന്ദ്രത്തിൽനിന്നു വരികയായിരുന്ന വിമാനം പ്രാദേശിക സമയം രാത്രി 9.40ന് റൺവേയ്ക്കു സമീപത്തുള്ള നദിയിലേക്ക് പതിക്കുകയായിരുന്നു. വിമാനത്തിലുള്ള എല്ലാവരും സുരക്ഷിതരാണെന്ന് ജാക്സൺവില്ല ഷെര്‍ഫ് ഓഫീസര്‍ ട്വിറ്ററിൽ അറിയിച്ചു. വിമാനം നദിയിൽ മുങ്ങിയിട്ടില്ല. ഇതിന്‍റെ ചിത്രവും  ജാക്സൺവില്ല ഷെര്‍ഫ് ഓഫീസര്‍  പുറത്തുവിട്ടു. യാത്രക്കാര്‍ പരിക്ക് പറ്റിയിരിക്കാം…

Read More

കള്ളക്കടത്തു സംഘങ്ങൾ ബെംഗളൂരു വിമാനത്താവളം ലക്ഷ്യമിടുന്നു!! ഇത്തവണ പിടികൂടിയത് 3.67 കിലോ സ്വർണം.

ബെംഗളൂരു: കള്ളക്കടത്തു സംഘങ്ങൾ ബെംഗളൂരു വിമാനത്താവളം ലക്ഷ്യമിടുന്നു!! ഇത്തവണ പിടികൂടിയത് 3.67 കിലോ സ്വർണം. 1.19 കോടി വിലവരുന്ന സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. അന്വേഷണം നടക്കുന്നതിനാൽ ചാമരാജ്നഗർ സ്വദേശിയായ ഇയാളുടെ മറ്റുവിവരങ്ങൾ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല. ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. മറ്റൊരു യാത്രക്കാരന്റെ പക്കൽ നിന്നും 11 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും കസ്റ്റംസ് പിടിച്ചെടുത്തു. ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കള്ളക്കടത്തു സംഘങ്ങൾ ബെംഗളൂരു വിമാനത്താവളം ലക്ഷ്യമിടുന്നതായാണ് അധികൃതരുടെ നിഗമനം. നഗരത്തിൽ പ്രവർത്തിക്കുന്ന ചെറുസംഘങ്ങളുടെ പിന്തുണയും ഇവർക്കുണ്ട്. ഇത്തരം സംഘങ്ങളെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചുകഴിഞ്ഞതായും അധികൃതർ…

Read More

ആഞ്ഞടിച്ച്‌ ഫോനി: മരണം 7ആയി, 1086 കോടിയുടെ കേന്ദ്ര സഹായം

പുരി: ഒഡിഷയില്‍ കനത്ത നാശം വിതച്ച് ഫോനി ചുഴലിക്കാറ്റ്… മരിച്ചവരുടെ എണ്ണം 7 ആയി. ഫോനി ചുഴലിക്കാറ്റില്‍ ഒഡീഷയില്‍ വ്യാപക നാശ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിരവധി വീടുകള്‍ തകര്‍ന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയായി. ശക്തമയ മഴയും കടല്‍ക്ഷോഭവും കാറ്റും ഇപ്പോഴും തുടരുകയാണ്. ഗതാഗതം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. രാവിലെ ഏട്ട് മണിയോടെയാണ് ഫോനി ചുഴലിക്കാറ്റ് ഒഢീഷയിലെ പുരിയില്‍ തീരം തൊട്ടത്. മണിക്കൂറില്‍ 200 കിലോമീറ്ററിലേറെ വേഗതയില്‍ വീശിയടിച്ച ഫോനി കനത്ത നാശനഷ്ട൦ വരുത്തിയാണ് കടന്നുപോകുന്നത്. 11 ലക്ഷത്തോളം പേരെയാണ് സുരക്ഷിത മേഖലയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. അതിനാല്‍ ആളപായം വലിയ…

Read More

വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച അച്ഛന്‍റെ ജീവന്‍ രക്ഷിക്കാന്‍ എട്ടുവയസുള്ള മകന്‍ വളയം പിടിച്ചു!! ഒടുവിൽ സംഭവിച്ചത്..

ബെംഗളൂരു: ടാറ്റാ എയ്‌സ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച അച്ഛന്‍റെ ജീവന്‍ രക്ഷിക്കാന്‍ എട്ടുവയസുള്ള മകന്‍ വളയം പിടിച്ചു. സമയോചിതമായി പ്രവര്‍ത്തിച്ച മകന്‍ വാഹനത്തിന്‍റെ  സ്റ്റിയറിങ് തിരിച്ച് വന്‍ അപകടം ഒഴിവാക്കി. എന്നാല്‍ അച്ഛന്‍റെ മരണം കണ്‍മുമ്പില്‍ കാണാനായിരുന്നു  വിധി. തുമകൂരുവിൽ ചിക്കനായകനഹള്ളി താലൂക്കിലെ ഹുലിയുരിലാണ് സംഭവം. തൊഴിലാളി ദിനത്തില്‍ ജീവിത മാര്‍ഗം തേടി ഇറങ്ങിയ ഡ്രൈവര്‍ക്ക് വാഹനമോടിക്കുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഒരു വ്യവസായ സ്ഥാപനത്തില്‍ നിന്നും പ്രഷര്‍ കുക്കറുകള്‍ ദൂരെയുള്ള കടയിലേക്ക് എത്തിക്കുന്നതിനായി മകനൊടൊപ്പം വാഹനത്തില്‍ പോകുകയായിരുന്നു 35-കാരനായ ഡ്രൈവര്‍ ശിവകുമാര്‍. എന്നാല്‍ ഏകദേശം 97…

Read More

ഒഡീഷ തീരത്ത് വീശിയടിച്ച ഫോനി ചുഴലിക്കാറ്റിൽ മൂന്ന് മരണം!

ഇന്ന് രാവിലെ എട്ടരയോടെയാണ് ഫോനി ഒഡീഷാ തീരം തൊട്ടത്. 1999ലെ സൂപ്പർ ചുഴലിക്കാറ്റിനു ശേഷം വീശുന്ന ഏറ്റവും ശക്തിയേറിയ കാറ്റാണിത്. ശക്തമായ കാറ്റിൽ രണ്ട് സ്ത്രീകളും ഒരു വിദ്യാർഥിയുമാണ് ഇതുവരെ മരിച്ചത്. പുരിയിൽ മരം വീണാണ് വിദ്യാർഥി മരിച്ചത്. കെട്ടിടത്തിൽ നിന്ന് കാറ്റെടുത്തുകൊണ്ടുപോയ കോൺക്രീറ്റ് കട്ട വീണ നായഗഢ് ജില്ലയിൽ ഒരു സ്ത്രീ മരിച്ചു. ദുരിതാശ്വാസ ക്യാമ്പിൽ ഹൃദയാഘാതത്തെ തുടർന്നാണ് മൂന്നാമത്തെ മരണം രേഖപ്പെടുത്തിയത്. ഫോനി നാശം വിതച്ചതിനെ തുടർന്ന് സംസ്ഥാനത്തിന്റെ ഭൂരിഭാഗം മേഖലകളിൽ വൈദ്യുതി ബന്ധം ഇല്ലാതായി. നിരവധി മരങ്ങളാണ് കടപുഴകി വീണത്.…

Read More

‘പേടിപ്പെടുത്തുന്ന’ പ്രണയവും റൊമാന്‍സും!! ‘നീയാ 2’ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി.

അത്ഭുത വിജയം നേടിയ കമല്‍ ഹാസന്‍ ചിത്രം ‘നീയാ’യുടെ പേര് കടമെടുത്ത് തയാറാക്കുന്ന ‘നീയാ 2’ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ജയ് നായകനായെത്തുന്ന ചിത്രത്തില്‍ റായ് ലക്ഷ്മി , കാതറിന്‍ തെരേസാ, വരലക്ഷ്മി ശരത് കുമാര്‍ എന്നിവരാണ് നായികമാര്‍. ജംബോ സിനിമാസിനുവേണ്ടി ഏ ശ്രീധര്‍ നിര്‍മ്മിക്കുന്ന ഹൊറര്‍-റൊമാന്‍സ് ചിത്രമാണ് നീയാ 2. പഴയ ‘നീയാ’യും ‘നീയാ 2’ ഉം തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും കഥയ്ക്ക് അനിവാര്യമായത്  കൊണ്ട് ശ്രീപ്രിയയില്‍ നിന്നും ടൈറ്റില്‍ വാങ്ങി ‘നീയാ 2’ എന്ന് പേരിടുകയായിരുന്നുവെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ‘നീയാ 2ന്‍റെ ചിത്രീകരണം…

Read More

കേരളത്തിലെ റിട്ടയേഡ് എസ്.പിയുടെ മകന്‍റെ നേതൃത്വത്തില്‍ ഉള്ള മലയാളി യുവാക്കളുടെ സംഘം 5 കിലോ കഞ്ചാവുമായി നഗരത്തില്‍ പിടിയില്‍;പോലീസിന് വിവരം ലഭിച്ചത് സംഘാഗങ്ങൾ തമ്മിലുള്ള പ്രശ്നത്തെ തുടർന്ന്.

ബെംഗളൂരു: 6 മലയാളി യുവാക്കളെ ബാംഗ്ലൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു,സംഘാഗങ്ങൾക്ക് ഇടയിലുള്ള പ്രശ്നത്തെ തുടര്‍ന്ന് ഒരാളെ തട്ടിക്കൊണ്ട് പോകുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്കു ശേഷമാണ് പോലീസ് നടപടി എടുത്തത്. ആറു പേരും മലയാളികള്‍ ആണ്,അവരുടെ കയ്യില്‍ നിന്നും അഞ്ചു കിലെ കഞ്ചാവും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. ഹുളിമാവില്‍ നിന്നുള്ള ബെന്നി എന്ന് വിളിക്കുന്ന നികുല്‍ ബി എസ് (27),ദോഡകമ്മനഹള്ളിയില്‍ നിന്നുള്ള സ്റ്റീവന്‍ എന്ന് വിളിക്കുന്ന സ്റ്റീഫന്‍ രാജ് (25),ഹോരമാവുയില്‍ നിന്നുള്ള വേണു രാജ്  എല്‍ (22),ഹോസ്കോട്ടെയില്‍ നിന്ന് പ്രേം മാധവ് (26),ഹൊയ്സാല നഗറില്‍ നിന്നുള്ള അനുഘോഷ് കെ…

Read More

ടൈയും സൂപ്പര്‍ ഓവറും കണ്ട ത്രില്ലറില്‍ മുംബൈ ഇന്ത്യന്‍സിനു മിന്നും വിജയം!!

മുംബൈ: ടൈയും തുടര്‍ന്നു സൂപ്പര്‍ ഓവറും വേണ്ടി വന്ന ത്രില്ലറില്‍ മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനു മിന്നും വിജയം. മുന്‍ ജേതാക്കളും നിലവിലെ റണ്ണറപ്പുമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച മുംബൈ പ്ലേഓഫിലേക്കു ടിക്കറ്റെടുക്കുകയും ചെയ്തു. ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവര്‍ക്കു ശേഷം പ്ലേഓഫിലെത്തിയ മൂന്നാമത്തെ ടീമാണ് മുംബൈ. സൂപ്പർ ഓവറിൽ മുംബൈയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് ഒമ്പത് റൺസായിരുന്നു. റാഷിദ് ഖാന്റെ ആദ്യ പന്തിൽ ഹാർദിക് പാണ്ഡ്യ സിക്സ് അടിച്ചപ്പോൾ രണ്ടാം പന്തിൽ സിംഗിളെടുത്തു. മൂന്നാം പന്തിൽ കീറോൺ പൊള്ളാർഡ് ഡബിളെടുത്തു. ഇതോടെ…

Read More

സിനിമാനടനും ബെംഗളൂരു സ്വദേശിയായ ക്യാമറാമാനും കഞ്ചാവുമായി കൊച്ചിയില്‍ പിടിയില്‍;സിനിമ മേഖലയില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ എത്തിക്കുന്ന വലിയ കണ്ണിയുടെ ഭാഗമെന്ന് സംശയം.

കൊച്ചി: കൊച്ചിയില്‍ കഞ്ചാവുമായി സിനിമാ നടന്‍ പിടിയിൽ. കോഴിക്കോട് സ്വദേശിയായ മിഥുനെയാണ് ഫോർട്ട് കൊച്ചിയില്‍വച്ച് എക്സൈസ് സംഘം കഞ്ചാവ് പൊതികളുമായി അറസ്റ്റ് ചെയ്തത്. മിഥുനൊപ്പം ക്യാമറാമാനായി പ്രവർത്തിക്കുന്ന ബാംഗ്ലൂർ സ്വദേശി വിശാല്‍ വർമയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും പതിവായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. സിനിമാ ഷൂട്ടിംഗ് സെറ്റുകളില്‍ മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങളെകുറിച്ച് ലഭിച്ച പരാതിയില്‍ എക്സൈസ് സർക്കിള്‍ ഇന്‍സ്പെക്ടർ ടി എസ് ശശികുമാർ നടത്തിയ റെയ്ഡിലാണ് ഇരുവരും പിടിയിലായത്. സിനിമ മേഖലയില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ എത്തിക്കുന്ന വലിയ കണ്ണിയുടെ ഭാഗമാണ് ഇവരെന്ന്…

Read More

ഓട്ടോറിക്ഷ ഡ്രൈവറായ ഒരാൾ വൈറ്റ്ഫീൽഡിലെ കണ്ണായ സ്ഥലത്ത് 1.6 കോടി രൂപയുടെ മൂന്നു നില വില്ല വാങ്ങുന്നു ;പിന്നീട് സംഭവിച്ചത്….

ബെംഗളൂരു : രണ്ട് വർഷം മുൻപ് വരെ ഓട്ടോറിക്ഷ ഓടിച്ച് നടന്നിരുന്ന നല്ലൂരല്ലി സുബ്രഹ്മണി ഇപ്പോൾ പെട്ടിരിക്കുകയാണ് കാരണം വൈറ്റ് ഫീൽഡിലെ കണ്ണായ സ്ഥലത്ത് ഒരു മൂന്നു നില വില്ല വാങ്ങി അടച്ചു പൊളിച്ചുള്ള ജീവിതമാണ് ഇതിന് കാരണം. കഴിഞ്ഞ ആഴ്ച ഇയാളുടെ ജെറ്റി ദ്വാരകമയി ഗേറ്റഡ് കമ്യൂണിറ്റിയിൽ നടന്ന വരുമാന നികുതി ഡിപ്പാർട്ട് മെന്റിന്റെ പരിശോധനയിൽ 7.9 കോടി രൂപയുടെ സ്വർണവും പണവും മറ്റ് രേഖകളും കണ്ടെടുത്തു എന്ന് വിശ്വസനീയമായ വൃത്തങ്ങളിൽ നിന്ന് അറിയുന്നു. സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്ന അമേരിക്കൻ യുവതിയിൽ നിന്ന്…

Read More