സിനിമാനടനും ബെംഗളൂരു സ്വദേശിയായ ക്യാമറാമാനും കഞ്ചാവുമായി കൊച്ചിയില്‍ പിടിയില്‍;സിനിമ മേഖലയില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ എത്തിക്കുന്ന വലിയ കണ്ണിയുടെ ഭാഗമെന്ന് സംശയം.

കൊച്ചി: കൊച്ചിയില്‍ കഞ്ചാവുമായി സിനിമാ നടന്‍ പിടിയിൽ. കോഴിക്കോട് സ്വദേശിയായ മിഥുനെയാണ് ഫോർട്ട് കൊച്ചിയില്‍വച്ച് എക്സൈസ് സംഘം കഞ്ചാവ് പൊതികളുമായി അറസ്റ്റ് ചെയ്തത്. മിഥുനൊപ്പം ക്യാമറാമാനായി പ്രവർത്തിക്കുന്ന ബാംഗ്ലൂർ സ്വദേശി വിശാല്‍ വർമയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഇരുവരും പതിവായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു

സിനിമാ ഷൂട്ടിംഗ് സെറ്റുകളില്‍ മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങളെകുറിച്ച് ലഭിച്ച പരാതിയില്‍ എക്സൈസ് സർക്കിള്‍ ഇന്‍സ്പെക്ടർ ടി എസ് ശശികുമാർ നടത്തിയ റെയ്ഡിലാണ് ഇരുവരും പിടിയിലായത്.

സിനിമ മേഖലയില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ എത്തിക്കുന്ന വലിയ കണ്ണിയുടെ ഭാഗമാണ് ഇവരെന്ന് സംശയിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts