കള്ളക്കടത്തു സംഘങ്ങൾ ബെംഗളൂരു വിമാനത്താവളം ലക്ഷ്യമിടുന്നു!! ഇത്തവണ പിടികൂടിയത് 3.67 കിലോ സ്വർണം.

ബെംഗളൂരു: കള്ളക്കടത്തു സംഘങ്ങൾ ബെംഗളൂരു വിമാനത്താവളം ലക്ഷ്യമിടുന്നു!! ഇത്തവണ പിടികൂടിയത് 3.67 കിലോ സ്വർണം. 1.19 കോടി വിലവരുന്ന സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.

അന്വേഷണം നടക്കുന്നതിനാൽ ചാമരാജ്നഗർ സ്വദേശിയായ ഇയാളുടെ മറ്റുവിവരങ്ങൾ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല. ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. മറ്റൊരു യാത്രക്കാരന്റെ പക്കൽ നിന്നും 11 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും കസ്റ്റംസ് പിടിച്ചെടുത്തു. ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കള്ളക്കടത്തു സംഘങ്ങൾ ബെംഗളൂരു വിമാനത്താവളം ലക്ഷ്യമിടുന്നതായാണ് അധികൃതരുടെ നിഗമനം.

നഗരത്തിൽ പ്രവർത്തിക്കുന്ന ചെറുസംഘങ്ങളുടെ പിന്തുണയും ഇവർക്കുണ്ട്. ഇത്തരം സംഘങ്ങളെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചുകഴിഞ്ഞതായും അധികൃതർ വ്യക്തമാക്കി. പിടിയിലാകുന്നത് സ്വർണക്കടത്തിലെ താഴേക്കിടയിലുള്ള കണ്ണികളാണെന്നതിനാൽ അന്വേഷണം വഴിമുട്ടുകയാണ് പതിവ്. കുറഞ്ഞ പ്രതിഫലത്തിന് സ്വർണം കടത്തുന്ന ഇത്തരക്കാർക്ക് സംഘത്തിലെ മറ്റു കണ്ണികളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതാണ് തിരിച്ചടിയാകുന്നത്.

സ്വർണക്കടത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ പരിശോധനകൾ കർശനമാക്കിയതായി അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us