ബെംഗളൂരു : ഒരു വിവാഹബന്ധം നിലനിൽക്കെ തന്നെ മറ്റൊന്നോ അതിലധികമോ ആയ ബന്ധങ്ങൾ തുടരാൻ ത്തഗ്രഹിക്കുന്നവർ നിരവധി ഉണ്ടാവും, അതിലെ ശരിതെറ്റുകളിലേക്കുള്ള വിശകലനം നടത്താൻ ഞങ്ങൾ ഇവിടെ തുനിയുന്നില്ല, എന്നാൽ ഇത്തരം ബന്ധങ്ങൾ ആഗ്രഹിക്കുന്നവരുടെ എണ്ണത്തിൽ ലഭ്യമായ കണക്ക് വച്ച് നമ്മബെംഗളൂരുവാണ് മുന്നിൽ എന്ന് അറിയാൻ കഴിയുന്നു. അതിൽ തന്നെ സ്ത്രീകളുടെ എണ്ണം പുരുഷൻ മാരുടെ എണ്ണത്തിൽ നിന്ന് പകുതിയാണ് എന്നതും ആശ്ചര്യകരമായ വസ്തുതയാണ്. വിവാഹത്തിന് ശേഷം പുറത്ത് ഉള്ള ബന്ധങ്ങളെ കുറിച്ച് ഗ്ലീഡാൻ എന്ന പോർട്ടൽ നടത്തിയ വെളിപ്പെടുത്തൽ പ്രകാരം 91800 പുരുഷൻമാരും…
Read MoreMonth: May 2019
പറന്നുയർന്ന വിമാനം സാങ്കേതിക പ്രശ്നം മൂലം നിലത്തിറക്കിയപ്പോൾ തീ പിടിച്ചു;41 മരണം;മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യത.
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ വിമാനാപകടത്തിൽ 41 മരണം. സുഖോയ് സൂപ്പർജെറ്റ് വിമാനമാണ് അപകടത്തിൽ പെട്ടത്. പ്രാദേശിക സമയം വൈകുന്നേരം 5:50 ഓടെയായിരുന്നു അപകടം. മോസ്കോയിൽ നിന്നും റഷ്യയുടെ വടക്ക് പടിഞ്ഞാറൻ നഗരമായ മർമാൻസ്കിലേക്ക് പോകുകയായിരുന്ന വിമാനമാണ് അപകടത്തിൽപെട്ടത്. പറന്നുയർന്ന ഉടൻ സിഗ്നൽ തകരാറിനെത്തുടർന്ന് വിമാനം തിരിച്ചിറക്കിയെങ്കിലും തീ പിടിക്കുകയായിരുന്നു. വിമാനത്തിൽ 78 യാത്രക്കാരും 5 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനിടെയാണ് അപകടം നടന്നത്. മരിച്ചവരിൽ വിമാനത്തിലെ ജീവനക്കാരും രണ്ട് കുട്ടികളും ഉൾപ്പെടുന്നു. പൊള്ളലേറ്റതിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.…
Read Moreകേരള മോട്ടോർ വാഹന വകുപ്പ് കർണാടക ആർ.ടി.സി ബസുകളിൽ പരിശോധന ആരംഭിച്ചു;സമ്മർദ്ദമേറിയപ്പോൾ പിടിച്ചെടുത്ത രണ്ട് ബസുകളും കർണാടക മോട്ടോർ വകുപ്പ് വിട്ടു നൽകി.
ബെംഗളൂരു :നഗരത്തിൽ കേരളത്തിന്‍റെ കെഎസ്ആർടിസി ബസ്സുകൾ പിടിച്ചെടുത്ത് കർണാടക ഗതാഗത വകുപ്പ്. കോട്ടയത്ത് നിന്നും കോഴിക്കോട്ട് നിന്നും ബംഗളുരുവിലേക്ക് പോയ ബസ്സുകളാണ് ചന്ദാപുര ആർടിഒ പിടിച്ചെടുത്ത് ഗാരേജിലിട്ടത്. ചട്ടം ലംഘിച്ച് സ്കാനിയ ബസ്സിൽ പരസ്യം പതിച്ചെന്ന് കാണിച്ചാണ് ബസ്സ് പിടിച്ചെടുത്തത്. പല തവണ കേരളം ആവശ്യപ്പെട്ടിട്ടും കർണാടകം ബസ്സ് വിട്ടുനൽകിയില്ല. ഒടുവിൽ കേരളം കർണാടക ബസ്സുകളിൽ വ്യാപക പരിശോധന തുടങ്ങിയതോടെ കർണാടകം വൈകിട്ടോടെ ബസ്സുകൾ വിട്ടു നൽകി. ഞായറാഴ്ച പുലർച്ചെ ബംഗളുരുവിലെത്തിയ ബസ്സുകളാണ് ചന്ദാപുര ആർടിഒ പിടിച്ചെടുത്തത്. സ്കാനിയ ബസ്സുകൾക്ക് മേൽ പരസ്യം പതിക്കുന്നത് ചട്ടവിരുദ്ധമാണെന്നും, ഇത്…
Read Moreബസില്‍ പരസ്യം പതിച്ചു എന്ന വിചിത്ര കാരണം പറഞ്ഞ് കേരള ആര്‍.ടി.സിയുടെ സ്കാനിയ ബസ് പിടിച്ചെടുത്ത് കര്‍ണാടക മോട്ടോർ വാഹനവകുപ്പ്.
ബെംഗളൂരുവില്‍ നിന്ന് കോട്ടയത്തേക്കുളള കേരള ആര്‍.ടി. സി സ്കാനിയ ബസ് കര്‍ണാടക മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു. ബസില്‍ പരസ്യം പതിച്ചിരിക്കുന്നത് ചട്ടലംഘനമാണെന്ന് ആരോപിച്ചാണ് ചന്ദാപുര ആര്‍.ടി.ഒയുടെ നടപടി. ബസിന്റെ ബോഡിയിൽ പരസ്യം പതിച്ചിരിക്കുന്നത് അനുവദിനീയമല്ലെന്നു പറഞ്ഞാണ് നടപടി. ഇതാദ്യമായാണ് കെ എസ് ആർ ടി സിക്ക് നേരെ ഇത്തരത്തിൽ നടപടിയുണ്ടാകുന്നത്. മേലുദ്യോഗസ്ഥർ ഇടപെടാതെ ബസ് വിട്ടുനൽകില്ലെന്ന നിലപാടിലാണ് മോട്ടോർ വാഹനവകുപ്പ്. ബസും ജീവനക്കാരും ചന്ദാപുര ആർ ടി ഓ ഓഫീസിൽ തുടരുകയാണ്. കേരള ആര്‍ ടി സിക്ക് വേണ്ടി ലീസില്‍ ഓടുന്ന വണ്ടിയാണ് കര്‍ണാടക…
Read Moreശ്രീലങ്കയില്‍ സ്ഫോടനം നടത്തിയവര്‍ നഗരത്തില്‍ പരിശീലനത്തിന് വന്നിട്ടുണ്ടാകാമെന്ന് റിപ്പോര്‍ട്ട്;നഗരം അതീവ ജാഗ്രതയില്‍.
ബെംഗളൂരു: ശ്രീലങ്കയില്‍ വന്‍ തോതില്‍ സ്ഫോടനം നടത്തിയവര്‍ പരിശീലനത്തിനായി നഗരത്തില്‍ വന്നിട്ടുണ്ടാവും എന്നാ ഇന്റ്റെലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാനത്ത് അതീവ ജാഗ്രത. ബസ് സ്റ്റാന്റ്കള്‍,റെയില്‍വേ സ്റ്റേഷനുകള്‍,വിമാനത്താവളം,സിനിമ തീയേറ്ററുകള്‍,ഷോപ്പിംഗ് മാളുകള്‍ എന്നിവിടങ്ങളിലെ സുരക്ഷ ശകതമാക്കി. മജസ്റ്റിക്,കെ ആര്‍ മാര്‍ക്കറ്റ്,ശിവജി നഗര്‍ എന്നീ തിരക്കുള്ള സ്ഥലങ്ങളില്‍ പുറമേ നിന്നെത്തുന്നവരെയും നിരീക്ഷിക്കുന്നുണ്ട്.വിമാനത്താവളങ്ങളില്‍ പുറമേ നിന്ന് എത്തുന്നവരെ വിശദമായ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.
Read Moreഇന്ത്യന്‍ വിപണി കൈയ്യടക്കാന്‍ ഒരുങ്ങി ലീഗു!!
ഇന്ത്യന്‍ വിപണി കൈയ്യടക്കാന്‍ ഒരുങ്ങുകയാണ് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ആയ ലീഗു. യൂറോപ്യന്‍ വിപണിയിലും ലീഗു സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇനൊവേറ്റിവ് ഐഡിയല്‍സ് ആന്റ് സര്‍വീസസുമായി ചേര്‍ന്നാണ് ഇന്ത്യന്‍ വിപണിയില്‍ ലീഗു പ്രവര്‍ത്തനമാരംഭിക്കുന്നത്. 50000 ഫോണുകള്‍ ഒരു ദിവസം നിര്‍മ്മിക്കാന്‍ ശേഷിയുള്ള നിര്‍മ്മാണ ശാലയും ഒരു റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ് യൂണിറ്റും ലീഗുവിനുണ്ട്. ഇന്ത്യന്‍ വിപണില്‍ ആദ്യം എത്തുക ലീഗൂന്‍റെ എസ് സീരീസ്, എം സീരീസ് സ്മാര്‍ട്ഫോണുകളാണ്. ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി മേഖലകളിലെ ആവശ്യമനുസരിച്ച് നിക്ഷേപം നടത്താനും അതുവഴി മൊബൈല്‍ ഫോണ്‍ മേഖലയില്‍…
Read Moreകഷ്ട്ടപ്പെട്ട് വളര്‍ത്തിയ മകള്‍ സിനിമാ സ്റ്റൈലില്‍ കാമുകന്റെ കൂടെ ഇറങ്ങിപ്പോയി;ദുഃഖം താങ്ങാന്‍ വയ്യാതെ പിതാവ് ആത്മഹത്യ ചെയ്തു.
ബെംഗളൂരു: മകള്‍ കാമുകന്റെ കൂടെ ഇറങ്ങിപ്പോയ ദുഃഖത്തില്‍ പിതാവ് ജീവനൊടുക്കി,നന്ദിനി ലേഔട്ടില്‍ താമസിക്കുന്ന കെ രാമു (48) ആണ് വെട്ടില്‍ തൂങ്ങി മരിച്ചത്. മകള്‍ വേദവല്ലി (21) കഴിഞ്ഞ ദിവസം വീട്ടില്‍ നിന്ന് കാമുകനായ ഉദയിന്റെ കൂടെ ഇറങ്ങിപ്പോയിരുന്നു.ഭാര്യയും കുട്ടിയും ഉള്ള ഉദയുമായുള്ള ബന്ധം തുടക്കം മുതല്‍ക്കു തന്നെ പിതാവ് എതിര്‍ത്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഉദയ് വീട്ടിലെത്തി മകളെ വിവാഹം ചെയ്തു നല്‍കണം എന്ന് ആവശ്യപ്പെടുകയായിരുന്നു.പിതാവ് അനുകൂലമായി പ്രതികരിക്കാത്തതിനാല്‍ മകള്‍ ഇയാള്‍ക്കൊപ്പം ഇറങ്ങി പോകുകയായിരുന്നു.
Read Moreറേവ് പാര്‍ട്ടി നടത്തിയ മലയാളികള്‍ അടങ്ങുന്ന 163 വിദ്യാര്‍ഥികള്‍ പിടിയില്‍;വന്‍ ലഹരിമരുന്നു ശേഖരവും പിടിച്ചെടുത്തു.
കോയമ്പത്തൂര്‍ :വൻ ലഹരിമരുന്ന് ശേഖരവുമായി മലയാളി വിദ്യാത്ഥികള തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ നിന്ന് പിടികൂടി. സ്വകാര്യ റിസോട്ടിൽ നിന്നാണ് ഒരു പെൺകുട്ടി ഉൾപെടെ 163 വിദ്യാത്ഥികളെ തമിഴ്‌നാട് പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് നിരോധിത മയക്ക് മരുന്ന് ഗുളികകളും പൊലീസ് പിടിച്ചെടുത്തു ഒരു വിദ്യാത്ഥിയുടെ ജൻമദിനാഘോഷത്തിനായാണ് പൊള്ളാച്ചിയിൽ റിസോർട്ട് ബുക്ക് ചെയ്തതെന്നാണ് ഇവർ പറയുന്നത്. കേരളത്തിലെ വിവിധ കോളെജുകളിലേയും, കോയമ്പത്തൂരിലെ ചില കോളെജുകളിൽ നിന്നും ഉള്ള കുട്ടികളും റിസോർട്ടിൽ ഉണ്ടായിരുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള ഏതാനും വിദ്യാർത്ഥികളെ ഒഴിച്ചുനിർത്തിയാൽ ബാക്കി മുഴുവൻ പേരും മലയാളികളാണ്. ലഹരിയുടെ ആലസ്യത്തിൽ…
Read Moreശൗചാലയം വൃത്തിഹീനമെന്ന് മലയാളിയാത്രക്കാരന്റെ പരാതി; റെയിൽവേ നഷ്ടപരിഹാരം നൽകണം.
ബെംഗളൂരു: ശൗചാലയം വൃത്തിഹീനമായതിനാൽ, മലയാളിയാത്രക്കാരന്റെ പരാതിയിൽ റെയിൽവേ നഷ്ടപരിഹാരം നൽകണം. വൃത്തിയില്ലാത്തതിനാൽ തീവണ്ടിയിലെ ശൗചാലയം ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്ന 68-കാരനായ മലയാളിയാത്രക്കാരന്റെ പരാതിയിൽ റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ ഫോറത്തിന്റെ വിധി. യാത്രക്കാരന് സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതും ശൗചാലയം വൃത്തിയാക്കുന്നതും റെയിൽവേയുടെ ചുമതലയാണെന്ന് ഉപഭോക്തൃ ഫോറം വിലയിരുത്തി. 20,000 രൂപയും ചെലവിനത്തിൽ 3000 രൂപയും ദക്ഷിണ പശ്ചിമറെയിൽവേയും ദക്ഷിണ മധ്യറെയിൽവേയും ചേർന്നുനൽകണമെന്നാണ് ഫോറം ഉത്തരവിട്ടത്. കോഴിക്കോട് ചേവരമ്പലം സ്വദേശി സെബി ജോസഫാണ് പരാതിക്കാരൻ. 2017 സെപ്റ്റംബർ 15-നാണ് പരാതിക്കിടയായ സംഭവം. വിജയവാഡയിൽനിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്നു സെബി ജോസഫ്.…
Read Moreശിവാജിനഗർ റസ്സൽ മാർക്കറ്റിലെ അനധികൃത കച്ചവടസ്ഥാപനങ്ങൾ പൊളിച്ചു നീക്കി
ബെംഗളൂരു: ബി.ബി.എം.പി. ശിവാജിനഗർ റസ്സൽ മാർക്കറ്റിലെ അനധികൃത കച്ചവടസ്ഥാപനങ്ങൾ പൊളിച്ചു നീക്കി. നടപ്പാത കൈയേറി നിർമിച്ച ഹോട്ടലുകളും സ്റ്റേഷനറി കടകളുമുൾപ്പെടെയുള്ളവയാണ് പൊളിച്ചുനീക്കിയത്. നടപ്പാതകൾ കൈയേറിയുള്ള കച്ചവടം ഒഴിപ്പിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി. കടയുടമകൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകിയ ശേഷമാണ് ബി.ബി.എം.പി. പൊളിച്ചു നീക്കാനെത്തിയത്. ശനിയാഴ്ച രാവിലെ എട്ടു മണിയോടെ ജെ.സി.ബി. ഉപയോഗിച്ച് കടകൾ പൊളിച്ചു നീക്കുകയായിരുന്നു. ബി.ബി.എം.പി. സ്പെഷ്യൽ കമ്മിഷണർ രവീന്ദ്രയുടെ നേതൃത്വത്തിൽ 700-ഓളം ജീവനക്കാരടങ്ങുന്ന ആറ് സംഘങ്ങളായിട്ടായിരുന്നു കച്ചവടം ഒഴിപ്പിക്കാനെത്തിയത്. നൂറോളം പോലീസുകാരും സ്ഥലത്തുണ്ടായിരുന്നു. മീൻ മാർക്കറ്റിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കാനെത്തിയ…
Read More