വിവാഹത്തിന് പുറത്തുള്ള ബന്ധങ്ങൾ തേടുന്നവരുടെ എണ്ണത്തിലും നമ്മബെംഗളൂരു ഒന്നാമത്; ഇതുവരെ 91800 ഭർത്താക്കൻമാരും 43200 ഭാര്യമാരും നിലവിലുള്ള ബന്ധം നിലനിൽക്കെ തന്നെ പുതിയ”മേച്ചിൽപുറങ്ങൾ”തേടാൻ ആഗ്രഹിക്കുന്ന പോർട്ടലിൻ പേര് നൽകി.

ബെംഗളൂരു : ഒരു വിവാഹബന്ധം നിലനിൽക്കെ തന്നെ മറ്റൊന്നോ അതിലധികമോ ആയ ബന്ധങ്ങൾ തുടരാൻ ത്തഗ്രഹിക്കുന്നവർ നിരവധി ഉണ്ടാവും, അതിലെ ശരിതെറ്റുകളിലേക്കുള്ള വിശകലനം നടത്താൻ ഞങ്ങൾ ഇവിടെ തുനിയുന്നില്ല, എന്നാൽ ഇത്തരം ബന്ധങ്ങൾ ആഗ്രഹിക്കുന്നവരുടെ എണ്ണത്തിൽ ലഭ്യമായ കണക്ക് വച്ച് നമ്മബെംഗളൂരുവാണ് മുന്നിൽ എന്ന് അറിയാൻ കഴിയുന്നു.

അതിൽ തന്നെ സ്ത്രീകളുടെ എണ്ണം പുരുഷൻ മാരുടെ എണ്ണത്തിൽ നിന്ന് പകുതിയാണ് എന്നതും ആശ്ചര്യകരമായ വസ്തുതയാണ്.

വിവാഹത്തിന് ശേഷം പുറത്ത് ഉള്ള ബന്ധങ്ങളെ കുറിച്ച് ഗ്ലീഡാൻ എന്ന പോർട്ടൽ നടത്തിയ വെളിപ്പെടുത്തൽ പ്രകാരം 91800 പുരുഷൻമാരും 43200 സ്ത്രീകളും നഗരത്തിൽ ഇത്തരം ബന്ധങ്ങൾ ആഗ്രഹിക്കുന്നവരാണ്.അതെ സമയം മറ്റു നഗരങ്ങളിലെ എണ്ണം നല്‍കാന്‍ ഗ്ലീഡാൻ തയ്യാറായില്ല.

  പൊന്മുട്ടയിടുന്ന ഈ താറാവിനും' പണികിട്ടി! ബെംഗളൂരു യാത്രക്കാർ പെരുവഴിയിൽ; കെ.എസ്.ആർ.ടി.സിക്ക് പ്രതിദിന വരുമാനം 65,000 നഷ്ടം

ഇന്ത്യയിലെ മറ്റു സ്ഥലങ്ങളെ താരതമ്യം ചെയ്യുമ്പോള്‍  ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത 27% പേര്‍ നഗരത്തില്‍ നിന്ന് ഉള്ളവരാണ്.വിവാഹത്തിന് ശേഷം പുറത്ത് ഉള്ള ബന്ധം ആഗ്രഹിക്കുന്നവര്‍ക്ക് പേര് നല്‍കാവുന്ന പോര്‍ട്ടല്‍ ആണ് ഗ്ലീഡാൻ.

ത്രീ പുരുഷ അനുപാതം 32:68 ആണ്,

രണ്ടു പേര്‍ സമ്പാദിക്കുന്ന മെട്രോ സിറ്റികളില്‍ ഇത് ഒരു സാധാരണ കാര്യമാണ് എന്ന് ഈ വെബ്സൈറ്റിനെ മാര്‍ക്കെറ്റിംഗ് സ്പെഷ്യലിസ്റ്റ് സോളോണ്‍ പൈല്ലെറ്റ് പറയുന്നു.ബിസിനെസ് ട്രിപ്പുകള്‍ പോകുമ്പോള്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്ത 52% ഭാര്യമാരും 57% പുരുഷന്മാരും “പുതിയ മേച്ചില്‍ പുറങ്ങളില്‍”അലഞ്ഞിട്ടുണ്ട് എന്ന് ഇദ്ദേഹം പറയുന്നു.

  മൊബൈൽ ഫോൺ ഒളിപ്പിച്ചുവെച്ചുള്ള 'തമാശ'; ബെംഗളൂരുവിൽ സുഹൃത്തിന്റെ കുത്തേറ്റു യുവാവ് മരിച്ചു

“തന്റെ ഇത്തരം ബന്ധങ്ങള്‍ തന്റെ കുടുംബവുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കാന്‍ കാരണമായി,ഇത് ആരംഭിക്കുന്നതിനു മുന്‍പ് തനിക്കു ജീവിതത്തില്‍ പ്രോത്സാഹനം കുറവുണ്ടായിരുന്നു ,അത് ആര്‍ജ്ജിക്കാന്‍ ഇത് കാരണമായി,താന്‍ സന്തോഷമായിരിക്കുന്നതാണ് എന്റെ കുട്ടിക്ക് ആവശ്യം അതുകൊണ്ട് തന്നെ എന്റെ കുട്ടിക്കും ഇതില്‍ സന്തോഷമേ ഉള്ളൂ “പേര് വെളിപ്പെടുത്താന്‍ താല്പര്യമില്ലാത്ത ആറു വയസ്സുള്ള കുട്ടിയുടെ അമ്മ വ്യക്തമാക്കി.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ പർപ്പിൾ ലൈനിൽ ഗതാഗതം പുനഃസ്ഥാപിച്ചോ? എന്നറിയാൻ വായിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts