വിദ്യാർത്ഥികൾക്ക് ബി.എം.ടി.സി ബസ്സുകളിൽ സൗജന്യ യാത്ര

ബെംഗളൂരു: കർണാടക പ്രീ-യൂണിവേഴ്സിറ്റി (PUC) ഒന്നാം വർഷ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ബി.എം.ടി.സി (BMTC) ബസ്സുകളിൽ സൗജന്യ യാത്ര അനുവദിച്ചു. ഫെബ്രുവരി 28 മുതൽ മാർച്ച് 17 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക.

പരീക്ഷാ ഹാൾ ടിക്കറ്റോ അഡ്മിഷൻ ടിക്കറ്റോ കണ്ടക്ടറെ കാണിച്ചാൽ വിദ്യാർത്ഥികൾക്ക് താമസസ്ഥലത്തുനിന്നും പരീക്ഷാ കേന്ദ്രങ്ങളിലേക്കും തിരിച്ചും സൗജന്യമായി യാത്ര ചെയ്യാം. പരീക്ഷാ സമയത്തെ തിരക്ക് കണക്കിലെടുത്ത് ആവശ്യാനുസരണം കൂടുതൽ സർവീസുകൾ നടത്തുമെന്ന് ബി.എം.ടി.സി അധികൃതർ അറിയിച്ചു.

  പീനിയ വ്യവസായ മേഖല വീണ്ടും ജി.ബി.എയുടെ കീഴിലേക്ക്

പരീക്ഷാ കേന്ദ്രങ്ങൾക്ക് സമീപം വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നയിടത്ത് ബസ് നിർത്താൻ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് തടസ്സമില്ലാതെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ഗതാഗത വകുപ്പിന്റെ ഈ തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾക്ക് നംകീനും പാൽ ഉൽപ്പനങ്ങളും വാങ്ങി നൽകാറുണ്ടോ? എങ്കിൽ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഈ മുന്നറിയിപ്പ് നിങ്ങൾക്കുള്ളതാണ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്റെ മാറിൽ തലചായ്ച്ച് തണുത്ത് ഉറഞ്ഞ അവൻ ഉറങ്ങി, ഇനി ഉണരാത്ത ലോകത്തേക്ക്..." മംഗല്യപ്പന്തലിൽ നിന്ന് പ്രിയതമനെ വിധി കവർന്നപ്പോൾ തകർന്ന സ്വപ്നങ്ങളുമായി ജെസ്നി
[masterslider id="10"]

Related posts