ഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം നടത്തിയ ‘ മേഘ’ പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ്. ലോകത്തിന് മുന്നില്‍ രാജ്യത്തെ നാണം കെടുത്തുകയാണ് മോദിയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഇ മെയിൽ സംവിധാനം വരുന്നതിന് മുമ്പ് ഇ മെയിൽ അയച്ചു എന്ന് പറയുന്നു. മോദി ഇത്തരം സിദ്ധാന്തങ്ങൾ നാഗ്പൂരിലെ വാട്സാപ്പ് സർവ്വകലാശാലായിൽ നിന്നാണോ പഠിച്ചതെന്ന് ചോദിച്ച കോണ്‍ഗ്രസ് പ്രധാനമന്ത്രി വാർത്ത സമ്മേളനം വിളിക്കാത്തത് നന്നായെന്നും ഇല്ലെങ്കില്‍ അബദ്ധങ്ങളുടെ ഘോഷയാത്ര ആയേനെയെന്നും പരിഹസിച്ചു. ഒരു വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോദി തന്‍റെ സിദ്ധാന്തമവതരിപ്പിച്ചത്. ബലാകോട്ടില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താന്‍…
Read MoreMonth: May 2019
“സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്”:കമലഹാസന്‍.
ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. ഞായറാഴ്ച ചെന്നൈയില്‍ നടന്ന പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്യവെയാണ് കമല്‍ഹാസന്‍റെ പ്രസ്താവന. ‘സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണ്, അയാളുടെ പേര് നാഥുറാം ഗോഡ്സേ എന്നാണ്’- കമല്‍ ഹാസന്‍ പറഞ്ഞു. ഇത് മുസ്ലീം ഭൂരിപക്ഷ പ്രദേശമായതുകൊണ്ടല്ല ഞാനിത് പറയുന്നത്, ഞാനിത് പറയുന്നത് ഗാന്ധിജിയുടെ പ്രതിമയ്ക്ക് മുന്നില്‍ നിന്നുകൊണ്ടാണ്. ഞാന്‍ ഗാന്ധിയുടെ കൊച്ചുമകനാണ്, അദ്ദേഹത്തിന്‍റെ മരണത്തില്‍ നീതി ലഭിക്കണം. ഞാനൊരു നല്ല ഇന്ത്യക്കാരനാണ്, ഒരു…
Read Moreയുവഎഴുത്തുകാരനായ സുഭാഷ്‌ചന്ദ്രന്റെ”സമുദ്രശില”യുടെ ബെംഗളൂരുവിലെ പ്രകാശനം മേയ് 19ന്.
ബെംഗളൂരു :”ഘടികാരം നിലക്കുന്ന സമയം”എന്ന പ്രഥമ കഥയിലൂടെ ശ്രദ്ധേയനായ കഥാകൃത്തും മലയാളത്തിലെ പ്രധാന സാഹിത്യ പുരസ്കാരങ്ങളായ സാഹിത്യ അക്കാദമി , വയലാർ അവാർഡുകൾ നേടിയ ‘മനുഷ്യന് ഒരു ആമുഖം ‘എന്ന ക്ലാസിക് മാനമുള്ള നോവലിന്റെ കർത്താവും മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യ പ്രസിദ്ധീകരണമായ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരും പുരോഗമന ചിന്തകനും നല്ലൊരു പ്രഭാഷകനും സർവ്വോപരി മനുഷ്യപ്പറ്റുള്ള യുവഎഴുത്തുകാരനുമായ സുഭാഷ് ചന്ദ്രൻ മലയാള നോവൽ സാഹിത്യത്തെപ്പറ്റി സംസാരിക്കുന്നു. മെയ് പത്തൊമ്പത് ഞായർ രാവിലെ പത്തരയ്‌ക്ക് എച്ച്എഎൽ കൈരളീനിലയം സ്‌കൂൾ ആഡിറ്റോറിയത്തിൽ . സുഭാഷ്‌ചന്ദ്രന്റെ “സമുദ്രശില” എന്ന…
Read Moreസ്കൂട്ടർ നിയന്ത്രണംതെറ്റി മറിഞ്ഞപ്പോൾ എതിരെ വന്ന ട്രക്ക് ഇടിച്ചിട്ടു;മലയാളി യുവതിക്ക് ദാരുണാന്ത്യം;സഹയാത്രികക്ക് പരിക്ക്.
ബെംഗളൂരു :നഗരത്തിലെ ഡെൽ ഇ എം സി ഇന്ത്യ എന്ന കമ്പനിയിൽ സീനിയർ അനലിസ്റ്റ് ആയി ജോലി ചെയ്തിരുന്നകാഞ്ഞങ്ങാട് മിലങ്ങത്ത് നിവാസിൽ സുരേന്ദ്ര പൈയുടെയും സാധന എസ് പൈയുടേയും മകൾ സുഷ്മിത (25) കെ.ആർ.പുരത്ത് വച്ചുണ്ടായ അപകടത്തിൽ മരിച്ചു. സുഷ്മിതയും സുഹൃത്ത് ചൈതന്യയും ശനിയാഴ്ച പുലർച്ചെ ഷിഫ്റ്റ് കഴിഞ്ഞ് രാമമൂർത്തിനഗറിലെ വീട്ടിലേക്കു ഇരുചക്രവാഹനത്തിൽ പോകുമ്പോഴായിരുന്നു അപകടം. ന്യൂ ലൈറ്റ് സർക്കിളിലെത്തിയപ്പോൾ നിയന്ത്രണംവിട്ട് സ്കൂട്ടർ മറിഞ്ഞു. ചൈതന്യയായിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. റോഡിൽ തലയടിച്ചുവീണ ഇവരെ എതിരെ വന്ന ട്രക്ക് ഇടിച്ചിട്ടു. പെട്ടെന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും സുഷ്മിതയെ രക്ഷിക്കാനായില്ല.…
Read Moreബെംഗളൂരുവിൽനിന്ന് മൂന്നാറിലേക്ക് നോൺ എ.സി. സ്ലീപ്പർ സർവീസുമായി കെ.എസ്.ആർ.ടി.സി.!!
ബെംഗളൂരു: മൂന്നാറിലേക്ക് കർണാടക ആർ.ടി.സി.ക്ക് ദിവസേന സർവീസായി. ഇത്രയുംനാൾ വാരാന്ത്യങ്ങളിലും ഉത്സവകാലങ്ങളിലും മാത്രമെ മൂന്നാറിലേക്ക് സർവീസുണ്ടായിരുന്നുള്ളൂ. ബെംഗളൂരുവിൽനിന്ന് മൂന്നാറിലേക്ക് നോൺ എ.സി. സ്ലീപ്പർ സർവീസ് രാത്രി 9.08-ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.02-ന് മൂന്നാറിലെത്തുകയും തിരിച്ച് മൂന്നാറിൽ നിന്ന് വൈകീട്ട് 5.07-ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.30-ന് ബെംഗളൂരുവിലെത്തുകയും ചെയ്യും. സേലം, കോയമ്പത്തൂർ, ഉദുമൽപേട്ട് വഴിയായിരിക്കും സർവീസ്. 800 രൂപയാണ് ടിക്കറ്റ് നിരക്ക്. കർണാടക ആർ.ടി.സി.യുടെ റിസർവേഷൻ കൗണ്ടറുകളിൽനിന്ന് വെബ്‌സൈറ്റ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. മൂന്നാർ മൂലക്കടൈ ജങ്‌ഷൻ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ കർണാടക ആർ.ടി.സി.യുടെ…
Read Moreയന്തിരൻ ഭക്ഷണം വിളമ്പുന്ന ഹോട്ടൽ;ഇത് നമ്മ കർണാടകയിൽ തന്നെ.
ബെംഗളൂരു : ഭക്ഷണം ഓർഡർ ചെയ്ത് കാത്തിരിക്കുമ്പോൾ അതുമായി വരുന്നത് ഒരു മനുഷ്യൻ അല്ലെങ്കിലോ ?ഈ മേഖലയും ഉടൻ തന്നെ റോബോട്ടുകൾ പിടിച്ചടക്കും എന്ന് പറയാതെ വയ്യ. അതിന്റെ ആദ്യപടിയെന്നോണം വിജയവാഡയിലെ ഒരു ഹോട്ടൽ ആണ് ഇത് ആദ്യം പരീക്ഷിച്ചത്. ഇപ്പോൾ ശിവമൊഗ്ഗ യിലെ ഒരു ഹോട്ടലിലും ഭക്ഷണം വിളമ്പുന്നത് യന്ത്രമനുഷ്യനാണ്. സോമിനകൊപ്പ റോഡിലെ ഉപഹാര ദർശനി ഹോട്ടലിൽ ആണ് വെയിറ്ററായി യന്ത്രമനുഷ്യൻ ചാർജ്ജെടുത്തത്. കന്നഡയും ഇംഗ്ലീഷും മനസ്സിലാകുന്ന റോബോട്ടിന് ഭക്ഷണം നേരിട്ട് ഓർഡർ നൽകാൻ കഴിയില്ല, ജീവനക്കാർ ഓർഡർ എടുത്തതിന് ശേഷം അത്…
Read Moreമുംബൈ ഇന്ത്യന്‍സിന് ഇത് നാലാം ഐപിഎല്‍ കിരീടം; അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ ഒരു റൻസിനാണ് മുംബൈ ചെന്നൈയെ വീഴ്ത്തിയത്!!
ഹൈദരാബാദ്: ഐപിഎല്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്; അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ ഒരു റൻസിനാണ് മുംബൈ ചെന്നൈയെ വീഴ്ത്തിയത്!! ആവേശ പോരാട്ടത്തിനൊടുവിൽ മുംബൈ ഇന്ത്യൻസിന് നാലാം ഐ.പി.എൽ കിരീടം. ഈ സീസണില്‍ മൂന്നു തവണയും ചെന്നൈയെ തകര്‍ത്തുവിട്ട മുംബൈ ഫൈനലിലും ഇതാവര്‍ത്തിക്കുകയായിരുന്നു. ഇതോടെ ഏറ്റവുമധികം തവണ ചാംപ്യന്‍മാരായ ടീമെന്ന റെക്കോര്‍ഡിനും ഹിറ്റ്മാനും സംഘവും അവകാശികളായി. കഴിഞ്ഞ സീസണിലെ ഫൈനലിനു സമാനമായി ഇത്തവണയും ഓപ്പണര്‍ ഷെയ്ന്‍ വാട്‌സന്റെ ഉജ്ജ്വ ഇന്നിങ്‌സ് ചെന്നൈയെ രക്ഷിക്കുമെന്ന് കരുതിയെങ്കിലും ജയത്തിന് തൊട്ടരികെ കാലിടറുകയായിരുന്നു. 59 പന്തിൽ എട്ടു ഫോറും…
Read Moreവിദേശജോലി ആഗ്രഹിക്കുന്ന നഴ്സുമാർക്ക് സുവർണാവസരം.
ബെംഗളൂരു : ബി.എസ്.സി നഴ്സിങ് ബിരുദവും 3 വർഷത്തെ പ്രവൃത്തി പരിചയവുമുള്ള നഴ്സുമാർക്ക് വിദേശജോലി നേടാൻ ഒരു സുവർണാവസരം. കുവൈറ്റിനെ സമാ മെഡിക്കൽ ഗ്രൂപ്പിലേക്ക് നഴ്സുമാരെ ആവശ്യമുണ്ട്. കേരള സർക്കാറിന്റെ നിയന്ത്രണത്തിലുള്ള നോർക്ക റൂട്ട്സ് മുഖേനയാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. വിസ, ടിക്കറ്റ്, താമസം സൗജന്യമാണ്, താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ healthsector.norka@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് തങ്ങളുടെ മെയ് 16ന് മുൻപായി ബയോഡാറ്റ അയക്കുക. അഭിമുഖം ഈ മാസം 28ന് ബെംഗളൂരുവിൽ വച്ച് നടക്കും. നോർക്ക റൂട്ട്സിനെ ബന്ധപ്പെടാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Read Moreഐപിഎല്‍ കിരീടത്തിനായി ‘എൽ ക്ലാസ്സിക്കോ’!! തീപാറാൻ മണിക്കൂറുകൾ മാത്രം..
ഹൈദരാബാദ്: ഐപിഎല്‍ കിരീടത്തിനായുള്ള അവസാന മത്സരം ഇന്ന്. കളിയിലു൦ കണക്കിലും തുല്യരായ മുംബൈയും ചെന്നൈയും തമ്മിലാണ് മത്സരം. ഇന്ന് രാത്രി 7.30 മുതൽ ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ രണ്ടു ടീമുകളാണ് ചെന്നൈയും മുംബൈയും. ഇതുവരെ മൂന്ന് കിരീടം വീതമാണ് ഇരു ടീമുകളുടെയും സമ്പാദ്യം. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണ്ണായകമാണ്. ഇന്നത്തെ മത്സരം അവസാനിക്കുമ്പോള്‍ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ കിരീടം എന്ന റെക്കോഡ് ഒരു…
Read Moreപ്രതിയും ഇരയും ‘ഒന്നായി’; ബലാത്സംഗ കേസ് റദ്ദാക്കി ബോംബെ ഹൈക്കോടതി!
മുംബൈ: ഇരയും പ്രതിയും വിവാഹിതരായതോടെ ബാലാത്സംഗ കേസ് റദ്ദാക്കി ബോംബൈ ഹൈക്കോടതി. ജസ്റ്റിസ് രഞ്ജിത് മോര്‍, ഭാരതി ദാഗ്രേ എന്നിവരുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് കേസ് റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. താനും പ്രതിയും കല്യാണം കഴിച്ച് സന്തോഷമായി ജീവിക്കുകയാണെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. കഴിഞ്ഞ വര്‍ഷമാണ് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ ഐപിസി 376, 420 (ബലാത്സംഗം, വഞ്ചനാക്കുറ്റം) എന്നീ വകുപ്പുകള്‍ പ്രകാരം മുംബൈ പൊലീസ് കേസെടുത്തത്. എന്നാല്‍ കഴിഞ്ഞമാസം കോടതിയില്‍ ഹാജരായ ഇരുവരും പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും ഇപ്പോള്‍ വിവാഹിതരാണെന്നും വ്യക്തമാക്കുകയായിരുന്നു. തന്നെ…
Read More