കോഴിക്കോട്: താമരശ്ശേരി ചുരം റോഡില്‍ വികസന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ വലിയ ചരക്കു വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും. വയനാട്, കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന മള്‍ട്ടി ആക്‌സില്‍ ട്രക്കുകള്‍ ഇന്ന് മുതല്‍ അടുത്ത രണ്ടാഴ്ചത്തേക്ക് നാടുകാണി, കുറ്റ്യാടി വഴി യാത്ര ചെയ്യേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ സീറാം സാമ്പശിവ റാവുവിന്‍റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. യാത്രാ വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചെങ്കിലും പിന്നീട് അത് യാത്രക്കാർക്ക് പ്രയാസമാകുമെന്ന് കണ്ട് പിൻവലിക്കുകയായിരുന്നു. കഴിഞ്ഞ പ്രളയകാലത്ത് താമരശേരി ചുരം റോഡ് തകർന്ന് ദേശീയപാതയിലെ ഗതാഗതം മാസങ്ങൾ…
Read MoreMonth: May 2019
റെയില്‍വേ യാത്രക്കാരെ ഞെട്ടിക്കാന്‍ ബയപ്പനഹള്ളി!നഗരത്തിലെ മൂന്നാമത്തെ റെയിൽവേ കോച്ചിംഗ് ടെർമിനൽ ബയപ്പനഹള്ളിയിൽ ജൂണിൽ പ്രവർത്തനമാരംഭിക്കും;ലോക നിലവാരമുള്ള റെയില്‍വേ ടെര്‍മിനല്‍ 3 വര്‍ഷത്തിനുള്ളില്‍ തയ്യാറാകും;ചിത്രശലഭത്തിന്റെ ഡിസൈനുള്ള കെട്ടിടം,വിമാനത്താവളത്തിലെ പോലെ പ്രത്യേകം ആഗമന-നിഗമന പാതകൾ,250 കോടി മുതൽ മുടക്കുന്ന പ്രൊജക്റ്റിന്റെ പ്രത്യേകതകള്‍ ഇവയാണ്.
ബെംഗളൂരു : ക്രാന്തിവീരസംഗൊള്ളി രായണ്ണ മജസ്റ്റിക് സിറ്റി റെയിൽവേ സ്‌റ്റേഷനും യശ്വന്ത് പൂർ റെയിൽവേ ടെർമിനലിനും ശേഷം നഗരത്തിലെ മൂന്നാമത്തെ റെയിൽവേ ടെർമിനലാകാൻ ബയപ്പനഹള്ളി തയ്യാറെടുക്കുന്നു എന്ന വാർത്ത ഞങ്ങൾ മാസങ്ങൾക്ക് മുൻപേ പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യൻ റെയിൽവേ ബോർഡ് വികസന കോർപറേഷനും (KRSDC) ബൃഹത് ബംഗളൂരു മഹാ നഗരപാലിക(BBMP) യും ചേർന്ന് ഇന്ന് പുതിയതായി നിർമിക്കുന്ന ടെർമിനൽ ബിൽഡിങ് ബ്ലൂ പ്രിൻറ് പുറത്തിറക്കി. ഒരു ചിത്രശലഭത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ഉള്ള ബിൽഡിംഗിൽ വിമാനത്താവളത്തിനു സമാനമായ സൗകര്യങ്ങൾ ഏർപ്പെടുത്തും. 132 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന പദ്ധതിയിൽ…
Read Moreകാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കായി നഗരത്തിൽ കൂടുതൽ കാൽനട മേൽപ്പാലങ്ങൾ നിർമിക്കുന്നു!
ബെംഗളൂരു: കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കായി നഗരത്തിൽ കൂടുതൽ കാൽനട മേൽപ്പാലങ്ങൾ നിർമിക്കുന്നു! പുതിയതായി 29 എണ്ണം കൂടി നിർമിക്കാനൊരുങ്ങി ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.). അതേസമയം, മറ്റു പദ്ധതികൾക്കായി ഫണ്ട് കണ്ടെത്താൻ ബി.ബി.എം.പി. ബുദ്ധിമുട്ടുമ്പാഴാണ് ജനപ്രിയമല്ലാത്ത ആകാശനടപ്പാത പദ്ധതിക്ക് പണം ചെലവഴിക്കുന്നതെന്ന ആരോപണമുയർന്നിട്ടുണ്ട്. കാൽനടയാത്രക്കാർക്ക് സുഗമമായി റോഡ് മുറിച്ചു കടക്കുന്നതിനാണ് ആകാശനടപ്പാതകൾ നിർമിക്കുന്നത്. നഗരത്തിൽ പലയിടത്തും ഇത്തരം സൗകര്യം ഉണ്ടെങ്കിലും പലരും ഉപയോഗിക്കാറില്ല. കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കായി കാൽനട മേൽപ്പാലങ്ങൾ വേണമെന്ന് പോലീസിന്റെയും സന്നദ്ധപ്രവർത്തകരുടെയും സമ്മർദത്തെ തുടർന്നാണ് 29 എണ്ണംകൂടി നിർമിക്കാനൊരുങ്ങുന്നത്. പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പിൽ…
Read Moreനോർക്കയുടെ അറ്റസ്റ്റേഷൻ സേവനങ്ങൾ നഗരത്തിൽ നാളെ ആരംഭിക്കും.
ബെംഗളൂരു :കേരള സർക്കാറിന്റെ പ്രവാസികാര്യ വകുപ്പിന്റെ കീഴിലുള്ള നോർക്ക റൂട് സിന്റ അറ്റസ് റ്റേഷൻ സേവനങ്ങൾ നഗരത്തിലുള്ള ഓഫീസിൽ നാളെ ആരംഭിക്കും. കേരളത്തിലെ സർവ്വകലാശാലകൾ ,ബോർഡുകൾ, കൗൺസിലുകൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തും. കൂടാതെ ഖത്തർ, യു എ ഇ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലേക്കുള്ള എംബസി അറ്റസ്റ്റേഷനും ഒമാൻ ഉൾപ്പെടെ 105 രാജ്യങ്ങളിലേക്കുള്ള അപ്പോസ്റ്റൽ അറ്റസ്റ്റേഷൻ സേവനങ്ങളും ലഭ്യമാക്കും. ശിവാജി നഗർ ഇൻഫെൻ ട്രി റോഡിലെ ജെം പ്ലാസയിൽ പ്രവർത്തിക്കുന്ന നോർക്കാ ഓഫീസിനെ ബന്ധപ്പെടേണ്ട നമ്പർ :080-25585090 email: bengaluru.norka@kerala.gov.in
Read Moreബലാത്സംഗം തടയാനാകുമോ എന്നറിയാൻ ‘ആന്‍റി-റേപ് സാരി’കൾ പുറത്തിറക്കി!!!
ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്ന പെണ്‍ക്കുട്ടികളെ ബലാത്സംഗം ചെയ്യണമെന്ന് പറയുന്ന യുവതിയുടെ വീഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. എല്ലാവരെയും ശരീരം കാണാന്‍ പ്രേരിപ്പിക്കുന്ന രീതിയിലാണ് പെണ്‍കുട്ടികള്‍ വേഷം ധരിച്ചിരിക്കുന്നതെന്നും അത് അവരെ ബലാത്സംഗത്തിന് അര്‍ഹരാക്കുന്നുവെന്നുമായിരുന്നു യുവതിയുടെ പക്ഷം. പെൺകുട്ടികൾ മാപ്പു പറയാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും അവരതിന് തയാറാകാതെ തന്‍റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഇത്തരത്തിലുള്ള ഇടുങ്ങിയ ചിന്താഗതികള്‍ക്ക് മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ‘സേഫ്റ്റി’ എന്ന സംഘടന. www.sanskari-saree.com എന്ന വെബ്‌സൈറ്റിലൂടെ ‘ആന്‍റി റേപ്പ് സാരി’കള്‍ പുറത്തിറക്കിയാണ് ‘സേഫ്റ്റി’യുടെ പ്രതിഷേധം. ചില പ്രത്യേക രീതികളിൽ സാരി ഉടുത്താൽ…
Read Moreഇങ്ങനെയും ഉണ്ട് അദ്ധ്യാപകർ ! സരസ്വതീദേവി-ബുദ്ധപ്രതിമകളുടെ പേരിൽ വിദ്യാർത്ഥികളെ തമ്മിലടിപ്പിച്ചത് അദ്ധ്യാപകർ തന്നെ!
ബെംഗളൂരു : ബാംഗ്ലൂർ സർവകലാശാലയിൽ സരസ്വതീ – ബുദ്ധപ്രതിമയുടെ പേരിൽ വിദ്യാർത്ഥികളെ തമ്മിലടിപ്പിച്ചത് രണ്ട് അദ്ധ്യാപകർ ചേർന്നാണ് എന്ന് വൈസ് ചാൻസലർ കെ ആർ .വേണുഗോപാലിന്റെ റിപ്പോർട്ട്. ചാൻസലർ കൂടിയായ ഗവർണർ വാജുബായി വാലക്ക് സിസിടിവി ദൃശ്യങ്ങൾ അടക്കം റിപ്പോർട്ട് സമർപ്പിച്ചു, ഒരു കോപ്പി സിറ്റി പോലീസ് കമ്മീഷണർ ടി സൂനീൽ കുമാറിനും ഉന്നത വിദ്യാഭ്യാസ വകുപ്പിനും കൈമാറി. പ്രഫസർമാർക്കെതിരെ നടപടിക്കായി ഉന്നത വിദ്യാഭ്യാസ വകുപ്പ് നീക്കം തുടങ്ങി. ജ്ഞാന ഭാരതീ കാമ്പസിലെ കവാടത്തിൽ വർഷങ്ങളായി ഉണ്ടായിരുന്ന സരസ്വതീ ദേവി പ്രതിമ സ്ഥാപിച്ചതിനെ തുടർന്നാണ്…
Read Moreമാതൃദിനത്തിൽ ഇരട്ടക്കുട്ടികളുടെ അമ്മയായി മണിപ്പൂർ മുൻ സമരനേതാവ് ഇറോം ശർമിള.
ബെംഗളൂരു : മാതൃദിനത്തിൽ ഇരട്ടക്കുട്ടികൾക്ക് ജൻമം നൽകി മണിപ്പൂരിലെ മുൻ സമര നായിക ഇറോം ശർമ്മിള. മണിപ്പൂരിലെ സൈന്യത്തിന്റെ അമിതാധികാരത്തിനെതിരെ 16 വർഷം നിരാഹര സമരം അനുഷ്ടിച്ച ഉരുക്കു വനിത ഇന്നലെ നഗരത്തിൽ ഇരട്ടപ്പെൺകുട്ടികൾക്ക് ജൻമം നൽകി.നിക്സ് ഷാഖി, ഓട്ട താര എന്നിവർ പിറന്നത് സിസേറിയനിലൂടെ ആയിരുന്നു . 2017ൽ ആണ് സമരത്തിൽ നിന്ന് പിൻമാറിയതിന് ശേഷം ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുട്ടിഞ്ഞോയെ വിവാഹം ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇറോം ശർമ്മിള പരാജയപ്പെട്ടിരുന്നു.
Read Moreഎല്ലാ അസുഖവും മാറ്റുന്ന അൽഭുത മരുന്ന് “വേദിക് ഡ്രിംഗ്സി”ന്റെ വിൽപന കേരളത്തിൽ പൊടിപൊടിക്കുന്നു;ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയെ തൊടാൻ കേരളാ പോലീസിനും ഭയം.
ബെംഗളൂരു : വഞ്ചിക്കപ്പെടാൻ തയ്യാറായി ഒരു ജനത കാത്തു നിൽക്കുകയാണെങ്കിൽ പറ്റിക്കുന്നവർക്ക് പണി എളുപ്പമാണ്. ആട് ,തേക്ക്, മാഞ്ചിയം, റൈസ് പുളളർ, വലംപിരിശംഖ്, കുബേർ പുഞ്ചി അങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ. ആ ശ്രേണിയിലേക്ക് ഏറ്റവും പുതിയതായി എത്തുകയാണ് ഈ അൽഭുതമരുന്ന്. കാഞ്ഞങ്ങാട്ട് പിടിയിലായ അദ്ഭുത മരുന്നുവിൽപ്പന സംഘത്തെക്കുറിച്ചുള്ള അന്വേഷണം നീളുന്നത് കോടികളുടെ തട്ടിപ്പിലേക്ക്. ഡോക്ടർമാരാണ് സ്റ്റിങ് ഓപ്പറേഷനിലൂടെ സംഭവം പുറത്തുകൊണ്ടുവന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം ഈ മരുന്ന് വൻതോതിൽ വിറ്റഴിച്ചിട്ടുണ്ടെന്ന് പ്രഥമികാന്വേഷണത്തിൽ ബോധ്യപ്പെട്ടതായി സ്റ്റിങ് ഓപ്പറേഷന് നേതൃത്വം നൽകിയ ഡോ. ടി.വി.പദ്മനാഭൻ പറഞ്ഞു. ഇന്റർനെറ്റിൽ പരസ്യം…
Read Moreറഹ്മാന്‍ നായകനാവുന്ന ‘7’ – ന്‍റെ ട്രെയിലര്‍ റിലീസായി!!
റഹ്മാന്‍ നായകനാവുന്ന തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രമായ ‘7’ – ന്‍റെ ട്രെയിലര്‍ റിലീസായി. ഇന്‍വെസ്റ്റിഗേഷന്‍ സസ്‌പെന്‍സ് സൈക്കോ ത്രില്ലറായ ഈ ചിത്രത്തില്‍ വിജയ് പ്രകാശ് എന്ന പോലീസ് കമ്മീഷണര്‍ നായക കഥാപാത്രമാണ് റഹ്മാന്‍റേത്. റഹ്മാന്‍ ആദ്യന്തം കാക്കി ഉടുക്കാത്ത പോലീസ് ഓഫീസറായിട്ടാണ് അഭിനയിക്കുന്നത് എന്നത് പ്രത്യേകതയാണ്. സെവനില്‍ റെജീന കസാന്ദ്ര, നന്ദിത ശ്വേതാ, അദിതി ആര്യാ, അനീഷാ അംബ്രോസ്, പൂജിതാ പൊന്നാട, തൃദാ ചൗധരി എന്നീ ആറു നായികമാരാണുള്ളത്. തെലുങ്കിലെ യുവ നായകന്‍ ഹവിഷ് പ്രതിനായക ഛായയുള്ള കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഛായാഗ്രാഹകന്‍ കൂടിയായ…
Read Moreവഴിയില്‍ വച്ച് കണ്ട പ്രസവവേദന അടുത്ത നാടോടി സ്ത്രീയെ ആശുപത്രിയിലാക്കി,പ്രസവത്തിന് ശേഷം അമ്മ മുങ്ങി;ഒരു ബന്ധുവിനെ പോലെ മാസം തികയാതെ പ്രസവിച്ച കുട്ടിക്ക് 3 ആഴ്ചയോളം കാവല്‍ നിന്ന് ഓട്ടോ റിക്ഷ ഡ്രൈവര്‍;നഗരത്തില്‍ അവശേഷിക്കുന്ന”നന്മമരം”ബാബു രുദ്രപ്പക്ക് എങ്ങും കയ്യടി.
ബെംഗളൂരു :നഗരത്തില്‍ നമ്മള്‍ എല്ലാവരും ഏറ്റവും കൂടുതല്‍ തല്ലു കൂടിയിട്ടുണ്ടാവുക ഓട്ടോ ഡ്രൈവര്‍ മാരോട് ആയിരിക്കും,അവര്‍ നിശ്ചയിക്കുന്ന തുകക്ക് അവര്‍ നിശ്ചയിക്കുന്ന സ്ഥലത്ത് ഇറക്കിവിടുക എന്നത് ആണല്ലോ സാധാരണ അവരുടെ രീതികള്‍,എന്നാല്‍ ഈ മേഖലയിലും ദൈവ ദൂതന്മാര്‍ ഉണ്ട്, ഈ ലോകത്ത് സഹജീവികളോട് നിസ്വാർത്ഥമായ അനുകമ്പ കാത്തുസൂക്ഷിക്കുന്ന നല്ല മനുഷ്യർ അമ്പേ ഇല്ലാതായിട്ടില്ല എന്ന് തെളിയിക്കുന്ന ഒരു ‘നല്ല വാർത്ത’ ഇക്കഴിഞ്ഞ ദിവസം നഗരത്തില്‍ നിന്നും പുറത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ മാസമാണ് ഈ വാർത്തയ്ക്കാധാരമായ സംഭവപരമ്പരയുടെ തുടക്കം. ഉച്ചയ്ക്ക് രണ്ടരമണിയോടെ ഊണുകഴിക്കാൻ വേണ്ടി വൈറ്റ്‌ഫീൽഡിലുള്ള തന്റെ…
Read More