ആവേശോജ്ജ്വലമായ പോരാട്ടം നടത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ് വീണ്ടും ഒന്നാമത്

ചെന്നൈ: ഇന്നലെ നടന്ന ഐപിഎല്ലില്‍ ആവേശോജ്ജ്വലമായ പോരാട്ടം നടത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ് ഒന്നാമതെത്തി. 22 റണ്‍സിനാണ് പഞ്ചാബിനെ ചെന്നൈ തോല്‍പിച്ചത്‌. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ചെന്നൈ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് എടുത്തു.  മറുപടി ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് മാത്രമേ എടുക്കാന്‍ കഴിഞ്ഞുള്ളൂ. മധ്യ ഓവറുകളില്‍ പഞ്ചാബ് വിജയത്തിലേക്ക് കുതിക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളില്‍ ചെന്നൈ പഞ്ചാബ് ബാറ്റ്‌സ്മാന്മാരെ തളച്ചിട്ടു. തുടക്കത്തില്‍ തന്നെ ക്രിസ് ഗെയിലിനേയും മായങ്ക് അഗര്‍വാളിനേയും പുറത്താക്കിയ…

Read More

ആവശ്യത്തിന് കിണറുകളോ ജലവിതരണ സംവിധാനങ്ങളോ ഇല്ല;കുടകിലെ ഗോത്ര വിഭാഗം തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നു.

അടിസ്ഥാന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ഒരുങ്ങുകയാണ് കുടഗിലെ ഗോത്ര വിഭാഗം.വിരാജ് പെട്ട് മാടുഹട്ടിയിലെ ജനങ്ങളാണ് മാറിവരുന്ന ജനപ്രതിനിധികള്‍ക്ക് എതിരെ രംഗത്ത് വന്നത്. ആവശ്യത്തിന് കിണറുകളോ ജലവിതരണ സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ കുടിക്കാനും മറ്റു ആവശ്യത്തിനും വേണ്ടി വളരെ ദൂരെ യുള്ള കാട്ടരുവികളില്‍ നിന്നാണ് വെള്ളം കൊണ്ടുവരുന്നത്. പഞ്ചായത്ത് ശുചി മുറികള്‍ നിര്‍മിച്ചിരുന്നു എങ്കിലും വെള്ളം ഇല്ലാത്തതിനാല്‍ ഇവ ഉപയോഗ ശൂന്യമായി.

Read More

ഉഡുപ്പി-ചിക്കമഗളൂരു മണ്ഡലത്തിൽ കോൺഗ്രസ് വിമതസ്ഥാനാർഥിയായി മത്സരിക്കുന്ന അമൃത് ഷേണായിയെ പാർട്ടിയിൽനിന്ന് ആറ് വർഷത്തേക്ക് സസ്പെൻഡ് ചെയ്തു.

ബെംഗളൂരു: ഉഡുപ്പി-ചിക്കമഗളൂരു മണ്ഡലത്തിൽ കോൺഗ്രസ് വിമതസ്ഥാനാർഥിയായി മത്സരിക്കുന്ന അമൃത് ഷേണായിയെ പാർട്ടിയിൽനിന്ന് ആറ് വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. കോൺഗ്രസിന് ശക്തമായ സ്വാധീനമുള്ള മണ്ഡലം ജെ.ഡി.എസിന് വിട്ടുകൊടുത്തതിൽ പ്രാദേശിക നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അമൃത് ഷേണായി സ്വതന്ത്രനായി പത്രിക സമർപ്പിച്ചത്. പത്രിക പിൻവലിക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം തള്ളിയതിനെത്തുടർന്നാണ് കോൺഗ്രസ് അച്ചടക്കനടപടി സ്വീകരിച്ചത്. കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യസ്ഥാനാർഥി പ്രമോദ് മാധവരാജിനെതിരേയാണ് അമൃത് ഷേണായി പത്രിക സമർപ്പിച്ചത്. സിറ്റിങ് എം.പി. ശോഭ കരന്തലജെയാണ് ബി.ജെ.പി. സ്ഥാനാർഥി. കോൺഗ്രസ്-ദൾ സഖ്യധാരണയിൽ മണ്ഡലം ജനതാദൾ -എസിന് വിട്ടുകൊടുത്തിരുന്നു. എന്നാൽ, കോൺഗ്രസിലെ…

Read More

പ്രകാശ്‌രാജ് സ്വതന്ത്രനായി മത്സരിക്കുന്ന ബെംഗളൂരു സെൻട്രൽ ഇക്കുറി ശക്തമായ ത്രികോണമത്സരത്തിനാകും വേദിയാവുക!

ബെംഗളൂരു: തുടർച്ചയായി മൂന്നാം ജയം തേടിയിറങ്ങുന്ന ബി.ജെ.പി.യുടെ പി.സി. മോഹന് വെല്ലുവിളിയായി കോൺഗ്രസിലെ റിസ്‌വാൻ അർഷാദും പ്രകാശ് രാജും. നടൻ പ്രകാശ്‌രാജ് സ്വതന്ത്രനായി മത്സരിക്കുന്ന ബെംഗളൂരു സെൻട്രൽ ഇക്കുറി ശക്തമായ ത്രികോണമത്സരത്തിനാകും വേദിയാവുക. മതേതര വോട്ടുകളിൽ നല്ലൊരു ശതമാനവും പ്രകാശ് രാജിന് പോകുന്നത് കോൺഗ്രസിനാകും തിരിച്ചടിയാവുക. കോൺഗ്രസും ജെ.ഡി.എസും ഒന്നിച്ച് മത്സരിക്കുന്നത് ഭീഷണിയാകില്ലെന്നാണ് ബി.ജെ.പി.യുടെ പ്രതീക്ഷ. നിയമസഭാ മണ്ഡലങ്ങളിലെ കണക്കു നോക്കിയാൽ കോൺഗ്രസിന് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അനുകൂലമാകുമോ എന്ന് കണ്ടറിയണം. കഴിഞ്ഞ തവണയും റിസ്‌വാൻ പരാജയപ്പെട്ടിരുന്നു. എന്നാൽ, ഇത്തവണ ജെ.ഡി.എസുമായി ഒന്നിച്ച…

Read More

അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദ്ദനത്തിന് ഇരയായ ബാലൻ മരണത്തിന് കീഴടങ്ങി.

തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനത്തിനിരയായ എഴുവയസുകാരന്‍ മരണത്തിന് കീഴടങ്ങി. നീണ്ട പത്ത് ദിവസം വെന്‍റിലേറ്ററില്‍ മരണത്തോട് മല്ലിട്ട ശേഷമാണ് കേരളത്തിന്‍റെ ഹൃദയത്തെ നൊമ്പരപ്പെടുത്തി കൊണ്ട് ഏഴ് വയസുകാരന്‍ മരണത്തിന് കീഴടങ്ങിയെന്ന വാര്‍ത്ത പുറത്തു വരുന്നത്. ഇന്നലെ മുതല്‍ കുട്ടിയുടെ കുടലിന്‍റെ പ്രവര്‍ത്തനം തീരെ മോശമായിരുന്നുവെന്നും ഭക്ഷണം കൊടുക്കാന്‍ സാധിക്കാത്ത സ്ഥിതിയായിരുന്നുവെന്നും കുട്ടി ചികിത്സയില്‍ കഴിഞ്ഞ കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ആര്യന്‍ മരണം വിവരം പങ്കുവച്ചു കൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് രാവിലെയോടെ കുട്ടിയുടെ ഹൃദയമിടിപ്പ് ദുര്‍ബലമായി തുടങ്ങി. രാവിലെ സര്‍ക്കാര്‍ നിയോഗിച്ച…

Read More

ഭർതൃസഹോദരനും കുടുംബവും ചേർന്ന് വിധവയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയെ നടുറോഡിൽ വിവസ്ത്രയാക്കി മർദ്ദിച്ചു.

ബെംഗളൂരു : നടുറോഡിൽ വെച്ച് യുവതിയെ വിവസ്ത്രയാക്കി ഭർതൃസഹോദരനും കുടുംബവും ചേർന്ന് ക്രൂരമായി മർദിച്ചു. ബാംഗ്ലൂരിലെ കമ്മനഹള്ളി എന്ന സ്ഥലത്താണ് സംഭവം. കത്തി കൊണ്ട് യുവതിയെ കുത്തിപ്പരിക്കേൽപ്പിക്കാനും ശ്രമം നടന്നു. യുവതിയുടെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. ഭർതൃസഹോദനും കുടുംബത്തിനും എതിരെ യുവതി ബനസ്വാടി പൊലീസിൽ പരാതി നൽകി. ആക്രമണത്തിന് ഇരയായ യുവതി വിധവയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. കഴിഞ്ഞ ജനുവരിയിലാണ് ഇവരുടെ ഭർത്താവ് ശിവകുമാർ മരിച്ചത്. ഇതേ തുടർന്ന് ഭർതൃസഹോദരൻ സതീഷിന്റെയും കുടുംബത്തിന്റെയും കൂടെ ബെനസ്വാടിയിലാണ് യുവതിയും കുട്ടികളും താമസിച്ചിരുന്നത്. ബുധനാഴ്‌ച്ച സഹോദരന്റെ ഭാര്യ പ്രമീളയും…

Read More

കന്നഡികർക്ക് ഇന്ന് പുതുവർഷാരംഭം;എല്ലാ വായനക്കാർക്കും”ഉഗാദി ഹബ്ബദ ഹാർദ്ദിക ശുഭാശയഗളു”!

ബെംഗളൂരു : കർണാടകക്കും ആന്ധ്രക്കും തെലുങ്കാനക്കും ഇന്ന് പുതുവർഷാരംഭം. ചൈത്രമാസത്തിന്റെ ആദ്യ ദിവസമായ ഇന്നാണ് പ്രാദേശിക കലണ്ടറുകൾ ആരംഭിക്കുന്നത്, ഉഗാദി (യുഗ-ആദി) എന്ന പേരുള്ള ഈ ദിവസത്തിലാണ്. മാവിലകൊണ്ടും പൂവുകൾ കൊണ്ടും തോരണങ്ങൾ ഉണ്ടാക്കി വീടലങ്കരിച്ചു കൊണ്ടാണ് കന്നഡികർ ഉഗാദിയെ വരവേൽക്കുന്നത്. കയപ്പ് വേപ്പ്, ശർക്കര അടക്കം നവരസങ്ങൾ നാവിന് നൽകുന്ന വിഭവങ്ങൾ പാചകം ചെയ്ത് കഴിക്കുന്നതോടൊപ്പം ,ഹോളിഗെ (ഒബ്ബട്ടു) എന്ന മധുര പലഹാരം ഈ ദിവസത്തെ പ്രധാന ഭക്ഷണമാണ്. പുതുവസ്ത്രമണിഞ്ഞ് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ആശംസകൾ കൈമാറുന്നതും ഒരു പ്രധാന ആകർഷണമാണ്. എല്ലാ വായനക്കാർക്കും…

Read More

ആവേശത്തിൽ തുടങ്ങി, പക്ഷെ വീണ്ടും നിരാശയിൽ അവസാനിച്ചു; ബെംഗളൂരുവിന് അഞ്ചാം തോൽവി.

ബെംഗളൂരു: റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ കഷ്ടകാലം തീരുന്നില്ല. സീസണിലെ തുടര്‍ച്ചയായ അഞ്ചാമത്തെ മല്‍സരത്തിലും ആര്‍സിബിക്കു തോല്‍വി നേരിട്ടു. ഇത്തവണ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് കോലിക്കൂട്ടത്തിന്റെ അന്തകരായത്. വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലിന്റെ സംഹാര താണ്ഡവം ആര്‍സിബിയുടെ കഥ കഴിച്ചു. ആദ്യം ബാറ്റ് ചെയ്ത ശേഷം മൂന്നു വിക്കറ്റിന് 205 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടിയപ്പോള്‍ ആര്‍സിബി ആദ്യ ജയം സ്വപ്‌നം കണ്ടിരുന്നു. പക്ഷെ റസ്സല്‍ 13 പന്തില്‍ ഏഴു സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കം പുറത്താവാതെ 48 റണ്‍സാണ് വാരിക്കൂട്ടിയത്. 19.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ കെകെആര്‍ ലക്ഷ്യം…

Read More

ആദായ നികുതിവകുപ്പ് ഉദ്യോഗസ്ഥർ സി.ബി.ഐ.യുടെ പിടിയിലായത് നാടകീയമായ രീതിയിൽ!!

ബെംഗളൂരു: ആദായ നികുതിവകുപ്പ് ഉദ്യോഗസ്ഥർ സി.ബി.ഐ.യുടെ പിടിയിലായത് നാടകീയമായ രീതിയിൽ!! ഭൂമിയിടപാട് സ്ഥാപനത്തിനെതിരേയുള്ള അന്വേഷണം ഒഴിവാക്കുന്നതിന് കൈക്കൂലി വാങ്ങിയ രണ്ട് ആദായ നികുതി ഉദ്യോഗസ്ഥരായ നാഗേഷ്, നരേന്ദ്രർ സിങ് എന്നിവരാണ് അറസ്റ്റിലായത്. സ്ഥാപന ഉടമയിൽനിന്ന് 14 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഇവരുടെ ഫ്ളാറ്റിൽ നടന്ന പരിശോധനയിൽ 1.65 കോടി രൂപയും കണ്ടെടുത്തു. നാഗേഷിനുവേണ്ടി ഭൂമിയിടപാട് സ്ഥാപന ഉടമയിൽ നിന്നും പണമാവശ്യപ്പെട്ടത് നരേന്ദ്രർ സിങ്ങാണ്. ആദായനികുതി ഉദ്യോഗസ്ഥരുടെ ഓഫീസിൽ നടത്തിയ പരിശോധനയിൽ നിക്ഷേപം സംബന്ധിച്ച രേഖകളും പിടിച്ചെടുത്തു. നികുതിവെട്ടിപ്പ് കേസിൽ അന്വേഷണം ഒഴിവാക്കുന്നതിന് ഇവർ…

Read More

നിർമാണത്തിലിരുന്ന ബഹുനില പാർക്കിങ് കെട്ടിടം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു

ബെംഗളൂരു: യശ്വന്തപുരയിൽ നിർമാണത്തിലിരുന്ന ബഹുനില പാർക്കിങ് കെട്ടിടം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു. പാർക്കിങ് കേന്ദ്രത്തിന്റെ ഒന്നാമത്തെ നിലയിൽ ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ ദേഹത്തേക്ക് ഒരുഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ നാലു മണിയോടെയായിരുന്നു അപകടം. ബംഗാൾ സ്വദേശി രാഹുൽ കുമാർ, ബിഹാർ സ്വദേശി രാജേഷ് എന്നിവരാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മറ്റുള്ളവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 12 തൊഴിലാളികൾ ഒന്നാംനിലയിൽ കിടപ്പുണ്ടായിരുന്നു. അഗ്നിശമനസേനയും പോലീസും പ്രദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് സൈറ്റ് എൻജിനീയറെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തെന്ന് ആർ.എം.സി. യാർഡ് പോലീസ് സ്‌റ്റേഷൻ…

Read More