കൊച്ചി: ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കേരളാ കോൺഗ്രസ് ചെയർമാൻ കെ എം മാണിയുടെ ആരോഗ്യനില അതീവ ഗുരുതരം. വൃക്കകൾ തകരാറിൽ ആയതിനാൽ ഡയാലിസിസ് തുടരുകയാണ്. പകൽ സമയങ്ങളിൽ ഓക്സിജനും രാത്രി വെന്റിലേറ്ററും ഉപയോഗിക്കുന്നുണ്ട്. ശ്വാസതടസം ഉണ്ട്. രക്തത്തിൽ ഓക്സിജൻ അളവ് കുറവാണെന്ന് ലേക്ക്ഷോറിലെ ഡോക്ടര്‍ മോഹന്‍ മാത്യു വിശദമാക്കി. മുതിർന്ന ഡോക്ടർമാരുടെ മേൽനോട്ടത്തിൽ തീവ്ര പരിചരണവിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവിൽ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ മെഡിക്കൽ ബുളളറ്റിനിലൂടെ അറിയിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ഒന്നരമാസം മുമ്പാണ് കെ…
Read MoreMonth: April 2019
വിവിപാറ്റ് എണ്ണണമെന്ന് സുപ്രീം കോടതി വിധിച്ചു!!
ന്യൂഡൽഹി : എല്ലാം മണ്ഡലങ്ങളിലും അഞ്ച് ശതമാനം വിവിപാറ്റുകൾ എണ്ണണമെന്ന് കോടതി പറഞ്ഞു. 50 ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി വിധിപറഞ്ഞത്. ഒരു ശതമാനം വിവിപാറ്റ് എണ്ണാൻ ഒരു മണിക്കൂറെങ്കിലും വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ചില മണ്ഡലങ്ങളിൽ ഇതിൽ കൂടുതൽ സമയം ആവശ്യമായി വരും. ഇതോടെ ഫലം പുറത്തുവരുന്ന സമയത്തിന് താമസം ഉണ്ടായേക്കാം. വിവി പാറ്റ് എണ്ണിയാൽ വോട്ടെണ്ണൽ അഞ്ച് ദിവസം വരെ നീളാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു.അതേസമയം…
Read Moreകഴിഞ്ഞ അഞ്ച് വർഷം ‘സുവർണ്ണകാലം’; ബിജെപി പ്രകടപത്രിക ‘സങ്കൽപ് പത്ര്’ പുറത്തിറക്കി.
ഡൽഹി: കഴിഞ്ഞ അഞ്ച് വർഷം ഇന്ത്യയുടെ സുവർണ്ണകാലമായിരുന്നെന്ന്രാജ്‌നാഥ് സിംഗ്. ലോക്സഭ തിരഞ്ഞെടുപ്പിനായുള്ള പ്രകടപത്രിക ‘സങ്കൽപ് പത്ര്’ ബിജെപി പുറത്തിറക്കി. 75–ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ 75 പദ്ധതികൾ. ഏകീകൃത സിവിൽകോഡും പൗരത്വബില്ലും നടപ്പാക്കും. ആറു കോടി ജനങ്ങളുമായി സംസാരിച്ച് തയാറാക്കിയ പത്രികയാണെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുമെന്ന് ബിജെപി പ്രകടനപത്രികയിൽ പറയുന്നു.
Read Moreരാഷ്ട്രീയത്തിൽ തന്നെ ഇല്ലാതാക്കാൻ ചിലർ ഗൂഢാലോചന നടത്തുന്നു; കുമാരസ്വാമി!!
ബെംഗളൂരു: മാണ്ഡ്യയിൽ മകനെ പരാജയപ്പെടുത്തി തന്നെ രാഷ്ട്രീയത്തിൽ ഇല്ലാതാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും, ഇതിനായി ചിലർ ഗൂഢാലോചന നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചു. മാണ്ഡ്യയിൽ സ്വതന്ത്ര സ്ഥാനാർഥി സുമലതയ്ക്ക് കോൺഗ്രസ് പ്രാദേശിക നേതൃത്വം പിന്തുണ നൽകുന്നതാണ് കുമാരസ്വാമിയെ പ്രകോപിച്ചത്. ചില കോൺഗ്രസുകാർ വിജയത്തിനായി പ്രവർത്തിക്കുന്നുണ്ട്. മറ്റു ചിലർ എതിരായി പ്രവർത്തിക്കുന്നു. എന്നാൽ ഇതിലൊന്നും ആശങ്കയില്ല. മാണ്ഡ്യയിലെ ദൾ എം.എൽ.എമാരെയും എം.എൽ.സിമാരെയും സിറ്റിങ് എം.പി. ശിവരാമഗൗഡയേയുമാണ് ഞാൻ വിശ്വസിക്കുന്നത്. മകൻ നിഖിൽ കുമാരസ്വാമിയുടെ വിജയത്തിന് സഖ്യകക്ഷിയായ കോൺഗ്രസിനെ ആശ്രയിക്കുന്നില്ല-കുമാരസ്വാമി പറഞ്ഞു. നിഖിൽ കുമാരസ്വാമിയെ പരാജയപ്പെടുത്തി എന്നെ…
Read Moreതികച്ചും ഏകപക്ഷീയമായ കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനെ നൈറ്റ്‌റൈഡേഴ്‌സ് തകര്‍ത്തു
ജയ്പൂര്‍: ഐപിഎല്ലിലെ മുന്‍ ചാംപ്യന്‍മാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് തകര്‍ത്തെറിഞ്ഞു. തികച്ചും ഏകപക്ഷീയമായ കളിയില്‍ എട്ടു വിക്കറ്റിന്റെ അനായാസ ജയമാണ് കെകെആര്‍ ആഘോഷിച്ചത്. കൊൽക്കത്ത പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ ആധിപത്യം പുലർത്തിയാണ് കൊൽക്കത്തയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ മുന്നോട്ടുവച്ച 140 റൺസ് വിജയലക്ഷ്യം 37 പന്തുകൾ ബാക്കി നിൽക്കെ രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തിയാണ് കൊൽക്കത്ത മറികടന്നത്. മറുപടി ബാറ്റിങില്‍ ക്രിസ് ലിന്‍ (50), സുനില്‍ നരെയ്ന്‍ (47)…
Read Moreആദ്യജയം തേടിയിറങ്ങിയ കോലിപ്പടയ്ക്ക് തുടര്‍ച്ചയായ ആറാം തോല്‍വി
ബെംഗളൂരു: ആദ്യജയം തേടിയിറങ്ങിയ കോലിപ്പടയ്ക്ക് തുടര്‍ച്ചയായ ആറാം തോല്‍വി. 4 വിക്കറ്റിന് ഡല്‍ഹി കാപ്പിറ്റല്‍സ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ തോൽപിച്ചു. സ്വന്തം മൈതാനത്ത് ആരാധകരെ നിരാശരാക്കുന്നതായിരുന്നു ബെംഗളൂരുവിന്റെ പ്രകടനം. ട്ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു മുന്നോട്ടുവച്ച 150 റൺസ് വിജയലക്ഷ്യം ഏഴ് പന്തുകൾ ശേഷിക്കെ ആറ് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഡൽഹി മറികടന്നത്. കുറഞ്ഞവിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്കായി ശ്രേയസ് അയ്യര്‍(67) അര്‍ധശതകം നേടി. പൃഥ്വിഷാ(28), കോളിന്‍ ഇന്‍ഗ്രാം(22), ഋഷഭ് പന്ത്(18) എന്നിവരും മോശമല്ലാത്ത പ്രകടനമാണ് പുറത്തെടുത്തത്. ബാറ്റ്‌സ്മാന്മാര്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ ബാംഗ്ലൂരിനായി ബൗളര്‍മാരും…
Read Moreനഗരത്തിൽ ഈ മാസം 16 മുതൽ 19 വരെ നിരോധനാജ്ഞ; രണ്ട് ദിവസം മദ്യനിരോധനം!
ബെംഗളൂരു : ലോക് സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നഗരത്തിൽ ഏപ്രിൽ 16 മുതൽ 19 വരെ നിരോധനാജ്ഞ ഏർപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണർ സുനീൽ കുമാർ അറിയിച്ചു. സുഖമമായി വോട്ടെടുപ്പ് നടത്തുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം അനുസരിച്ചാണ് ഈ നടപടി. 18 ന് ആണ് ബെംഗളുരു നഗരത്തിൽ വോട്ടെടുപ്പ്.ഇതേ ദിവസം വോട്ടെടുപ്പ് നടക്കുന്ന നഗരത്തിലെ 14 മണ്ഡലങ്ങളിൽ 16 ന് വൈകീട്ട് 6 മണി മുതൽ 18 ന് അർദ്ധരാത്രി വരെ മദ്യനിരോധനവും ഏർപ്പെടുത്തി.
Read Moreചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് ഇനി പുതിയ പേര്!
ചെന്നൈ: ഗസറ്റ് വിജ്ഞാപന പ്രകാരം ഒന്നര നൂറ്റാണ്ടായി ചെന്നൈ നഗരത്തിന്റെ അടയാളമായ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് ഇനി പുരട്ചി തലൈവര്‍ ഡോ. എം.ജി. രാമചന്ദ്രന്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റഷന്‍ എന്ന് അറിയപ്പെടും. എംജിആറിന്റെ ജന്മ ശതാബ്ദി വര്‍ഷമാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ ഇക്കാര്യം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തമിഴ്‌നാടിന്റെ ആവശ്യം ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് എതിര്‍പ്പുണ്ടാകാത്തതും പേരുമാറ്റത്തിന് അനുമതി നല്‍കുകയും ചെയ്തതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
Read Moreവ്യത്യസ്തനാകാനും ശ്രദ്ധിക്കപ്പെടാനും ഇങ്ങനെയും ഒരു ട്രെന്‍ഡ്!!!
വ്യത്യസ്തനാകാനും ശ്രദ്ധിക്കപ്പെടാനും ഇങ്ങനെയും ഒരു ട്രെന്‍ഡ്!! ആള്‍ക്കൂട്ടത്തില്‍ വ്യത്യസ്തരാകണമെന്നും ശ്രദ്ധിക്കപ്പെടണമെന്നും ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. മേകാത്, ടാറ്റൂ തുടങ്ങിയവയാണ് ഇങ്ങനെ ശ്രദ്ധ നേടാനായി കണ്ടെത്തിയ ചില പ്രമുഖ ട്രെന്‍ഡുകള്‍. എന്നാലിന്ന് ട്രെന്‍ഡിംഗ് പട്ടികയില്‍ ഈ പേരുകള്‍ കാണാനേയില്ല എന്നതാണ് വാസ്തവം. ടംഗ് സ്പ്ലിറ്റിംഗ്, സ്കാരിഫിക്കേഷന്‍, ഇയര്‍ പൊയിന്‍റിംഗ് എന്നിവയാണ് പട്ടികയില്‍ പിന്നീട് സ്ഥാനം നേടിയ ട്രെന്‍ഡുകള്‍. രൂപത്തില്‍ മാറ്റമുണ്ടാക്കുക, വ്യത്യസ്തമായി പ്രദര്‍ശിപ്പിക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് ആളുകള്‍ ഇതിനെല്ലാം മുന്‍കൈയെടുക്കുന്നത്. ഓസ്ട്രേലിയക്കാരനായ ചാള്‍സ് ബെന്‍റ്ലി തന്‍റെ ചെവികളുടെ ഒരു ഭാഗം തന്നെ നീക്കം ചെയ്താണ് വ്യത്യസ്തനായത്. ചെവിയുടെ ഉള്‍വശം പൂര്‍ണമായും…
Read Moreകളിക്കളത്തില്‍ കുട്ടിക്കളിയുമായി ക്യാപ്റ്റന്‍ കൂള്‍…!!
കിംഗ്സ് ഇലവന്‍ പഞ്ചാബിനെ തോല്‍പിച്ചതിനുശേഷം ധോണി ചെന്നൈ താരങ്ങളായ ഷെയ്ന്‍ വാട്സന്‍റെയും ഇമ്രാന്‍ താഹിറിന്‍റെയും കുട്ടികള്‍ക്കൊപ്പം കളിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ തരംഗമാകുന്നത്. കളിക്കളത്തില്‍ കളി നടക്കുമ്പോള്‍ മാത്രമല്ല കളി കഴിഞ്ഞാലും ക്യാപ്റ്റന്‍ കൂള്‍ കൂളാണ്. മത്സരത്തിനുശേഷം ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് ഓടിവന്ന ധോണി ഇരുവരുടെകൂടെ ഓടി കളിക്കുന്നതാണ് വീഡിയോ. ഒടുവില്‍ പകുതിദൂരം ഓടിയ ധോണി തിരിച്ചുവരുമ്പോള്‍ ജൂനിയര്‍ താഹിറിനെയും വാരിയെടുത്തുകൊണ്ടാണ് ഓടിയത്. ധോണിയെ പിടിക്കാനായി പിന്നാലെ ഓടിയ ജൂനിയര്‍ വാട്സനെ പറ്റിച്ച് ധോണി മടങ്ങുകയും ചെയ്തു. ഈ വീഡിയോ ചെന്നൈ സുപ്പര്‍ കിംഗ്സിന്‍റെ ഒഫീഷ്യല്‍…
Read More