കളിക്കളത്തില്‍ കുട്ടിക്കളിയുമായി ക്യാപ്റ്റന്‍ കൂള്‍…!!

കിംഗ്സ് ഇലവന്‍ പഞ്ചാബിനെ തോല്‍പിച്ചതിനുശേഷം ധോണി ചെന്നൈ താരങ്ങളായ ഷെയ്ന്‍ വാട്സന്‍റെയും ഇമ്രാന്‍ താഹിറിന്‍റെയും കുട്ടികള്‍ക്കൊപ്പം കളിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ തരംഗമാകുന്നത്. കളിക്കളത്തില്‍ കളി നടക്കുമ്പോള്‍ മാത്രമല്ല കളി കഴിഞ്ഞാലും ക്യാപ്റ്റന്‍ കൂള്‍ കൂളാണ്.

മത്സരത്തിനുശേഷം ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് ഓടിവന്ന ധോണി ഇരുവരുടെകൂടെ ഓടി കളിക്കുന്നതാണ് വീഡിയോ. ഒടുവില്‍ പകുതിദൂരം ഓടിയ ധോണി തിരിച്ചുവരുമ്പോള്‍ ജൂനിയര്‍ താഹിറിനെയും വാരിയെടുത്തുകൊണ്ടാണ് ഓടിയത്.

  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

ധോണിയെ പിടിക്കാനായി പിന്നാലെ ഓടിയ ജൂനിയര്‍ വാട്സനെ പറ്റിച്ച് ധോണി മടങ്ങുകയും ചെയ്തു. ഈ വീഡിയോ ചെന്നൈ സുപ്പര്‍ കിംഗ്സിന്‍റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജില്‍ ആണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
[masterslider id="10"]

Related posts