ആവേശോജ്ജ്വലമായ പോരാട്ടം നടത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ് വീണ്ടും ഒന്നാമത്

ചെന്നൈ: ഇന്നലെ നടന്ന ഐപിഎല്ലില്‍ ആവേശോജ്ജ്വലമായ പോരാട്ടം നടത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ് ഒന്നാമതെത്തി. 22 റണ്‍സിനാണ് പഞ്ചാബിനെ ചെന്നൈ തോല്‍പിച്ചത്‌.

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ചെന്നൈ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് എടുത്തു.  മറുപടി ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് മാത്രമേ എടുക്കാന്‍ കഴിഞ്ഞുള്ളൂ. മധ്യ ഓവറുകളില്‍ പഞ്ചാബ് വിജയത്തിലേക്ക് കുതിക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളില്‍ ചെന്നൈ പഞ്ചാബ് ബാറ്റ്‌സ്മാന്മാരെ തളച്ചിട്ടു.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

തുടക്കത്തില്‍ തന്നെ ക്രിസ് ഗെയിലിനേയും മായങ്ക് അഗര്‍വാളിനേയും പുറത്താക്കിയ ഹര്‍ഭജന്‍ സിംഗാണ് കളിയിലെ താരം. സര്‍ഫറാസ് ഖാന്‍ 67ഉം ലോകേഷ് രാഹുല്‍ 55 ഉം റണ്‍സെടുത്തെങ്കിലും ടീമിനെ ജയത്തിലെത്തിക്കാനായില്ല.

ഫാഫ് ഡു പ്‌ളെസ്സിസ് 54 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ വേഗത്തില്‍ സ്‌കോര്‍ ചെയ്ത ധോണി 23 പന്തില്‍ 37 റണ്‍സുമായി പുറത്താകാതെ നിന്നു. ഇതോടെ, അഞ്ച് മത്സരങ്ങളില്‍ നാലും ജയിച്ച് ചെന്നൈ പോയിന്റ് പട്ടികയില്‍ വീണ്ടും ഒന്നാമതായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts