ഭർതൃസഹോദരനും കുടുംബവും ചേർന്ന് വിധവയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയെ നടുറോഡിൽ വിവസ്ത്രയാക്കി മർദ്ദിച്ചു.

ബെംഗളൂരു : നടുറോഡിൽ വെച്ച് യുവതിയെ വിവസ്ത്രയാക്കി ഭർതൃസഹോദരനും കുടുംബവും ചേർന്ന് ക്രൂരമായി മർദിച്ചു. ബാംഗ്ലൂരിലെ കമ്മനഹള്ളി എന്ന സ്ഥലത്താണ് സംഭവം. കത്തി കൊണ്ട് യുവതിയെ കുത്തിപ്പരിക്കേൽപ്പിക്കാനും ശ്രമം നടന്നു. യുവതിയുടെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. ഭർതൃസഹോദനും കുടുംബത്തിനും എതിരെ യുവതി ബനസ്വാടി പൊലീസിൽ പരാതി നൽകി.

ആക്രമണത്തിന് ഇരയായ യുവതി വിധവയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. കഴിഞ്ഞ ജനുവരിയിലാണ് ഇവരുടെ ഭർത്താവ് ശിവകുമാർ മരിച്ചത്. ഇതേ തുടർന്ന് ഭർതൃസഹോദരൻ സതീഷിന്റെയും കുടുംബത്തിന്റെയും കൂടെ ബെനസ്വാടിയിലാണ് യുവതിയും കുട്ടികളും താമസിച്ചിരുന്നത്.

  'ഇനി ആ പുഞ്ചിരി മിസ്സ് ചെയ്യും'; ഒരിക്കൽ പോലും ട്രിപ്പ് വൈകിപ്പിച്ചില്ല, ഒരൊറ്റ അപകടം പോലുമില്ല! കർണാടക ആർ.ടി.സിയിലെ ആ അപൂർവ്വ റെക്കോർഡുകാരന് രാജകീയ യാത്രയയപ്പ്

ബുധനാഴ്‌ച്ച സഹോദരന്റെ ഭാര്യ പ്രമീളയും യുവതിയും തമ്മിൽ വഴക്കുണ്ടായിരുന്നു. യുവതി ലൈംഗിക തൊഴിലാളിയാണെന്ന് ആരോപിച്ച് യുവതിയോട് കയർത്ത പ്രമീള ഇവർക്ക് നേരെ ഇവർ ചെരുപ്പും കല്ലുകളും എടുത്ത് എറിഞ്ഞു. ഇതോടൊപ്പം പ്രമീളയുടെ മകളും ആക്രമണത്തിന് കൂടി. ശിവകുമാറിന്റെ സഹോദരനാണ് യുവതിയുടെ വസ്ത്രങ്ങൾ അഴിച്ചു കളഞ്ഞത്. ഉടൻ തന്നെ വീട് വിട്ട് ഇറങ്ങണമെന്നും പ്രമീള യുവതിയോട് ആവശ്യപ്പെട്ടു. യുവതി തൊഴിൽ രഹിതയാണ്.

  ബെംഗളൂരു നഗര വികസന പദ്ധതികൾ ഇനി വിരൽത്തുമ്പിൽ; പദ്ധതി പുരോഗതി അറിയാൻ 'സിറ്റി ലാറ്റെ' പ്ലാറ്റ്‌ഫോം

ഈ സംഭവത്തിനു ശേഷം യുവതി പ്രമീളയ്ക്ക് എതിരെ ബനസ്വാടി പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതരായാണ് സഹോദരനും പ്രമീളയും ഇവരുടെ കുട്ടികളും യുവതിയെ ആക്രമിച്ചത്. യുവതിയുടെ കുട്ടികൾ സംഭവങ്ങൾ മൊബൈലിൽ റെക്കോർഡ് ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൊബൈൽ ഫോൺ ഒളിപ്പിച്ചുവെച്ചുള്ള 'തമാശ'; ബെംഗളൂരുവിൽ സുഹൃത്തിന്റെ കുത്തേറ്റു യുവാവ് മരിച്ചു
[masterslider id="10"]

Related posts