പ്രകാശ്‌രാജ് സ്വതന്ത്രനായി മത്സരിക്കുന്ന ബെംഗളൂരു സെൻട്രൽ ഇക്കുറി ശക്തമായ ത്രികോണമത്സരത്തിനാകും വേദിയാവുക!

ബെംഗളൂരു: തുടർച്ചയായി മൂന്നാം ജയം തേടിയിറങ്ങുന്ന ബി.ജെ.പി.യുടെ പി.സി. മോഹന് വെല്ലുവിളിയായി കോൺഗ്രസിലെ റിസ്‌വാൻ അർഷാദും പ്രകാശ് രാജും. നടൻ പ്രകാശ്‌രാജ് സ്വതന്ത്രനായി മത്സരിക്കുന്ന ബെംഗളൂരു സെൻട്രൽ ഇക്കുറി ശക്തമായ ത്രികോണമത്സരത്തിനാകും വേദിയാവുക. മതേതര വോട്ടുകളിൽ നല്ലൊരു ശതമാനവും പ്രകാശ് രാജിന് പോകുന്നത് കോൺഗ്രസിനാകും തിരിച്ചടിയാവുക.

കോൺഗ്രസും ജെ.ഡി.എസും ഒന്നിച്ച് മത്സരിക്കുന്നത് ഭീഷണിയാകില്ലെന്നാണ് ബി.ജെ.പി.യുടെ പ്രതീക്ഷ. നിയമസഭാ മണ്ഡലങ്ങളിലെ കണക്കു നോക്കിയാൽ കോൺഗ്രസിന് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അനുകൂലമാകുമോ എന്ന് കണ്ടറിയണം. കഴിഞ്ഞ തവണയും റിസ്‌വാൻ പരാജയപ്പെട്ടിരുന്നു. എന്നാൽ, ഇത്തവണ ജെ.ഡി.എസുമായി ഒന്നിച്ച ശേഷമുള്ള ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പായതിനാൽ ഗുണം ചെയ്യുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.

  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്

മണ്ഡലത്തിൽ ആകെയുള്ള എട്ട് നിയമസഭാ മണ്ഡലങ്ങളിൽ മൂന്നെണ്ണം മാത്രമേ ബി.ജെ.പി.ക്ക് ഒപ്പമുള്ളൂ. ബാക്കി അഞ്ചെണ്ണം കോൺഗ്രസിന്റെ കൂടെയാണ്. സി.വി. രാമൻനഗർ, രാജാജി നഗർ, മഹാദേവപുര എന്നീ മണ്ഡലങ്ങളാണ് ബി.ജെ.പി.യുടെ കൈവശമുള്ളത്. സർവജ്ഞനഗർ, ശിവാജിനഗർ, ശാന്തിനഗർ, ഗാന്ധിനഗർ, ചാമരാജ്‌പേട്ട് എന്നിവ കോൺഗ്രസിന്റെ കൈവശമാണ്.

  ബെംഗളൂരു-കേരള റൂട്ടുകളിൽ ഇനി 'പല്ലക്കി' യാത്ര; പ്രതിദിന നോൺ എസി സ്ലീപ്പർ സർവീസുകളുമായി കർണാടക ആർടിസി; റൂട്ടും നിരക്കും അറിയാൻ വായിക്കാം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
[masterslider id="10"]

Related posts