നഗരത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഭൂഗർഭപാത വരുന്ന നമ്മ മെട്രോ പിങ്ക് ലൈൻ 2026 ഡിസംബറോടെ

ബെംഗളൂരു : ബെംഗളൂരുവിലെ ഏറ്റവും ദൈർഘ്യമേറിയ ഭൂഗർഭപാത വരുന്ന നമ്മ മെട്രോ പിങ്ക് ലൈൻ 2026-ൽ പൂർത്തിയാകുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) ചീഫ് എൻജിനീയർ (ഭൂഗർഭ പാത) സുബ്രഹ്മണ്യ ഗുദ്‌ഗെ പറഞ്ഞു.

എം.ജി. റോഡിൽ നിർമാണത്തിലുള്ള ഭൂഗർഭപാത സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഔട്ടർ റിങ് റോഡിൽ നാഗവാര മുതൽ ബെന്നാർഘട്ട റോഡിലെ കലേന അഗ്രഹാര വരെ 21.3 കിലോമീറ്ററാണ് പിങ്ക് ലൈൻ. ഇതിൽ 13.8 കിലോമീറ്റർ ഭൂഗർഭപാതയും 7.5 കിലോമീറ്റർ എലവേറ്റഡ് പാതയുമാണ്.

  റോഡിൽ കെട്ടിപ്പിടിച്ചും ചുംബിച്ചും കമിതാക്കകളുടെ 'ലീലാവിലാസം'; ഇരുവരെയും വഴിയിൽ തടഞ്ഞ് നാട്ടുകാർ

പിങ്ക് ലൈൻ രണ്ടു ഘട്ടമായി തുറക്കാനാണ് ബി.എം.ആർ.സി.എൽ. ലക്ഷ്യമിടുന്നത്. ഭൂഗർഭ പാത ഉൾപ്പെടുന്ന നാഗവാര മുതൽ ഡെയറി സർക്കിൾ വരെയുള്ള ഭാഗമാണ് 2026 ഡിസംബറിൽ തുറക്കുന്നത്.

കഴിഞ്ഞ ഒക്ടോബറിലാണ് നഗരത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഭൂഗർഭപാതയുടെ തുരങ്ക നിർമാണം പൂർത്തിയായത്.

സിവിൽ ജോലികളും ട്രാക്ക് സ്ഥാപിക്കൽ ജോലികളുമുൾപ്പെടെ 90 ശതമാനത്തിലേറെ ജോലികൾ പൂർത്തിയായിട്ടുണ്ട്.

  വ്യവസായി സി.ജെ. റോയിയുടെ മരണം: പിന്നിൽ സിനിമാ നടിയുടെ 'ഹണിട്രാപ്പ്'? വെളിപ്പെടുത്തലുമായി അന്വേഷണ സംഘം

സ്റ്റേഷൻ നിർമാണം, സിഗ്നലിങ്, ടെലികമ്യൂണിക്കേഷൻസ്, വൈദ്യുതി വിതരണം, എ.സി., ലിഫ്റ്റ്, എസ്‌ക്കലേറ്റർ തുടങ്ങിയ ജോലികൾ പൂർത്തിയാകാനുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബീഫ് വിവാദത്തെ തുടർന്നുണ്ടായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ഷിയാസ്
[masterslider id="10"]

Related posts

Click Here to Follow Us