നഗരത്തിൽ വേനൽ ഇത്തവണ നേരത്തെ;

ബെംഗളൂരു: ശൈത്യകാലം നേരത്തെ തീർന്ന് ഇനി വേനലിനു വഴിയൊരുക്കുകയാണ് നഗരത്തിലെ കാലാവസ്ഥ.

പെട്ടന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങളും പതിവിനു വിരുദ്ധമായി നേരത്തെ ആരംഭിച്ച ചൂടും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ഇനി വരുന്ന ദിവസങ്ങളിലും താപനില വർധിക്കുവാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കുന്നത്.

ബെംഗളൂരു, ബാഗൽകോട്ട്, ധാർവാഡ്, ഗദഗ്, മാണ്ഡ്യ, കലബുറഗി, ചിത്രദുർഗ, ദാവൻഗരെ, ചിന്താമണി, മൈസൂരു എന്നിവയുൾപ്പെടെ കർണാടകയിലെ പല പ്രദേശങ്ങളിലും താപനില കൂടുതലാണ്. അതേസമയം, കർണാടകയിലെ മറ്റ് പ്രദേശങ്ങളിൽ സാധാരണ താപനിലയാണ് അനുഭവപ്പെടുന്നത്.

  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം

അതേസമയം, രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ഇടങ്ങളിലൊന്നായ ഡൽഹിയിലെ ചൂടിനേക്കാൾ കൂടുലാണ് ബെംഗളൂരുവിലെ താപനില എന്ന് കണക്കുകൾ പറയുന്നു.

കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ പരമാവധി താപനില 33.3 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയപ്പോൾ അതേ ദിവസത്തെ ഡൽഹിയിലെ ഏറ്റവും ഉയർന്ന താപനില 29 ഡിഗ്രി സെൽഷ്യസാണ് അനുഭവപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫുട്ട്പാത്തിലെ കയ്യേറ്റക്കാരെ ഒഴുപ്പിച്ചു, പക്ഷേ നഗരമധ്യത്തിലെ ഈ 'ലൈവ് ബോംബുകൾ' ആര് മാറ്റും?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു
[masterslider id="10"]

Related posts