ബെംഗളൂരു റെയിൽവേ ഡിവിഷനിൽ 15 സ്റ്റേഷനുകൾ ഉൾപ്പെടെ സംസ്ഥാനത്ത് 61 റെയിൽവേ സ്‌റ്റേഷനുകൾ നവീകരിക്കാൻ പദ്ധതി;

ബെംഗളൂരു : കർണാടകത്തിൽ 61 റെയിൽവേ സ്റ്റേഷനുകൾക്ക് പുതിയമുഖം കൈവരും.

ഈ സ്റ്റേഷനുകൾ കേന്ദ്ര സർക്കാരിന്റെ അമൃതഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കാൻ പദ്ധതി തയ്യാറായി.

ഇതിൽ ബെംഗളൂരു റെയിൽവേ ഡിവിഷനിൽ 15 സ്റ്റേഷനുകൾ ഉൾപ്പെട്ടു. ബംഗാർപേട്ട്, ചന്നപട്ടണ, ധർമപുരി, ദൊഡ്ഡബല്ലാപുര, ഹിന്ദുപൂര, ഹൊസൂർ, കെങ്കേരി, കെ.ആർ. പുരം, കുപ്പം, മല്ലേശ്വരം, മാലൂർ, മാണ്ഡ്യ, തുമകൂരു, രാമനഗര, വൈറ്റ് ഫീൽഡ് എന്നിവയാണിവ. ഇതിന്റെ ഭാഗമായി സ്റ്റേഷൻ കെട്ടിടം വികസിപ്പിക്കുക, കാത്തിരിപ്പുമുറി, ശൗചാലയം തുടങ്ങിയവ നിർമിക്കുക.

  മുതിർന്ന നടനും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ അന്തരിച്ചു

ലിഫ്റ്റുകളും എസ്കലേറ്ററുകളും സ്ഥാപിക്കുക, എക്സിക്യുട്ടീവ് ലോഞ്ചുകൾ സ്ഥാപിക്കുക, സ്റ്റേഷൻ പരിസരം മോടികൂട്ടുക തുടങ്ങിയ പ്രവൃത്തികൾ ഘട്ടംഘട്ടമായി നടത്തും.

മൊത്തം രണ്ടായിരംകോടി രൂപയുടെ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.

നിലവിൽ ബെംഗളൂരു കന്റോൺമെന്റ്, യെശ്വന്തപുര റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പ്രവൃത്തികൾ ഇപ്പോൾ നടന്നുവരുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി
[masterslider id="10"]

Related posts