രണ്ടാം തവണയും രാജസ്ഥാന്‍ റോയല്‍സിനെ പഞ്ചാബ് മുട്ടുകുത്തിച്ചു.

മൊഹാലി: ആര്‍ അശ്വിന്റെ മങ്കാദിങ് വിവാദം നിറംകെടുത്തിയ ആദ്യപാദത്തിലെ ജയത്തിനു ശേഷം ഹോംഗ്രൗണ്ടായ മൊഹാലിയിലും പഞ്ചാബ് വെന്നിക്കൊടി പാറിക്കുകയായിരുന്നു. 12 റണ്‍സിനാണ് പഞ്ചാബിന്റെ വിജയം. 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ രാജസ്ഥാന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുക്കാനേ സാധിച്ചുള്ളൂ. അവസാന നിമിഷം 11 പന്തിൽ നിന്ന് മൂന്നു സിക്സും രണ്ടു ബൗണ്ടറിയുമായി 33 (11 പന്ത്, 3 സിക്‌സര്‍, 2 ബൗണ്ടറി) റൺസെടുത്ത സ്റ്റ്യുവർട്ട് ബിന്നി തകർത്തടിച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. രാഹുല്‍ ത്രിപാഠി (50) പൊരുതി നോക്കിയെങ്കിലും ഏഴു…

Read More

മാണ്ഡ്യയിൽ പ്രചാരണത്തിന് നാലിരട്ടി കൂലി; പണിക്ക് ആളെ കിട്ടാനില്ല!

ബെംഗളൂരു: താരപോരാട്ടം നടക്കുന്ന മാണ്ഡ്യ ലോക്‌സഭാമണ്ഡലത്തിൽ കർഷക ആത്മഹത്യകൾക്കും തൊഴിലില്ലായ്മയ്ക്കും ഒരു കുറവുമുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂട് പിടിച്ചതോടെ തൊഴിലാളികളെയൊന്നും കാണാനില്ല. ചെറുകിട ഇടത്തരം വ്യാവസായ യൂണിറ്റുകൾക്ക് ദിവസക്കൂലിക്ക് പണിക്കാരെ കിട്ടാനില്ല. ബെംഗളൂരുവിലെ നിർമാണ മേഖലയിലേക്ക് മാണ്ഡ്യ, മൈസൂരു മേഖലകളിൽനിന്നും തൊഴിലാളികളെ എത്തിച്ചിരുന്ന ഏജന്റുമാർക്കും പണിയില്ലാതായി. കെട്ടിട നിർമാണം ഉൾപ്പെടെയുള്ള അസംഘടിത മേഖലകളിൽ തൊഴിലിനുള്ള ഊഴം കാത്ത് റോഡരികിലിരിക്കുന്ന തൊഴിലാളികളുടെ കാഴ്ച പതിവായിരുന്നു. രാവിലെ ആറിന് തന്നെ നാട്ടിൻപുറങ്ങളിൽ നിന്ന് തൊഴിലാളികൾ കൂട്ടത്തോടെ മാണ്ഡ്യ ടൗണിലെ മൈസൂരു-ബെംഗളൂരു ദേശീയപാതയുടെ അരികിലുണ്ടാകും. ഈ അവസ്ഥയിൽ നിന്നാണ്…

Read More

മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയെ ബി.ജെ.പി.യിലേക്ക് ക്ഷെണിച്ചു!!

ബെംഗളൂരു: കേന്ദ്രസാമൂഹിക നീതി വകുപ്പ് മന്ത്രിയും റിപ്പബ്ലിക്കൻ പാർട്ടി പ്രസിഡന്റുമായ രാംദാസ് അട്ടാവ്‌ളെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയെ ബി.ജെ.പി.യിലേക്ക് ക്ഷെണിച്ചു. സംസ്ഥാനത്തെ കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യസർക്കാർ അധികകാലം നിലനിൽക്കില്ലെന്നും സംസ്ഥാനത്തിന്റെ ക്ഷേമത്തിനുവേണ്ടി കുമാരസ്വാമി ബി.ജെ.പി.യുമായി കൈകോർക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കർണാടകയിൽ വികസനം വേണമെങ്കിൽ കുമാരസ്വാമി ബി.ജെ.പി.യിൽ വരണം. കേന്ദ്രത്തിൽ മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരുന്നതിനാൽ ബി.ജെ.പി.യുടെ കൂടെനിൽക്കുന്നത് ഗുണം ചെയ്യും. രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുന്നതിനെക്കുറിച്ച് സ്വപ്നം കാണേണ്ടെന്നും അദ്ദേഹം പറഞ്ഞു. “സഖ്യത്തിൽ അസംതൃപ്തനായ കുമാരസ്വാമി കോൺഗ്രസിന്റെ മറവിൽ നിൽക്കേണ്ട ആവശ്യമില്ല. ഒന്നിച്ചുനിന്നാൽ ബി.ജെ.പി.- ജെ.ഡി.എസ്. സഖ്യസർക്കാർ…

Read More

ബൈക്കിൽ നിന്ന് കുഴഞ്ഞുവീണ് മലയാളി വിദ്യാർത്ഥി മരിച്ചു.

ബെംഗളൂരു: ബൈക്ക് ഓടിക്കുന്നതിനിടയിൽ കുഴഞ്ഞുവീണ് മലയാളി വിദ്യാർത്ഥി മരിച്ചു .പത്തനംതിട്ടയിലെ തോന്നിയാമല കണികുളത്തൂ തടത്തിൽ പാസ്റ്റർ സജി അബ്രഹാമിൻറെ മകൻ ഫിലിപ്സ് (22) ആണ് മരിച്ചത് . ബനശങ്കരിയിൽ വച്ച് തിങ്കളാഴ്ച വൈകുന്നേരം ആയിരുന്നു അപകടം നടന്നത്. മൃതദേഹം കിംസ് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം കർണാടക മലയാളി കോൺഗ്രസ് പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. ബനശങ്കരി നരഗുണ്ട് കോളേജിലെ ഫിസിയോതെറാപ്പി അവസാന വർഷ വിദ്യാർത്ഥിയാണ്. കണ്ണുകൾ കിംസ് മെഡിക്കൽ കോളേജിന് കൈമാറി സംസ്കാരം ശനിയാഴ്ച തോമസ് ചർച്ച് സെമിത്തേരിയിൽ നടക്കും. മാതാവ് :സൂസൻ സഹോദരങ്ങൾ…

Read More

പരസ്യപ്രചാരണം സമാപിച്ചു; ഒരുദിവസത്തെ നിശ്ശബ്ദപ്രചാരണത്തിനുശേഷം നാളെ പോളിങ് ബൂത്തിലേക്ക്.

ബെംഗളൂരു: സംസ്ഥാനത്ത് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന 14 മണ്ഡലങ്ങളിലെ പരസ്യപ്രചാരണം സമാപിച്ചു. ഒരുദിവസത്തെ നിശ്ശബ്ദപ്രചാരണത്തിനുശേഷം നാളെ പോളിങ് ബൂത്തിലേക്ക്. മുൻപ്രധാനമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ എച്ച്.ഡി. ദേവഗൗഡ മത്സരിക്കുന്ന തുമകൂരുവിൽ ബി.ജെ.പി. സ്ഥാനാർഥി ബി.എസ്. ബസവരാജിന്റെ കൊട്ടിക്കലാശത്തിന് പാർട്ടി അധ്യക്ഷൻ അമിത്ഷായും എത്തി. തുമകൂരുവിൽ നടന്ന റോഡ്‌ഷോയിൽ വൻജനാവലിയാണ് പങ്കെടുത്തത്. പരസ്യപ്രചാരണത്തിന്റെ സമാപനദിവസം ജനങ്ങളെ കൈയിലെടുത്തായിരുന്നു സ്ഥാനാർഥികളുടെ പര്യടനം. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയും നടി സുമലതയും നേർക്കുനേർ മത്സരിക്കുന്ന മാണ്ഡ്യയാണ് പ്രധാനശ്രദ്ധാകേന്ദ്രം. ഇരുവരുടെയും കൊട്ടികലാശത്തിന് വൻജനാവലിയാണ് മാണ്ഡ്യയിൽ തടിച്ചുകൂടിയത്. നിരവധി താരപ്രചാരണങ്ങൾക്ക്…

Read More

യു.ഡി.എഫ് ഇരട്ടിയലധികമാക്കി;ഇനി വിമാനയാത്രയുടെ ചെലവ് കൂടും.

ബെംഗളൂരു :കെമ്പെഗൌഡ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവരുടെ ചെലവ് ഇനി കൂടും. വിമാനത്താവളം പിരിച്ചെടുക്കുന്ന യൂസർ ഡെവലപ്പ് മെൻറ് ഫീ 120 % വർദ്ധിപ്പിക്കുകയായിരുന്നു. ആഭ്യന്തര യാത്രക്കാരൻ ഒരു ടിക്കറ്റിന്റെ മേൽ 139 രൂപ കൊടുത്തിരുന്നത് 306 രൂപയാക്കി ഉയർത്തി. അന്തർദേശീയ യാത്രക്കാർ ഇതു വെ കൊടുത്തിരുന്ന യൂസർ ഡെവലപ്പ് മെൻറ് ഫീ ഒരു ടിക്കറ്റിന് മുകളിൽ 558 രൂപയായിരുന്നു അതിപ്പോൾ 1226 രൂപയാക്കി വർദ്ധിപ്പിച്ചു. ഏപ്രിൽ 16 മുതൽ ആഗസ്റ്റ് 15 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരിൽ നിന്ന് ഈ അധിക നിരക്ക് ഈടാക്കും.…

Read More

നിരവധി ബസുകള്‍ തെരഞ്ഞെടുപ്പു ആവശ്യത്തിന് ഉപയോഗിക്കുന്നു;കെ.എസ്.ആര്‍.ടി.സി,ബി.എം.ടി.സി യാത്രക്കാര്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ പാടുപെടും!

ബെംഗളൂരു: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് കെഎസ് ആര്‍ ടി സി ,ബി എം ടി സി ബസുകള്‍ ഉപയോഗിക്കുന്നതിനാല്‍ സാധാരണ യാത്രക്കാര്‍ക്ക് ഇത് ബുദ്ധിമുട്ടാകും എന്ന് ഉറപ്പായി. 6650 ബസുകള്‍ ഉള്ള ബി എം ടി സിയുടെ 1702 ബസുകള്‍ ആണ് തെരഞ്ഞെടുപ്പു ആവശ്യത്തിനു ഉപയോഗിക്കുന്നതു.8705 ബസുകള്‍ ഉള്ള കെ എസ് ആര്‍ ടി സിയുടെ 3314 ബസുകളും തെരഞ്ഞെടുപ്പു ആവശ്യത്തിനായി 16 മുതല്‍ 18 വരെ സര്‍വീസ് നടത്തും എന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു. എന്‍ ഇ കെ…

Read More

മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ ക്ഷേത്രത്തിൽ നിന്ന് ഉച്ചഭാഷിണിയിലൂടെ നാമജപം കേട്ടതിനെ തുടര്‍ന്ന് ഉച്ചഭാഷിണിയിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ച സംഭവം വിവാദമായി.

തിരുവനന്തപുരം : തിരുവനന്തപുരത്ത് കാട്ടാക്കടയിൽ ഇന്നലെ ഇടതുമുന്നണിയുടെ പ്രചരണയോഗത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെയാണ് ക്ഷേത്രത്തിൽ നിന്ന് ഉച്ചഭാഷിണിയിലൂടെ നാമജപം തുടങ്ങിയത്. സംഭവമെന്താണെന്ന്  അന്വേഷിച്ചശേഷം മുഖ്യമന്ത്രി പ്രസംഗം തുടർന്നു. ഇതോടെ വേദിയിലുണ്ടായിരുന്ന ഐ ബി സതീഷ് എംഎല്‍എ അടക്കമുള്ള നേതാക്കള്‍  ക്ഷേത്രത്തിലെത്തി ക്ഷേത്ര ഭാരവാഹികളോട് യോഗ സ്ഥലത്തിനടുത്തുള്ള ഉച്ചഭാഷിണി നിർത്തണം എന്നാവശ്യപ്പെട്ടു. ഇതിനിടെ ചില പ്രവര്‍ത്തകരെത്തി ഉച്ചഭാഷിണിയിലേക്കുള്ള വൈദ്യുതബന്ധം വിഛേദിക്കുകയായിരുന്നു . ക്ഷേത്രാചാരങ്ങളുടെ ഭാഗമായുള്ള തോറ്റം പാട്ടിനു പകരം റെക്കോർഡ് ചെയ്ത അയ്യപ്പ നാമജപം കേൾപ്പിച്ചതും,യോഗസ്ഥലത്തിനടുത്ത് ഉച്ചഭാഷണി വച്ചതും മനപ്പൂവ്വമാണെന്നാണ് സിപിഎമ്മിന്‍റെ ആരോപണം. മുഖ്യമന്ത്രിയുടെ പരിപാടി തീരും വരെ…

Read More

രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചരണം ഇന്ന് അവസാനിയ്ക്കും;നഗരത്തില്‍ ഇന്ന് മുതല്‍ 3 ദിവസം സമ്പൂര്‍ണ മദ്യ നിരോധനം!

ബെംഗളൂരു: നഗരം ഉള്‍പ്പെടുന്ന 14 മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്നവസാനിക്കും.ഇന്ന് വൈകുന്നേരം ആറു മണിമുതല്‍ തെരഞ്ഞെടുപ്പു നടക്കുന്ന 18 വൈകുന്നേരം വരെ നഗരത്തില്‍ സമ്പൂര്‍ണ മദ്യ നിരോധനം നിലവില്‍ വരും. 13 സംസ്ഥാനങ്ങളിലെ 97 മണ്ഡലങ്ങളിലാണ് പ്രചരണം ഇന്ന് വൈകിട്ട് കൊട്ടിക്കലാശിക്കുക. വ്യാഴാഴ്ച 97 മണ്ഡലങ്ങളും രണ്ടാം ഘട്ടത്തിൽ ബൂത്തിലെത്തും. ദക്ഷിണേന്ത്യയിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഭൂരിപക്ഷവും. തമിഴ്നാട്ടിലെ 39 ഉം കർണ്ണാടകയിലെ 14 ഉം പുതുച്ചേരിയിലെ ഒരു മണ്ഡലത്തിലും ആണ് ഇന്ന് പരസ്യ പ്രചരണം അവസാനിയ്ക്കുക. ഉത്തർ പ്രദേശിലെ ബുലന്ദ്ഷഹർ, അലിഗർ,…

Read More

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വീണ്ടും പരാജയവഴിയില്‍; മുംബൈയോട് തോറ്റു.

മുംബൈ: തുടര്‍ച്ചയായ ആറു തോല്‍വികള്‍ക്കു ശേഷം തൊട്ടുമുമ്പത്തെ കളിയില്‍ ജയിച്ച് ആര്‍സിബി വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ മുംബൈക്കെതിരേ ജയമാവര്‍ത്തിക്കാന്‍ വിരാട് കോലിക്കും സംഘത്തിനുമായില്ല. മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനോട് അഞ്ചു വിക്കറ്റിനാണ് ആര്‍സിബി തോല്‍വി സമ്മതിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 171 റണ്‍സാണ് നേടിയത്. മറുപടിയില്‍ ബാറ്റിങ് നിരയില്‍ എല്ലാവരും നിര്‍ണായക സംഭാവനകള്‍ നല്‍കിയതോടെ ഒരോവറും അഞ്ചു വിക്കറ്റും ശേഷിക്കെ മുംബൈ ലക്ഷ്യം മറികടക്കുകയായിരുന്നു. ക്വിന്റണ്‍ ഡികോക്ക് (40), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (28), സൂര്യകുമാര്‍ യാദവ് (29), ഇഷാന്‍ കിഷന്‍ (21),…

Read More