റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വീണ്ടും പരാജയവഴിയില്‍; മുംബൈയോട് തോറ്റു.

മുംബൈ: തുടര്‍ച്ചയായ ആറു തോല്‍വികള്‍ക്കു ശേഷം തൊട്ടുമുമ്പത്തെ കളിയില്‍ ജയിച്ച് ആര്‍സിബി വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ മുംബൈക്കെതിരേ ജയമാവര്‍ത്തിക്കാന്‍ വിരാട് കോലിക്കും സംഘത്തിനുമായില്ല.

മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനോട് അഞ്ചു വിക്കറ്റിനാണ് ആര്‍സിബി തോല്‍വി സമ്മതിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 171 റണ്‍സാണ് നേടിയത്. മറുപടിയില്‍ ബാറ്റിങ് നിരയില്‍ എല്ലാവരും നിര്‍ണായക സംഭാവനകള്‍ നല്‍കിയതോടെ ഒരോവറും അഞ്ചു വിക്കറ്റും ശേഷിക്കെ മുംബൈ ലക്ഷ്യം മറികടക്കുകയായിരുന്നു.

ക്വിന്റണ്‍ ഡികോക്ക് (40), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (28), സൂര്യകുമാര്‍ യാദവ് (29), ഇഷാന്‍ കിഷന്‍ (21), ക്രുനാല്‍ പാണ്ഡ്യ (11) എന്നിവരാണ് പുറത്തായത്. 16 പന്തില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം പുറത്താവാതെ 37 റണ്‍സുമായി ഹര്‍ദിക് പാണ്ഡ്യയും കസറി. ആര്‍സിബിക്കു വേണ്ടി യുസ് വേന്ദ്ര ചഹലും മോയിന്‍ അലിയും രണ്ടു വിക്കറ്റ് വീതമെടുത്തു.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

ആര്‍സിബിയെ മികച്ച സ്‌കോറിലെത്തിച്ചത് എബി ഡിവില്ലിയേഴ്‌സിന്റെയും (75) മോയിന്‍ അലിയുടെയും (50) ഇന്നിങ്‌സുകളാണ്. 51 പന്തില്‍ ആറു ബൗണ്ടറികളും നാലു സിക്‌സറുമടക്കമാണ് എബിഡി ആര്‍സിബിയുടെ ടോപ്‌സ്‌കോററായത്. അലി 32 പന്തില്‍ അഞ്ചു സിക്‌സറുകളും ഒരു ബൗണ്ടറിയും പായിച്ചു. പാര്‍ഥീവ് പട്ടേലാണ് (28) ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. നായകന്‍ വിരാട് കോലി (8), മാര്‍ക്കസ് സ്റ്റോയ്ണിസ് (0) എന്നിവര്‍ നിരാശപ്പെടുത്തി.

  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

മൂന്നാം വിക്കറ്റില്‍ എബിഡി-അലി സഖ്യം ചേര്‍ന്നെടുത്ത 95 റണ്‍സാണ് ആര്‍സിബിയുടെ ഇന്നിങ്‌സിന് അടിത്തറയിട്ടത്. മുംബൈക്കു വേണ്ടി ലങ്കയുടെ ഇതിഹാസ പേസര്‍ ലസിത് മലിങ്ക നാലു വിക്കറ്റ് വീഴ്ത്തി. നാലോവറില്‍ 31 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹം നാലു പേരെ പുറത്താക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല
[masterslider id="10"]

Related posts