ബെംഗളൂരു: നഗരം ഉള്‍പ്പെടുന്ന 14 മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്നവസാനിക്കും.ഇന്ന് വൈകുന്നേരം ആറു മണിമുതല്‍ തെരഞ്ഞെടുപ്പു നടക്കുന്ന 18 വൈകുന്നേരം വരെ നഗരത്തില്‍ സമ്പൂര്‍ണ മദ്യ നിരോധനം നിലവില്‍ വരും.
13 സംസ്ഥാനങ്ങളിലെ 97 മണ്ഡലങ്ങളിലാണ് പ്രചരണം ഇന്ന് വൈകിട്ട് കൊട്ടിക്കലാശിക്കുക. വ്യാഴാഴ്ച 97 മണ്ഡലങ്ങളും രണ്ടാം ഘട്ടത്തിൽ ബൂത്തിലെത്തും.
ദക്ഷിണേന്ത്യയിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഭൂരിപക്ഷവും. തമിഴ്നാട്ടിലെ 39 ഉം കർണ്ണാടകയിലെ 14 ഉം പുതുച്ചേരിയിലെ ഒരു മണ്ഡലത്തിലും ആണ് ഇന്ന് പരസ്യ പ്രചരണം അവസാനിയ്ക്കുക.
ഉത്തർ പ്രദേശിലെ ബുലന്ദ്ഷഹർ, അലിഗർ, ഹത്രാസ്, മഥുര, ആഗ്ര, ഫത്തേഹ്പുർസിക്രി, നഗിന, അംറോഹ എന്നി 8 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ്. അവസാന പരസ്യപ്രചരണ ദിനമായ ഇന്ന് ദേശിയ നേതാക്കളുടെ നേത്യത്വത്തിലാകും ഈ മണ്ഡലങ്ങളിൽ പ്രചരണം.
പശ്ചിമബംഗാളിലെ
ജൽപൈഗുരി, ഡാർജിലിംഗ്, റായ്ഗഞ്ജ് മണ്ഡലങ്ങളും വ്യാഴാഴ്ച ബൂത്തിലെത്താൻ ഇന്ന് പരസ്യ പ്രചരണത്തോട് വിടപറയും. മഹാരാഷ്ട്രയിലെ പത്തും , ഒഡിഷയിലെയും ബീഹാറിലെയും അഞ്ചും മണ്ഡലങ്ങളിലും ഇന്ന് പരസ്യ പ്രചരണം അവസാനിയ്ക്കും.