ആദ്യഘട്ട തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് പരിശോധന കർശനമാക്കി ഉദ്യോഗസ്ഥർ.

ബെംഗളൂരു: ആദ്യഘട്ട തിരഞ്ഞെടുപ്പിനുമുമ്പ് വ്യാപകപരിശോധനയുമായി ആദായനികുതി വകുപ്പും തിരഞ്ഞെടുപ്പു കമ്മിഷനും. പൊതുമരാമത്തുമന്ത്രി എച്ച്.ഡി. രേവണ്ണയുടെ സുരക്ഷാവാഹനത്തിൽനിന്ന് 1.20 ലക്ഷം രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്തതിനുപിന്നാലെ ഹാസനിലെ ബി.ജെ.പി. സ്ഥാനാർഥി എ. മഞ്ജുവിന്റെ അനുയായികളിൽനിന്ന് രണ്ടുലക്ഷം രൂപ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പിടിച്ചെടുത്തു. ഹാസൻ ഹൊലെനരസിപുര ചെന്നംബിക തിയേറ്ററിനു സമീപത്തുവെച്ചാണ് രേവണ്ണയുടെ സുരക്ഷാവാഹനം ഉദ്യോഗസ്ഥർ പരിശോധിച്ചത്. രേഖകളില്ലാതെ സൂക്ഷിച്ച പണമാണ് പിടിച്ചെടുത്തത്. റെയ്ഡ് നടന്ന സമയത്ത് ഡ്രൈവർ ചന്ദ്രയ്യയെക്കൂടാതെ പോലീസ് കോൺസ്റ്റബിളും മറ്റൊരാളും വാഹനത്തിലുണ്ടായിരുന്നതായാണ് വിവരം. രേവണ്ണയുടെ മകൻ പ്രജ്വൽ രേവണ്ണയാണ് ഹാസനിലെ കോൺഗ്രസ് – ജെ.ഡി.എസ്.…

Read More

ആദ്യഘട്ട വോട്ടെടുപ്പ് ജെ.ഡി.എസിന് അഭിമാനപ്രശ്നവും ഏറെ നിർണായകവും!

ബെംഗളൂരു: ആദ്യഘട്ട വോട്ടെടുപ്പ് ജെ.ഡി.എസിന് അഭിമാനപ്രശ്നവും ഏറെ നിർണായകവും. പാർട്ടി ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയും കൊച്ചുമക്കളായ നിഖിൽ കുമാരസ്വാമിയും പ്രജ്വൽ രേവണ്ണയും ജനവിധി തേടുകയാണ്. പാർട്ടിക്കുള്ളിലും പുറത്തുനിന്നുമുള്ള എതിർപ്പുകൾ അവഗണിച്ചാണ് ദേവഗൗഡ കൊച്ചുമക്കളെ സ്ഥാനാർഥികളാക്കിയത്. അതിനാൽ വിജയം അഭിമാനപ്രശ്നമാണ്. സ്വന്തം മണ്ഡലമായ ഹാസൻ പ്രജ്വൽ രേവണ്ണയ്ക്ക് വിട്ടുകൊടുത്താണ് ദേവഗൗഡ തുമകൂരു തിരഞ്ഞെടുത്തത്. എന്നാൽ, തുമകൂരു സുരക്ഷിത മണ്ഡലമെന്ന് കരുതാനാവില്ല. നിഖിൽ കുമാരസ്വാമി മത്സരിക്കുന്ന മാണ്ഡ്യയിലും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന സുമലതയ്ക്ക് ലഭിച്ച ജനപിന്തുണ മനസ്സിലാക്കി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി…

Read More

വൈറ്റ്ഫീൽഡ് റെയിൽവേ സ്റ്റേഷന് സമീപം മലയാളി യുവാവ് ട്രെയിൻതട്ടി മരിച്ച നിലയിൽ!

ബെംഗളൂരു: വൈറ്റ്ഫീൽഡ് റെയിൽവേ സ്റ്റേഷന് സമീപം മലയാളി യുവാവ് ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. വൈറ്റ്ഫീൽഡിലെ ടാറ്റ എൽക്സിയിൽ ഡിസൈൻ എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്ന കെ.കെ. അബേദാണ് (34) മരിച്ചത്. കോഴിക്കോട് ചെറുവണ്ണൂർ കാഞ്ഞോളികുറ്റിക്കളത്തിൽ കെ.കെ. വിജയൻ – രമ ദമ്പതിമാരുടെ മകനാണ് അബേദ്. കെ.എം.സി.സി. പ്രവർത്തകരുടെ സഹായത്തോടെ ശിവാജിനഗർ ബൗറിങ് ആശുപത്രിയിൽ മൃതദേഹ പരിശോധന നടത്തി കെ.എം.സി.സി.യുടെ ആംബുലൻസിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച വൈകീട്ട് വൈറ്റ്ഫീൽഡ് റെയിൽവേ സ്റ്റേഷന് സമീപത്താണ് സംഭവം. ഭാര്യ: ശരണ്യ. ആറുമാസം പ്രായമുള്ള നിർവി ഏകമകളാണ്. സഹോദരങ്ങൾ:…

Read More

വായനക്കാർക്ക് ബെംഗളൂരു വാർത്തയുടെ പുതുവൽസര സമ്മാനം!

കുറച്ച് മാസങ്ങൾക്ക് മുൻപാണ് ബെംഗളൂരു വാർത്തയുടെ ഫേസ് ബുക്ക് പേജിന്റെ സബ് സ്ക്രൈബര്‍  ആയ ഒരു സുഹൃത്ത് ഞങ്ങളുടെ ചാറ്റ് വിൻഡോയിൽ പ്രത്യക്ഷപ്പെടുന്നത്. “ഒരു സഹായം ചെയ്യാമോ” പറയൂ … ” ഭാര്യക്ക് വലിയ സുഖമില്ല, ഏതെങ്കിലും മലയാളി ഗൈനക്കോളജിസ്റ്റിനെ അറിയാമോ” ഏതാനും മിനിറ്റുകൾക്കുള്ളിൽ ലഭ്യമായ ഒരു ആശുപത്രിയുടെ നമ്പർ അദ്ദേഹത്തിന് നൽകുക അദ്ദേഹത്തിന്റെ “ഹൃദയം നിറഞ്ഞ നന്ദി” വാക്ക് കേൾക്കുകയും ചെയ്തു. ഈ വിഷയം ഞങ്ങളിൽ ഉയർത്തിവിട്ട ഒരു ചോദ്യം ഇതായിരുന്നു, മലയാളി ബിസിനസ്സുകാർ നൽകുന്ന സേവനങ്ങൾ ആഗ്രഹിക്കുന്ന എത്രയോ ആളുകൾ ഈ…

Read More

ഉച്ഛസ്ഥായിയിലുള്ള തെരഞ്ഞെടുപ്പ് ചൂടിനെ ശമിപ്പിച്ചു കൊണ്ട് നഗരത്തിൽ വീണ്ടും”കിടിലൻ”വേനൽമഴ.

ബെംഗളൂരു : നഗരം വേനൽ ചൂടിൽ വെന്തുരുകുമ്പോൾ തന്നെയാണ് തെരഞ്ഞെടുപ്പ് ചൂടും എത്തിയത്, നാളെ നഗരത്തിലടക്കം 14 മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുകയാണ്.ഈ ചൂടുള്ള കാലാവസ്ഥയെ തണുപ്പിക്കാൻ വീണ്ടും വേനൽ മഴയെത്തി. മുൻപ് പെയ്ത വേനൽമഴ ഒരാഴ്ചയായി വിട്ടു നിൽക്കുകയായിരുന്നു. ഇന്ന് നഗരത്തിലെ എല്ലാ ഭാഗങ്ങളിലും മഴ പെയ്തു. നാല് മണിയോടെയാണ് നഗരത്തിലെ പല ഭാഗങ്ങളിലും മഴ പെയ്ത് തുടങ്ങിയത്.പിന്നീട് അത് കനക്കുകയായിരുന്നു. ചില സ്ഥലങ്ങളിൽ ആലിപ്പഴ വീഴ്ചയും ഉണ്ടായി. നാളെ നടക്കുന്ന കർണാടക- തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പും അടുത്ത ദിവസത്തെ ദുഃഖവെള്ളി അവധിയും കൂടി ഒത്തുവന്നതോടെ…

Read More

റെയില്‍വേ ടിക്കറ്റില്‍ നരേന്ദ്ര മോദിയുടെ ചിത്രം!! ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍.

ബരബാങ്കി: റെയില്‍വേ ടിക്കറ്റില്‍ നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച് നല്‍കിയ 4 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബരബാങ്കി റെയില്‍വേ സ്റ്റേഷനില്‍ നല്‍കിയ ടിക്കറ്റുകളിലാണ് നരേന്ദ്ര മോദിയുടെ ചിത്രം പതിച്ചിരുന്നത്. ചിത്രത്തിനൊപ്പം ബിജെപി സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങളും ടിക്കറ്റില്‍ വിവരിച്ചിട്ടുണ്ടായിരുന്നു. മാധ്യമ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ മജിസ്ട്രേറ്റില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചാണ് പ്രധാനമന്ത്രിയുടെ ചിത്രമുള്ള ടിക്കറ്റുകള്‍ യാത്രക്കാര്‍ക്ക് നല്‍കിയത്. മുഹമ്മദ് ഷബ്ബാര്‍ റിസ്‌വി എന്ന യാത്രക്കാരനാണ് ടിക്കറ്റുകളുടെ കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. പഴയ ടിക്കറ്റ് റോള്‍ തെറ്റായി ഉപയോഗിച്ചതാണ്…

Read More

ഒരു മുത്തച്ഛനും രണ്ടു കൊച്ചു മക്കളും,ഒരു മുന്‍ പ്രധാനമന്ത്രി,മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍,ഒരു കേന്ദ്രമന്ത്രി,ഒരു സംസ്ഥാനമന്ത്രി,ഒരു മന്ത്രിയുടെ സഹോദരന്‍,രണ്ട് സിനിമാ താരങ്ങള്‍ നാളെ കര്‍ണാടകയില്‍ ജനവിധി തേടുന്ന സ്ഥാനാര്‍ഥികളെ അടുത്തറിയാം.

ബെംഗളൂരു : രണ്ടാം ഘട്ടം തെരഞ്ഞെടുപ്പ് നാളെ കര്‍ണാടകയിലെ 14 മണ്ഡലങ്ങളില്‍ ആയി നടകുക്കുകയാണ്.ബി ജെ പി യും ജെ ഡി എസ് കോണ്‍ഗ്രസ്‌ സഖ്യവും നേര്‍ക്കു നേര്‍ ആണ് മത്സരം എന്നത് ഉറപ്പുള്ള കാര്യം ആണ്.നാളത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ ചിലരെ പരിചയപ്പെടാം. ഒരു മുത്തച്ഛനും രണ്ടു കൊച്ചു മക്കളും തുമുകുരുവില്‍ കോണ്‍ഗ്രസ്‌ പിന്തുണ ഉള്ള ജെ ഡി എസ് സ്ഥാനാര്‍ഥിയാണ് ജെ ഡി എസ് ദേശീയ അധ്യക്ഷന്‍ കൂടിയായ എച് ഡി ദേവ ഗൌഡ.2014 ല്‍ ഹാസനില്‍ നിന്ന് മത്സരിച്ച് ജയിച്ച…

Read More

ഇവരാണ് നിങ്ങളുടെ സ്ഥാനാർത്ഥികൾ;ഇനി തീരുമാനം നിങ്ങളുടേതാണ്.

ബെംഗളൂരു : നഗര പരിധി അടക്കം ദക്ഷിണ കർണാടകയിലെ 14 മണ്ഡലങ്ങളിലാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്.പ്രധാന രാഷ്ട്രീയ പാർട്ടികളുടെയും മുന്നണികളുടെ സ്ഥാനാർത്ഥികളുടെ ലിസ്റ്റ് താഴെ. ബെംഗളുരു റൂറൽ :ഡികെ സുരേഷ് (കോൺഗ്രസ്) ,അശ്വത് നാരായൺ ( ബിജെപി) ബെംഗളൂരു നോർത്ത് : ഡിവി സദാനന്ദ ഗൗഡ ( ബി ജെ പി ), കൃഷ്ണബൈര ഗൗഡ (കോൺഗ്രസ്) ബെംഗളൂരു സെൻട്രൽ : പി സി മോഹനൻ ( ബിജെപി), റിസ്വാൻ അർഷാദ് ( കോൺഗ്രസ്),പ്രകാശ്‌ രാജ് (സ്വത) ബെംഗളൂരു സൗത്ത് :തേജസ്വി സൂര്യ (…

Read More

‘എല്ലാവര്‍ക്കുമുണ്ടാകും ഒരു പ്രണയ കഥ’; നഷ്ടപ്രണയത്തിന്‍റെ ഓര്‍മ്മകളില്‍ ഭാവനയും ഗണേഷും!!

തമിഴില്‍ വന്‍ വിജയമായി മാറിയ വിജയ്‌ സേതുപതി-തൃഷ ചിത്രം 96ന്‍റെ കന്നഡ പതിപ്പിലെ ട്രെയിലര്‍ പുറത്തിറങ്ങി. ‘എല്ലാവര്‍ക്കുമുണ്ടാകും ഒരു പ്രണയ കഥ’ എന്ന അടിക്കുറിപ്പോടെ തുടങ്ങുന്ന ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടുകയാണ്‌. മലയാളികളുടെ പ്രിയതാരം ഭാവന ജാനുവായെത്തുന്ന ചിത്രത്തില്‍ റാം എന്ന കഥാപാത്രമായെത്തുന്നത് കന്നഡയിലെ ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേശാണ്. ’99’ എന്ന ടൈറ്റിലില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത് കന്നഡത്തിലെ പ്രമുഖ സംഗീത സംവിധായകന്‍ അര്‍ജുന്‍ ജന്യയാണ്.റോമിയോ എന്ന ചിത്രത്തിനു ശേഷം ഗണേഷിനൊപ്പം ഭാവന വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ഇന്‍സ്പെക്ടര്‍ വിക്രം,…

Read More

അങ്ങനെ അതിനൊരു തീരുമാനമായി!ടിക്ക് ടോക്ക് ആപ്പ് ഗൂഗിളിന്‍റെ പ്ലേസ്റ്റോറില്‍ നിന്ന് നീക്കി.

ന്യൂഡല്‍ഹി :ഫേസ്ബുക്കിനും വാട്സ് ആപ്പിനും ശേഷം, യുവാക്കള്‍ ഏറ്റെടുത്ത ആപ്പാണ് ടിക്ക് ടോക്ക്. ടിക്ക് ടോക്കില്‍ വീഡിയോ ചെയ്യാനും കാണാനും ഇഷ്ടപ്പെടുന്ന  നിരവധിപ്പേരാണ് മലയാളികള്‍ക്കിടയില്‍ തന്നെയുള്ളത്. എന്നാല്‍ പലപ്പോഴും ആപ്പും അതില്‍ ചെയ്യുന്ന വീഡിയോകളും ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന പരാതിയുയര്‍ന്നിരുന്നു. ടിക് ടോക് ചിത്രീകരണത്തിനിടെ നിരവധി അപകടങ്ങളും മരണങ്ങളും വരെ സംഭവിച്ചു. ഇതിനെതിരെ നിരവധി പരാതികളുയര്‍ന്നു. പരാതികളുടെ അടിസ്ഥാനത്തില്‍, കഴിഞ്ഞ ദിവസം മദ്രാസ് കോടതി ടിക്ക് ടോക്ക് പൂര്‍ണമായും നിരോധിക്കണമെന്ന് ഉത്തരവിട്ടു. കുട്ടികളില്‍ അശ്ലീലത പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു, കേന്ദ്ര സര്‍ക്കാരിനോട് ആപ്പ് നിരോധിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. കേന്ദ്രം…

Read More