മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയെ ബി.ജെ.പി.യിലേക്ക് ക്ഷെണിച്ചു!!

ബെംഗളൂരു: കേന്ദ്രസാമൂഹിക നീതി വകുപ്പ് മന്ത്രിയും റിപ്പബ്ലിക്കൻ പാർട്ടി പ്രസിഡന്റുമായ രാംദാസ് അട്ടാവ്‌ളെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയെ ബി.ജെ.പി.യിലേക്ക് ക്ഷെണിച്ചു.

സംസ്ഥാനത്തെ കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യസർക്കാർ അധികകാലം നിലനിൽക്കില്ലെന്നും സംസ്ഥാനത്തിന്റെ ക്ഷേമത്തിനുവേണ്ടി കുമാരസ്വാമി ബി.ജെ.പി.യുമായി കൈകോർക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

കർണാടകയിൽ വികസനം വേണമെങ്കിൽ കുമാരസ്വാമി ബി.ജെ.പി.യിൽ വരണം. കേന്ദ്രത്തിൽ മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരുന്നതിനാൽ ബി.ജെ.പി.യുടെ കൂടെനിൽക്കുന്നത് ഗുണം ചെയ്യും. രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുന്നതിനെക്കുറിച്ച് സ്വപ്നം കാണേണ്ടെന്നും അദ്ദേഹം പറഞ്ഞു.

  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍

“സഖ്യത്തിൽ അസംതൃപ്തനായ കുമാരസ്വാമി കോൺഗ്രസിന്റെ മറവിൽ നിൽക്കേണ്ട ആവശ്യമില്ല. ഒന്നിച്ചുനിന്നാൽ ബി.ജെ.പി.- ജെ.ഡി.എസ്. സഖ്യസർക്കാർ രൂപവത്കരിക്കാം. അതുവഴി കുമാരസ്വാമിക്ക് ഉപമുഖ്യമന്ത്രിസ്ഥാനം ലഭിക്കും. ഇപ്പോൾ മുഖ്യമന്ത്രിയായിരിക്കുന്നതിനേക്കാൾ സന്തോഷമായിരിക്കും ഉപമുഖ്യമന്ത്രിയാകുമ്പോൾ. കോൺഗ്രസ് ബുദ്ധിപരമായി കളിച്ച് കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി. കോൺഗ്രസുമായുള്ള സഖ്യത്തിൽ അദ്ദേഹം സന്തുഷ്ടനല്ല. അതുകൊണ്ടുതന്നെ ഈ സർക്കാർ അധികകാലം നിലനിൽക്കില്ല” എന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വകാര്യ ഹോട്ടലിലെ ഭക്ഷണത്തിൽ ചത്ത പല്ലി: വിനോദസഞ്ചാരികൾക്ക് ഭക്ഷ്യവിഷബാധ ഭീഷണി; പോലീസ് കേസെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!
[masterslider id="10"]

Related posts