ബെംഗളൂരു :കെമ്പെഗൌഡ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവരുടെ ചെലവ് ഇനി കൂടും. വിമാനത്താവളം പിരിച്ചെടുക്കുന്ന യൂസർ ഡെവലപ്പ് മെൻറ് ഫീ 120 % വർദ്ധിപ്പിക്കുകയായിരുന്നു. ആഭ്യന്തര യാത്രക്കാരൻ ഒരു ടിക്കറ്റിന്റെ മേൽ 139 രൂപ കൊടുത്തിരുന്നത് 306 രൂപയാക്കി ഉയർത്തി. അന്തർദേശീയ യാത്രക്കാർ ഇതു വെ കൊടുത്തിരുന്ന യൂസർ ഡെവലപ്പ് മെൻറ് ഫീ ഒരു ടിക്കറ്റിന് മുകളിൽ 558 രൂപയായിരുന്നു അതിപ്പോൾ 1226 രൂപയാക്കി വർദ്ധിപ്പിച്ചു. ഏപ്രിൽ 16 മുതൽ ആഗസ്റ്റ് 15 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരിൽ നിന്ന് ഈ അധിക നിരക്ക് ഈടാക്കും.…
Read MoreDay: 16 April 2019
നിരവധി ബസുകള്‍ തെരഞ്ഞെടുപ്പു ആവശ്യത്തിന് ഉപയോഗിക്കുന്നു;കെ.എസ്.ആര്‍.ടി.സി,ബി.എം.ടി.സി യാത്രക്കാര്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ പാടുപെടും!
ബെംഗളൂരു: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് കെഎസ് ആര്‍ ടി സി ,ബി എം ടി സി ബസുകള്‍ ഉപയോഗിക്കുന്നതിനാല്‍ സാധാരണ യാത്രക്കാര്‍ക്ക് ഇത് ബുദ്ധിമുട്ടാകും എന്ന് ഉറപ്പായി. 6650 ബസുകള്‍ ഉള്ള ബി എം ടി സിയുടെ 1702 ബസുകള്‍ ആണ് തെരഞ്ഞെടുപ്പു ആവശ്യത്തിനു ഉപയോഗിക്കുന്നതു.8705 ബസുകള്‍ ഉള്ള കെ എസ് ആര്‍ ടി സിയുടെ 3314 ബസുകളും തെരഞ്ഞെടുപ്പു ആവശ്യത്തിനായി 16 മുതല്‍ 18 വരെ സര്‍വീസ് നടത്തും എന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു. എന്‍ ഇ കെ…
Read Moreമുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ ക്ഷേത്രത്തിൽ നിന്ന് ഉച്ചഭാഷിണിയിലൂടെ നാമജപം കേട്ടതിനെ തുടര്‍ന്ന് ഉച്ചഭാഷിണിയിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ച സംഭവം വിവാദമായി.
തിരുവനന്തപുരം : തിരുവനന്തപുരത്ത് കാട്ടാക്കടയിൽ ഇന്നലെ ഇടതുമുന്നണിയുടെ പ്രചരണയോഗത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെയാണ് ക്ഷേത്രത്തിൽ നിന്ന് ഉച്ചഭാഷിണിയിലൂടെ നാമജപം തുടങ്ങിയത്. സംഭവമെന്താണെന്ന് അന്വേഷിച്ചശേഷം മുഖ്യമന്ത്രി പ്രസംഗം തുടർന്നു. ഇതോടെ വേദിയിലുണ്ടായിരുന്ന ഐ ബി സതീഷ് എംഎല്‍എ അടക്കമുള്ള നേതാക്കള്‍ ക്ഷേത്രത്തിലെത്തി ക്ഷേത്ര ഭാരവാഹികളോട് യോഗ സ്ഥലത്തിനടുത്തുള്ള ഉച്ചഭാഷിണി നിർത്തണം എന്നാവശ്യപ്പെട്ടു. ഇതിനിടെ ചില പ്രവര്‍ത്തകരെത്തി ഉച്ചഭാഷിണിയിലേക്കുള്ള വൈദ്യുതബന്ധം വിഛേദിക്കുകയായിരുന്നു . ക്ഷേത്രാചാരങ്ങളുടെ ഭാഗമായുള്ള തോറ്റം പാട്ടിനു പകരം റെക്കോർഡ് ചെയ്ത അയ്യപ്പ നാമജപം കേൾപ്പിച്ചതും,യോഗസ്ഥലത്തിനടുത്ത് ഉച്ചഭാഷണി വച്ചതും മനപ്പൂവ്വമാണെന്നാണ് സിപിഎമ്മിന്‍റെ ആരോപണം. മുഖ്യമന്ത്രിയുടെ പരിപാടി തീരും വരെ…
Read Moreരണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചരണം ഇന്ന് അവസാനിയ്ക്കും;നഗരത്തില്‍ ഇന്ന് മുതല്‍ 3 ദിവസം സമ്പൂര്‍ണ മദ്യ നിരോധനം!
ബെംഗളൂരു: നഗരം ഉള്‍പ്പെടുന്ന 14 മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്നവസാനിക്കും.ഇന്ന് വൈകുന്നേരം ആറു മണിമുതല്‍ തെരഞ്ഞെടുപ്പു നടക്കുന്ന 18 വൈകുന്നേരം വരെ നഗരത്തില്‍ സമ്പൂര്‍ണ മദ്യ നിരോധനം നിലവില്‍ വരും. 13 സംസ്ഥാനങ്ങളിലെ 97 മണ്ഡലങ്ങളിലാണ് പ്രചരണം ഇന്ന് വൈകിട്ട് കൊട്ടിക്കലാശിക്കുക. വ്യാഴാഴ്ച 97 മണ്ഡലങ്ങളും രണ്ടാം ഘട്ടത്തിൽ ബൂത്തിലെത്തും. ദക്ഷിണേന്ത്യയിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഭൂരിപക്ഷവും. തമിഴ്നാട്ടിലെ 39 ഉം കർണ്ണാടകയിലെ 14 ഉം പുതുച്ചേരിയിലെ ഒരു മണ്ഡലത്തിലും ആണ് ഇന്ന് പരസ്യ പ്രചരണം അവസാനിയ്ക്കുക. ഉത്തർ പ്രദേശിലെ ബുലന്ദ്ഷഹർ, അലിഗർ,…
Read Moreറോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വീണ്ടും പരാജയവഴിയില്‍; മുംബൈയോട് തോറ്റു.
മുംബൈ: തുടര്‍ച്ചയായ ആറു തോല്‍വികള്‍ക്കു ശേഷം തൊട്ടുമുമ്പത്തെ കളിയില്‍ ജയിച്ച് ആര്‍സിബി വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ മുംബൈക്കെതിരേ ജയമാവര്‍ത്തിക്കാന്‍ വിരാട് കോലിക്കും സംഘത്തിനുമായില്ല. മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനോട് അഞ്ചു വിക്കറ്റിനാണ് ആര്‍സിബി തോല്‍വി സമ്മതിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 171 റണ്‍സാണ് നേടിയത്. മറുപടിയില്‍ ബാറ്റിങ് നിരയില്‍ എല്ലാവരും നിര്‍ണായക സംഭാവനകള്‍ നല്‍കിയതോടെ ഒരോവറും അഞ്ചു വിക്കറ്റും ശേഷിക്കെ മുംബൈ ലക്ഷ്യം മറികടക്കുകയായിരുന്നു. ക്വിന്റണ്‍ ഡികോക്ക് (40), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (28), സൂര്യകുമാര്‍ യാദവ് (29), ഇഷാന്‍ കിഷന്‍ (21),…
Read Moreഒരു കാലത്ത് കർണാടകയെ കൈക്കുമ്പിളിലെടുത്ത് അമ്മാനമാടിയ ഖനിരാജാവും മുൻ മന്ത്രിയുമായ ജനാർദ്ദന റെഡ്ഡിക്ക് വോട്ടില്ല!
ബെംഗളൂരു: ഒരുകാലത്ത് കർണാടക രാഷ്ട്രീയത്തിൻറെ ഭാവി തീരുമാനിച്ചിരുന്നത് റെഡ്ഡി സഹോദരന്മാരുടെ പണക്കിഴി ബലത്തിലായിരുന്നു. കർണാടകയിലും ആന്ധ്രയിലും ഒരേപോലെ സഹായം ലഭിച്ചിരുന്നു ജനാർദ്ദന റെഡ്ഡി കരുണാകരനെ റെഡ്ഡി സഹോദരന്മാർ വീണുപോയതിന് പിന്നിൽ കർണാടകയിൽ യെദ്യൂരപ്പ ഭരണത്തിൽനിന്ന് നിഷ്കാസിതനായതും ആന്ധ്രയിൽ വൈ എസ് രാജശേഖര റെഡ്ഡിയുടെ മരണവുമാണ് എന്നത് പരസ്യമായ രഹസ്യമാണ്. ഖനി അഴിമതി വിഷയവുമായി ബന്ധപ്പെട്ട് ബെള്ളാരിയിലേക്ക് പ്രവേശിക്കുന്നതിൽ കോടതിയുടെ വിലക്കുള്ളതിനാൽ തൻറെ വലംകൈയായി ശ്രീരാമലു എംഎൽഎയുടെ വസതിയിൽ താമസിച്ചുകൊണ്ട് അവിടെ നിന്ന് വോട്ടേഴ്സ് ലിസ്റ്റിൽ കയറിപ്പറ്റാനുള്ള ജനാർദ്ദന റെഡ്ഡിയുടെ ശ്രമം ഫലം കണ്ടില്ല. അപേക്ഷ…
Read Moreവന്യജീവികൾക്കും രക്ഷയില്ല;ബന്ദിപ്പൂർ വനമേഖലയിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നു.
ബെംഗളൂരു : മനുഷ്യന്റെ അതിക്രമങ്ങൾ അധികമായി സ്വൈരവിഹാരം നടത്തുന്ന വന്യജീവികൾക്കും സിസിടിവിയുടെ സുരക്ഷ അത്യാവശ്യമായി തീർന്നിരിക്കുന്നു. വന്യമൃഗങ്ങളെ ഉപദ്രവിക്കുന്നതും ഭക്ഷണം നൽകുന്നതും തടയുവാനായി ബന്ദിപ്പൂർ വനമേഖലയിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. ഗുണ്ടൽപേട്ടിലെ മേലു കമ്മനഹള്ളി മുതൽ മുതുമല കടുവ സങ്കേതം വരെയുള്ള റോഡിലാണ് ക്യാമറകൾ സ്ഥാപിച്ചത്. വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകരുത് എന്നെഴുതി സ്ഥാപിച്ച ബോർഡ് വെറും നോക്കുകുത്തി ആയതോടെയാണ് ഇങ്ങനെ ഒരുദ്യമം.
Read More